Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫോർട്ട് പൊലീസിനെതിരെ വീണ്ടും കസ്റ്റഡി മർദ്ദന ആരോപണം; അന്യായമായി തടങ്കലിൽ വെച്ചു മർദ്ദിച്ചെന്ന യുവാവിന്റെ പരാതിയിൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൊഴി രേഖപ്പെടുത്തി

ഫോർട്ട് പൊലീസിനെതിരെ വീണ്ടും കസ്റ്റഡി മർദ്ദന ആരോപണം; അന്യായമായി തടങ്കലിൽ വെച്ചു മർദ്ദിച്ചെന്ന യുവാവിന്റെ പരാതിയിൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൊഴി രേഖപ്പെടുത്തി

അഡ്വ. പി നാഗരാജ്

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി ഫോർട്ട് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ മർദ്ദിച്ചെന്ന പരാതിയുമായി യുവാവ്. ഉരുട്ടിക്കൊലയുമായി ബന്ധപ്പെട്ട് കുപ്രസിദ്ധിയാർജിച്ച പൊലീസ് സ്‌റ്റേഷനാണ് ഫോർട്ട് പൊലീസ് സ്‌റ്റേഷൻ. സ്‌റ്റേഷനിലെ സിഐ ഷെറി, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ശ്രീകുമാർ, സുരേഷ് എന്നിവർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മണക്കാട് സ്വദേശി നിയാസാണ് കോടതിയിൽ പരാതി നൽകിയത്. അതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി.

2015 ജൂലൈ 19ന് മണക്കാട് സ്വദേശി മനുവിനെ ആക്രമിച്ച സംഭവത്തിൽ നിയാസിനെതിരെ ഫോർട്ട് പൊലീസ് കേസെടുത്തിരുന്നു. അന്വേഷണം പൂർത്തിയാക്കി 2015ൽ കുറ്റപത്രം സമർപ്പിച്ചു. കേസ് പരിഗണിച്ച ദിവസങ്ങളിൽ പ്രതി കോടതിയിൽ ഹാജരായില്ല. തുടർന്ന് കോടതി നിയാസിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഒക്‌ടോബർ നാലിന് നിയാസ് കോടതി പരിസരത്ത് മറ്റൊരു കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനെത്തി. ഇവിടെവെച്ച് സിഐ ഷെറിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഇയാളെ പിടികൂടി ഫോർട്ട് സ്‌റ്റേഷനിൽ കൊണ്ടുപോയി. രാത്രി ഒന്നിന് സിഐ ഓഫിസിന് തൊട്ടടുത്തുള്ള ഇടിമുറിയിൽവെച്ച് സിഐയും ശ്രീകുമാറും ചേർന്ന് തന്നെ ക്രൂരമായി മർദിച്ചെന്ന് നിയാസ് മൊഴി നൽകി.

പിറ്റേദിവസം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിന് മുമ്പ് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോൾ നിയാസ് ഡോക്ടറോട് മർദനവിവരം പറഞ്ഞു. വൈദ്യപരിശോധന റിപ്പോർട്ടുമായി കോടതിയിൽ ഹാജരാക്കിയ പ്രതി മജിസ്ട്രേറ്റിനോട് നേരിട്ട് പരാതി പറയുകയും മജിസ്ട്രേറ്റ് പരാതി നേരിട്ട് രേഖപ്പെടുത്തുകയും ചെയ്തു. അന്നുതന്നെ കോടതി പ്രതിയെ സ്വന്തം ജാമ്യത്തിൽ വിട്ടു. തുടർന്ന് നിയാസിനോട് നേരിട്ട് ഹാജരായി മൊഴി നൽകാൻ കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് മൊഴി നൽകിയത്.

ഇതേ സ്റ്റേഷനിലാണ് 1998 ൽ പാന്റ് മോഹനൻ കസ്റ്റഡി മരണവും ഉദയകുമാർ ഉരുട്ടിക്കൊല സംഭവും നടക്കുന്നത്. ഇതിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് വധ ശിക്ഷയും മറ്റ് ആറ് സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ശിക്ഷയും തിരുവനന്തപുരം സിബിഐ കോടതി വിധിച്ചിരുന്നു.അന്ന് ഉദയകുമാറിനെ മോഷണ കുറ്റം ആരോപിച്ചായിരുന്നു 2005 സെപ്റ്റംബർ 27 ന് ഉച്ചയ്ക്ക് ഒന്നര മണിക്ക് ശ്രീകണ്ടേശ്വരം പാർക്കിൽ നിന്നും ഫോർട്ട് പൊലീസ് പിടികൂടുന്നതും തുറന്ന് ഇയാളെ ഉരുട്ടിക്കൊല്ലുന്നതും. ഉദയകുമാറിനെ ഉരുട്ടികൊലപ്പെടുത്തുവാൻ ഇടിമുറിയാക്കിയ അതേ സിഐ ഓഫീസിനു സമീപമുള്ള മുറിയിൽ വച്ചായിരുന്നു തന്നെയും മർദിച്ചതെന്ന് നിയാസ് കോടതിമുൻപാകെ മൊഴി നൽകി.

ഉദയകുമാറിന്റെ മർദ്ദനം സംഭവിച്ചത് പതിനഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഇടി മുറി ഇപ്പോളും സജീവമാണ് എന്നത് വ്യക്തമാക്കുന്നതാണ് നിയസിന്റെ മൊഴി.കേസുകൾ തെളിയിക്കുവാൻ മൂന്നാം മുറ പാടില്ലായെന്ന കോടതി ഉത്തരവുകൾ മറികടന്നുകൊണ്ടാണ് ഇപ്പോഴും ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഇടിമുറി പ്രവർത്തിക്കുന്നത്. അതേസമയം നിരവധി വാറണ്ട് കേസുകളിലെ പ്രതിയാണ് നിയാസെന്ന് ഫോർട്ട് സിഐ ഷെറി പറഞ്ഞു. മർദന ആരോപണം അടിസ്ഥാനരഹിതമാണെന്നും ജാമ്യം ലഭിക്കാനാണ് ഇത് ഉന്നയിച്ചതെന്നും സിഐ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP