Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഗസ്റ്റ വെസ്റ്റ്‌ലാൻഡ് അഴിമതിക്കേസിൽ അറസ്റ്റിലായ എസ് പി ത്യാഗിക്കു ജാമ്യം; വ്യോമസേന മുൻ മേധാവിക്കൊപ്പം അറസ്റ്റിലായ സഹോദരന്റെയും ഇടനിലക്കാരന്റെയും ജാമ്യാപേക്ഷയിൽ വിധി ജനുവരി നാലിന്

അഗസ്റ്റ വെസ്റ്റ്‌ലാൻഡ് അഴിമതിക്കേസിൽ അറസ്റ്റിലായ എസ് പി ത്യാഗിക്കു ജാമ്യം; വ്യോമസേന മുൻ മേധാവിക്കൊപ്പം അറസ്റ്റിലായ സഹോദരന്റെയും ഇടനിലക്കാരന്റെയും ജാമ്യാപേക്ഷയിൽ വിധി ജനുവരി നാലിന്

ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്‌ലാൻഡ് അഴിമതിക്കേസിൽ വ്യോമസേനാ മുൻ മേധാവി എസ് പി ത്യാഗിക്കു ജാമ്യം. ഡൽഹി പട്യാല ഹൗസ് കോടതിയാണു ത്യാഗിക്കു ജാമ്യം അനുവദിച്ചത്. രണ്ടുലക്ഷം രൂപയുടെ ആൾ ജാമ്യം കെട്ടിവയ്ക്കണമെന്നും രാജ്യം വിട്ടുപോകരുതെന്നുമുള്ള കർശന വ്യവസ്ഥകളോടെയാണ് ജാമ്യം.

സാക്ഷികളെ സ്വാധീനിക്കരുതെന്നും സിബിഐ അന്വേഷണവുമായി സഹകരിക്കണമെന്നുമാണു കോടതിയുടെ ഉത്തരവ്. ത്യാഗിക്കൊപ്പം അറസ്റ്റിലായ സഹോദരൻ സഞ്ജീവ് ത്യാഗിയുടെയും ഇടനിലക്കാരൻ ഗൗതം ഖേതാന്റെയും ജാമ്യാപേക്ഷ ജനുവരി നാലിന് വിധി പറയാൻ മാറ്റിവച്ചു.

എസ് പി ത്യാഗിയെ പ്രത്യേക സിബിഐ കോടതി ഡിസംബർ 30 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയായിരുന്നു. ത്യാഗിയെ കൂടുതൽ ചോദ്യംചെയ്യാനില്ലെന്ന് സിബിഐ അറിയിച്ചതിനെത്തുടർന്നാണു നേരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ത്യാഗിക്കൊപ്പം കേസിൽ പ്രതികളായ ബന്ധു സഞ്ജീവ് ത്യാഗി, അഭിഭാഷകനായ ഗൗതം ഖെയ്താൻ എന്നിവരെയും പ്രത്യേക സിബിഐ കോടതി ജഡ്ജി അരവിന്ദ്കുമാർ കസ്റ്റഡിയിൽ വിടുകയാരയിരുന്നു. കോഴ ഇടപാടുമായി ബന്ധപ്പെട്ട് രാജ്യത്ത് ഒരു സേനാ മേധാവി അറസ്റ്റിലാകുന്നതും ജയിലിലടയ്ക്കപ്പെടുന്നതും ആദ്യമായാണ്.

രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് 12 വിവിഐപി ഹെലികോപ്റ്ററുകൾ വാങ്ങുന്നതിൽ അഴിമതികാട്ടിയെന്ന ആക്ഷേപമാണ് ത്യാഗി നേരിടുന്നത്. അഗസ്ത വെസ്റ്റ്‌ലാൻഡ് കമ്പനിക്ക് ടെൻഡർ പ്രക്രിയയിൽ പങ്കെടുക്കാനാകുംവിധം മാനദണ്ഡങ്ങളിൽ ത്യാഗി ഇടപെട്ട് മാറ്റംവരുത്തിയതായാണ് സിബിഐയുടെ കണ്ടെത്തൽ. അന്നത്തെ പ്രധാനമന്ത്രികാര്യാലയത്തിന്റെ നിർദേശത്തെതുടർന്നാണ് മാനദണ്ഡങ്ങളിൽ മാറ്റംവരുത്തിയതെന്ന് ത്യാഗി സിബിഐക്ക് മൊഴി നൽകിയിട്ടുണ്ട്.

വ്യോമസേനാ മേധാവിയെന്ന നിലയിൽ ത്യാഗി പദവി ദുരുപയോഗം ചെയ്തതായും ഭൂമിയിലും മറ്റ് സ്വത്തുകളിലുമായി വലിയതോതിൽ നിക്ഷേപം നടത്തിയതായും സിബിഐ ആരോപിക്കുന്നു. സ്വത്തുക്കൾ വാങ്ങിയതിന്റെ വരുമാനസ്രോതസ്സ് വെളിപ്പെടുത്താൻ ത്യാഗിക്ക് കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ ഏജൻസി പറയുന്നു. 2007ൽ വ്യോമസേനയിൽനിന്ന് വിരമിച്ച എഴുപത്തൊനുകാരനായ ത്യാഗിയെ ഡിസംബർ ഒമ്പതിനാണ് സിബിഐ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP