Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുട്ടികളുടെ ദേഹത്ത് ബാധകയറിയെന്ന് വിശ്വസിപ്പിച്ചു കുടുംബത്തെ വശത്താക്കി; പ്രാർത്ഥിച്ചു ബാധമാറ്റാമെന്ന് വിശ്വസിപ്പിച്ചു പതിമൂന്നുകാരിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസിൽ വ്യാജ പാസ്റ്റർ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ ഈമാസം 25ന് വിധിക്കും

കുട്ടികളുടെ ദേഹത്ത് ബാധകയറിയെന്ന് വിശ്വസിപ്പിച്ചു കുടുംബത്തെ വശത്താക്കി; പ്രാർത്ഥിച്ചു ബാധമാറ്റാമെന്ന് വിശ്വസിപ്പിച്ചു പതിമൂന്നുകാരിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസിൽ വ്യാജ പാസ്റ്റർ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ ഈമാസം 25ന് വിധിക്കും

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രായപൂർത്തിയാകാത്ത രണ്ടു മക്കളുടെ ശരീരത്തിൽ ബാധ കയറിയട്ടുണ്ടെന്നും പ്രാർത്ഥിച്ച് മാറ്റിത്തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച 13കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ വ്യാജ പാസ്റ്റർ കുറ്റക്കാരനെന്ന് കോടതി. പെരിന്തൽമണ്ണയിൽ നടന്ന പെന്തക്കോസ്ത് മേഖലാ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ തിരുവനന്തപുരം ബാലരാമപുരം മുടവൂർപാറ കാട്ടുകുളത്തിൻകര ജോസ്പ്രകാശ് (51) എന്നയാളാണ് പോക്‌സോ കേസിൽ കുറ്റക്കാരനാണെന്ന് കോടതി കെണ്ടെതത്ിയത്. കുടുംബത്തെ പറഞ്ഞു വഞ്ചിച്ച് കുഞ്ഞിനെ പലതവണ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു.

പെരിന്തൽമണ്ണയിൽ പെന്തക്കോസ്ത് മേഖലാ കൺവെൻഷൻ സംഘടിപ്പിച്ച മേഖലാ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. കൺവെൻഷനിൽവെച്ച് കുടുംബത്തെ പരിചയപ്പെടുകയും നിങ്ങളുടെ കുടുംബത്തിലെ രണ്ടു കുട്ടികൾക്ക് ബാധ കയറിയട്ടുണ്ടെന്നും ഇതിന് പ്രാർത്ഥന ആവശ്യമാണെന്നും ഇയാൾ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്നു പ്രാർത്ഥനക്കാൻ ആവശ്യമാണെങ്കിൽ വീട്ടിലേക്കുവരാമെന്നും പ്രശ്നങ്ങൾ പ്രാർത്ഥിച്ച് മാറ്റിയെടുക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിപ്പിച്ചു.

ശേഷം വീട്ടിലെത്തിയ പ്രതി കുട്ടിയെ മാനഭംഗപ്പെടുത്തി. പിറ്റേന്നും പ്രത്യേക പ്രാർത്ഥനക്കെന്നു പറഞ്ഞ് കിടപ്പുമുറിയിൽ കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു. 2016 ഫെബ്രുവരി 17, 18 തിയ്യതികളിലാണ് കേസിന്നാസ്പദമായ സംഭവം. മാർച്ച് എട്ടിന് ബാലികയുടെ ബന്ധുവിന്റെ വീട്ടിൽ കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്നും പരാതിയുണ്ട്.

മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ ഈ മാസം 25ന് കോടതി പ്രസ്താവിക്കും. ഭാര്യയും രണ്ട് മക്കളുമുള്ള പ്രതി ഫെയ്ത്ത് ലീഡേഴ്‌സ് ചർച്ച് ഓഫ് ഗോഡ് എന്ന സംഘടനയിൽ പ്രവർത്തിച്ചു വരികയായിരുന്നു. പാസ്റ്ററെന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രതി എന്നാൽ വ്യാജനായിരുന്നു. കുട്ടിയും മാതാവും ചൈൽഡ് ലൈനിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മലപ്പുറം വനിതാ സെൽ പൊലീസ് കേസ്സെടുക്കുകയായിരുന്നു.

മഞ്ചേരി സി ഐയായിരുന്ന സണ്ണിചാക്കോയുടെ നേതൃത്വത്തിൽ എസ് ഐ എസ് ബി കെലാസ്‌നാഥ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഉണ്ണികൃഷ്ണൻ മാരാത്ത്, പി സഞ്ജീവ് എന്നിവരടങ്ങുന്ന സംഘം 2016 മാർച്ച് 22നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരൻ ഹാജരായി. ഇയാൾക്കെതിരെ മറ്റു സ്റ്റേഷനുകളിൽ കേസുകളുണ്ടോയെന്നും ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP