Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊട്ടിയൂർ പീഡനകേസിൽ ഫാദർ റോബിൻ വടക്കുംചേരിക്ക് 60 വർഷം കഠിനതടവ്; ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതിയെന്ന് കോടതി; മൂന്ന് ലക്ഷം രൂപ പിഴ അടക്കണം; 1.5 ലക്ഷം രൂപ ഇരയായ പെൺകുട്ടിക്കും നൽകണം; കുട്ടിയെ രക്ഷിക്കേണ്ട വൈദികൻ തന്നെ നീചമായി ലൈംഗിക ദുരുപയോഗം ചെയ്തെന്ന് വിധിപ്രസ്താവം; കള്ളസാക്ഷി പറഞ്ഞ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെ നടപടിയെക്കണം; ബാലപീഡകനായ വൈദികന്റെ ശിഷ്ട ജീവിതം ജയിലറയിൽ തന്നെ

കൊട്ടിയൂർ പീഡനകേസിൽ ഫാദർ റോബിൻ വടക്കുംചേരിക്ക് 60 വർഷം കഠിനതടവ്; ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതിയെന്ന് കോടതി; മൂന്ന് ലക്ഷം രൂപ പിഴ അടക്കണം; 1.5 ലക്ഷം രൂപ ഇരയായ പെൺകുട്ടിക്കും നൽകണം; കുട്ടിയെ രക്ഷിക്കേണ്ട വൈദികൻ തന്നെ നീചമായി ലൈംഗിക ദുരുപയോഗം ചെയ്തെന്ന് വിധിപ്രസ്താവം; കള്ളസാക്ഷി പറഞ്ഞ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെ നടപടിയെക്കണം; ബാലപീഡകനായ വൈദികന്റെ ശിഷ്ട ജീവിതം ജയിലറയിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തലശ്ശേരി: കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഫാദർ റോബിൻ വടക്കുംചേരിക്ക് 20 വർഷം കഠിന തടവ് ശിക്ഷ. മൂന്ന് ലക്ഷം രൂപ പിഴ അടക്കണം; 1.5 ലക്ഷം രൂപ ഇരയായ പെൺകുട്ടിക്കും നൽകണമെന്നും കോടതി ഉത്തരവിട്ടു. കുട്ടിയെ രക്ഷിക്കേണ്ട വൈദികൻ തന്നെ നീചമായ ലൈംഗിക ദുരുപയോഗം ചെയ്‌തെന്ന് തലശ്ശേരി പോക്‌സോ കോടതി വിലയിരുത്തി. കള്ളസാക്ഷി പറഞ്ഞ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും നടപടി വേണമെന്നും ഉത്തരവിൽ പറയുന്നു. ബാലപീഡനകായ വൈദികനെതിരെ ശക്തമായ വിധിയാണ് പുറത്തുവന്നത്.

തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ബാലികയെ പീഡിപ്പിച്ച വൈദികനെതിരായ ശിക്ഷ വിധിച്ചത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. വിചാരണ വേളയിൽ പെൺകുട്ടിയും രക്ഷിതാക്കളും കൂറ് മാറിയിരുന്നെങ്കിലും ശാസ്ത്രീയമായ തെളിവുകൾ വൈദികന് തിരിച്ചടി ആകുകയായിരുന്നു. വൈദികൻ തന്നെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നതിന് തെളിവുകൾ പുറത്തുവന്നിരുന്നു. അതേസമയം കേസിൽ രണ്ട് മുതൽ ഏഴു വരെയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതേ വിട്ടു. കന്യാസ്ത്രീകളും ഫാ. തേരകവും അടക്കമുള്ളവരെയാണ് കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതേവിട്ടത്.

തുടക്കത്തിൽ 10 പ്രതികൾ ഉണ്ടായിരുന്ന കേസിൽ നിന്നും മൂന്ന് പേരെ സുപ്രീം കോടതി ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള 7 പേരാണ് വിചാരണ നേരിട്ടത്. ഒന്നാം പ്രതിയായ ഫാദർ റോബിൻ വടക്കംചെറിയെ കൂടാതെ സഹായി തങ്കമ്മ നെല്ലിയാനി,ഡോ ലിസ് മരിയ,സിസ്റ്റർ അനീറ്റ,സിസ്റ്റർ ഒഫീലിയ,തോമസ് ജോസഫ് തേരകം,ഡോ ബെറ്റി ജോസഫ് എന്നിവരായിരുന്നു മറ്റു പ്രതികൾ. ഈ കൂട്ടുപ്രതികളെയാണ് കോടതി തെളിവുകളുടെ അഭാവത്തിൽ വെറേെുത വിട്ടത്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്നിനാണ് വിചാരണ ആരംഭിച്ചത്.38 സാക്ഷികളെ വിസ്തരിക്കുകയും 80 രേഖകളും 7 തൊണ്ടി മുതലുകളും പരിശോധിക്കുകയും ചെയ്തു.പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ പ്രായപൂർത്തി ആയെന്നും ഉഭയകക്ഷി സമ്മാതപ്രകാരമുള്ള ലൈംഗിക ബന്ധം ആയതിനാൽ കുറ്റകരമല്ലെന്നുമായിരുന്നു പ്രതിഭാഗം വാദം.

വിചാരണക്കിടെ പെൺകുട്ടിയും രക്ഷിതാക്കളും കൂറ് മാറിയിരുന്നു. കമ്പ്യൂട്ടർ പഠിക്കാനായി വന്ന പെൺകുട്ടിയെ ഫാദർ റോബിൻ വടക്കംചെറി പീഡിപ്പിച്ചു ഗർഭിണിയാക്കി എന്നാണ് കേസ്. പെൺകുട്ടി പ്രസവിച്ചതോടെ 2017 ഫെബ്രുവരി 26 നാണ് സംഭവം പുറംലോകം അറിഞ്ഞത്.കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച ഫാദർ റോബിനെ വിമാനത്താവളത്തിലേക്കുള്ള യാത്ര മധ്യേയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കൊട്ടിയൂർ പീഡനക്കേസിൽ പരാതിക്കാരിയായ പെൺകുട്ടിക്ക് പിന്നാലെ അമ്മയും കൂറുമാറിയെങ്കിലും റോബിൻ വടക്കാഞ്ചേരിയെ കുടുക്കിയത് ഡിഎൻഎ പരിശോധന ആയിരുന്നു. അമ്മയും ഇരയായ പെൺകുട്ടിയും പറഞ്ഞത് കളവാണെന്ന് പൊലീസ് കോടതിയെ ബാധ്യപ്പെടുത്തി. ഇതിന് വേണ്ടി കേസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ജനനം സംബന്ധിച്ച രേഖകൾ കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കി. ഇതെല്ലാം കൂടിയായതോടെ റോബിൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞു.

1999 നവംബർ 17-ന് പെൺകുട്ടി ജനിച്ചു. നവംബർ 24-ന് കൂത്തുപറമ്പ് നഗരസഭയിൽ രജിസ്റ്റർ ചെയ്തു. 2002ൽ പെൺകുട്ടിയുടെ പേര് ചേർത്തു. കൂത്തുപറമ്പ് നഗരസഭ അധികൃതരാണ് ഇതുസംബന്ധിച്ച രേഖ കോടതിയിൽ ഹാജരാക്കിയത്. ലൈവ് ബർത്ത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രസവസമയത്ത് പരിശോധിച്ച ഡോക്ടറെ 12-ന് വിസ്തരിക്കും. കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രി നഴ്സിങ് സൂപ്രണ്ട്, കൂത്തുപറമ്പ് നഗരസഭ സെക്രട്ടറി എന്നിവരെ വെള്ളിയാഴ്ച വിസ്തരിച്ചു. പ്രോസിക്യുഷന്റെ അപേക്ഷ പ്രകാരം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജനനം സംബന്ധിച്ച രേഖകൾ ഹാജരാക്കിയത്. ലൈവ് ബർത്ത് റിപ്പോർട്ടായതിനാൽ പ്രായപൂർത്തിയാകും മുമ്പാണ് പെൺകുട്ടിയെ റോബിൻ വടക്കാഞ്ചേരി പീഡിപ്പിച്ചതെന്ന് വ്യക്തമാണ്. ഈ സാഹചര്യമാണ് റോബിന്റെ രക്ഷപ്പെടാനുള്ള മോഹങ്ങൾ തകർക്കുന്നത്.

വൈദികനിൽ നിന്ന് ഗർഭിണിയായി പ്രസവിക്കുമ്പോൾ 17 വയസും 5 മാസവുമായിരുന്നു പെൺകുട്ടിയുടെ പ്രായമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ലൈവ് ബർത്ത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെളിയിക്കുന്നത്. ഗർഭകാലം കൂടി കണക്കാക്കുമ്പോൾ പീഡനം നടന്ന വേളയിൽ പെൺകുട്ടിക്ക് 16 വയസ് മാത്രമേ ഉള്ളു എന്നു കോടതിയെ രേഖകൾ വഴി ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷന് സാധിച്ചു. ഇതിനിടെയാണ് കൂടുതൽ വ്യക്തമായ തെളിവായി ലൈവ് ബെർത്ത് റിപ്പോർട്ടിലേക്ക് കാര്യങ്ങളെത്തിയത്.

കുറ്റപത്രത്തിനൊപ്പം പ്രോസിക്യൂഷൻ സമർപ്പിച്ച പെൺകുട്ടിയുടെ ജനനത്തീയതി തെറ്റാണ്. രേഖകളിൽ ഉള്ളതും പെൺകുട്ടിയുടെ യഥാർത്ഥ ജനനത്തീയതിയല്ല. പെൺകുട്ടി ജനിച്ചത് 1997ലാണ്. എന്നാൽ രേഖകളിലുള്ളത് 1999 എന്നാണ്. ഇക്കാര്യത്തിൽ ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാറാണെന്നും പെൺകുട്ടിയുടെ അമ്മ കോടതിയെ അറിയിച്ചിരുന്നു. വൈദികനെതിരെ തനിക്ക് പരാതിയില്ലെന്നും ഇവർ കോടതിയിൽ പറഞ്ഞു. തുടർന്ന് ഇവരെയും കോടതി കൂറുമാറിയതായി പ്രഖ്യാപിക്കുകയായിരുന്നു.

മൊത്തം 54 സാക്ഷികളാണ് കേസിലുള്ളത്. കമ്പ്യൂട്ടർ പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ വൈദികൻ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണ് കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച വിവരം മറച്ചുവയ്ക്കാൻ ശ്രമിച്ചതിനാണ് ശിശുക്ഷേമ സമിതി അദ്ധ്യക്ഷനായിരുന്ന ഫാ. തേരകം ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിലുൾപ്പെടുത്തിയത്. ഈ കേസിൽ കൊട്ടിയൂർ പള്ളി വികാരിയായിരുന്ന റോബിനെ രക്ഷിക്കാൻ കള്ളക്കളികൾ ഏറെ നടന്നു. തന്റെ സമ്മതത്തോടെയാണ് ഫാ.റോബിൻ വടക്കുഞ്ചേരിയുമായി ബന്ധപ്പെട്ടതെന്ന് പെൺകുട്ടി കോടതിയിൽ പറഞ്ഞു.

പരസ്പര സമ്മതത്തോടെയാണ് ഫാദർ റോബിൻ വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും അദ്ദേഹവുമായി വിവാഹ ജീവിതം നയിക്കാൻ താത്പര്യമുണ്ടെന്നുമാണ് പെൺകുട്ടിയുടെ മൊഴി. തന്റെ കുഞ്ഞിന്റെ പിതാവ് ഫാദർ റോബിൻ തന്നെയാണ്. ഫാദറുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ തനിക്ക് പ്രായപൂർത്തി ആയിരുന്നുവെന്നും തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ പെൺകുട്ടി മൊഴി നൽകിയിരുന്നു.

എന്നാൽ, ഡി.എൻ.എ പരിശോധനയിൽ കുട്ടിയുടെ പിതാവ് ഫാ. റോബിൻ വടക്കുംചേരിയാണെന്നാണ് കണ്ടെത്തിയത്. തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലാണ് ഡിഎൻഎ പരിശോധനയിലായിരുന്നു ഇതു സംബന്ധിച്ച സ്ഥിരീകരണം വന്നത്. കുഞ്ഞിന്റെയും അമ്മയുടെയും ഫാ.റോബിന്റെയും ഡിഎൻഎ സാംപിളുകളാണ് പരിശോധന നടത്തിയത്. പെൺകുട്ടി പ്രസവശേഷം കുഞ്ഞിനെ തൊക്കിലങ്ങാടി ആശുപത്രിയിൽനിന്ന് മാറ്റിയെന്ന ആരോപണത്തെ തുടർന്നാണ് അമ്മയുടെ ഡിഎൻഎ പരിശോധന നടത്താൻ പൊലീസ് സ്ഥിരീകരണം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP