Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഫേസ്‌ബുക്കിലൂടെ പ്രണയിച്ച് വശത്താക്കി നഗരത്തിലെ ക്ഷേത്രത്തിൽ മാലയിട്ട് വിവാഹം നടന്നെന്ന് വിശ്വസിപ്പിച്ചു; സഹവാസം മടുത്തപ്പോൾ യുവതിയുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കി ബുള്ളറ്റും സ്വന്തമാക്കി അതിൽ കയറി സ്ഥലം വിട്ടു; പിന്നീട് പ്രത്യക്ഷപ്പെട്ടത് മറ്റൊരു യുവതിയുമായുള്ള എഫ്ബി വിവാഹഫോട്ടോയിൽ: വിവാഹതട്ടിപ്പ് വീരൻ സ്വർണം തിരികെ നൽകാൻ കോടതി ഉത്തരവ്

ഫേസ്‌ബുക്കിലൂടെ പ്രണയിച്ച് വശത്താക്കി നഗരത്തിലെ ക്ഷേത്രത്തിൽ മാലയിട്ട് വിവാഹം നടന്നെന്ന് വിശ്വസിപ്പിച്ചു; സഹവാസം മടുത്തപ്പോൾ യുവതിയുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കി ബുള്ളറ്റും സ്വന്തമാക്കി അതിൽ കയറി സ്ഥലം വിട്ടു; പിന്നീട് പ്രത്യക്ഷപ്പെട്ടത് മറ്റൊരു യുവതിയുമായുള്ള എഫ്ബി വിവാഹഫോട്ടോയിൽ: വിവാഹതട്ടിപ്പ് വീരൻ സ്വർണം തിരികെ നൽകാൻ കോടതി ഉത്തരവ്

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: ആദ്യ വിവാഹം മറച്ചു വച്ച് ഫേസ്‌ബുക്ക് പ്രണയത്തിലൂടെ യുവതിയെ ചതി വിവാഹം ചെയ്ത് രണ്ട് ലക്ഷം രൂപയ്ക്കുള്ള ബുള്ളറ്റ് മോട്ടോർ ബൈക്കും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ സ്വർണ്ണാഭരണങ്ങൾ യുവതിക്ക് തിരികെ നൽകാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. വ്യാജ വിവാഹ - പീഡന കേസിൽ പൊലീസ് തൊണ്ടി മുതലായി ഹാജരാക്കിയ സ്വർണ്ണാഭരണങ്ങൾ യുവതിക്ക് വിട്ടു നൽകാനാണ് കോടതി ഉത്തരവ്.

2018 ജനുവരി 26 നാണ് കേസിനാസ്പദമായ ഫേസ് ബുക്ക് പ്രണയത്തിലൂടെ കബളിപ്പിക്കൽ വിവാഹം നടത്തി തലസ്ഥാന ജില്ലയിലെ പള്ളിച്ചൽ സ്വദേശിയായ യുവതിയെ ചതിച്ച് പീഡനം നടത്തിയ ശേഷം ബുള്ളറ്റും സ്വർണ്ണാഭരണങ്ങളും കൈക്കലാക്കി നാൽപതുകാരനും വിവാഹിതനും ഭാര്യയും രണ്ടു മക്കളുമുള്ള പ്രതി മുങ്ങിയത്. പാലക്കാട് പട്ടാമ്പി സ്വദേശി കൃഷ്ണൻകുട്ടി എന്ന മധുവാണ് കേസിലെ പ്രതി.തലസ്ഥാന നഗരത്തിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരിയും വിധവയുമായ യുവതിയുടെ പരാതിയാണ് മൂന്നാം വിവാഹം ചെയ്ത മധുവിനെ കുടുക്കിയത്. ഇയാൾ ആദ്യ വിവാഹം മറച്ചുവച്ചാണ് പള്ളിച്ചൽ സ്വദേശിനിയെ പ്രലോഭിപ്പിച്ചത്.

നഗരത്തിലെ ഒരു ക്ഷേത്രത്തിലെത്തി പരസ്പരം പുഷ്പഹാരം ചാർത്തി നിയമാനുസരണം വിവാഹം നടന്നിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് വഞ്ചനാ പൂർവ്വകമായി വിവാഹച്ചടങ്ങ് നിർവ്വഹിച്ചു. അപ്രകാരം നിയമാനുസരണം വിവാഹം നടന്നിട്ടുണ്ടെന്ന് കബളിപ്പിക്കൽ വിവാഹം വഴി വിശ്വാസം ജനിപ്പിച്ച് ഇയാൾ യുവതിയുമായി ഭാര്യാ ഭർത്താക്കന്മാരെ പോലെ സഹവസിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇക്കാലയളവിൽ ഇയാൾ യുവതിയുടെ പക്കലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ തന്ത്രപൂർവ്വം പലപ്പോഴായി കൈക്കലാക്കി. ചിട്ടി പിടിച്ച വകയിൽ യുവതിക്ക് ലഭിച്ച രണ്ടു ലക്ഷം രൂപ ഉപയോഗിച്ച് ബുള്ളറ്റ് മോട്ടോർ ബൈക്ക് വാങ്ങിപ്പിച്ച ശേഷം ഇയാൾ അതുമായി സ്ഥലം വിടുകയായിരുന്നു.

യുവതി ഫോണിലൂടെയും മറ്റും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഏതാനും മാസങ്ങൾക്ക് ശേഷം മറ്റൊരു യുവതിയെ വിവാഹം ചെയ്തതായി ഫേയ്‌സ് ബുക്കിൽ ഇയാളുടെ പുതിയ വിവാഹ ഫോട്ടോ കണ്ടെത്തിയ യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്നുള്ള വഞ്ചിയൂർ പൊലീസിന്റെ അന്വേഷണത്തിലാണ് വിവാഹത്തട്ടിപ്പു വീരൻ കുടുങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP