1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
15
Wednesday

എൻഡോസൾഫാൻ ദുരന്ത നഷ്ടപരിഹാരക്കേസിൽ 13 കമ്പനി എം.ഡിമാർക്ക് കാര്യ വിവര പത്രിക ഹാജരാക്കാൻ തിരുവനന്തപുരം സബ് കോടതിയുടെ അന്ത്യശാസനം; 161 കോടി രൂപ 15 കമ്പനികളിൽ നിന്നും ഈടാക്കി കിട്ടാൻ സർക്കാർ ഫയൽ ചെയ്ത കേസിൽ അതിവേഗ നടപടിയുമായി കോടതി; സമൻസ് കൈപ്പറ്റിയിട്ടും കോടതിയിൽ ഹാജരാകാത്ത 2 കമ്പനി എംഡിമാരെ എക്‌സ്പാർട്ടിയാക്കിയും ഇടപെടൽ; കാസർകോട്ടെ വിഷ പ്രയോഗത്തിൽ ഖജനാവിനുണ്ടായ നഷ്ടം പരിഹരിക്കാനുള്ള കേസ് അടുത്ത ഘട്ടത്തിലേക്ക്

June 03, 2020 | 12:51 PM IST | Permalink



എൻഡോസൾഫാൻ ദുരന്ത നഷ്ടപരിഹാരക്കേസിൽ 13 കമ്പനി എം.ഡിമാർക്ക് കാര്യ വിവര പത്രിക ഹാജരാക്കാൻ തിരുവനന്തപുരം സബ് കോടതിയുടെ അന്ത്യശാസനം; 161 കോടി രൂപ 15 കമ്പനികളിൽ നിന്നും ഈടാക്കി കിട്ടാൻ സർക്കാർ ഫയൽ ചെയ്ത കേസിൽ അതിവേഗ നടപടിയുമായി കോടതി; സമൻസ് കൈപ്പറ്റിയിട്ടും കോടതിയിൽ ഹാജരാകാത്ത 2 കമ്പനി എംഡിമാരെ എക്‌സ്പാർട്ടിയാക്കിയും ഇടപെടൽ; കാസർകോട്ടെ വിഷ പ്രയോഗത്തിൽ ഖജനാവിനുണ്ടായ നഷ്ടം പരിഹരിക്കാനുള്ള കേസ് അടുത്ത ഘട്ടത്തിലേക്ക്

അഡ്വ നാഗരാജ്

തിരുവനന്തപുരം : കാസർഗോഡ് ജില്ലയെയും സമീപ ജില്ലയെയും ജീവ നാശത്താലും കൃഷി നാശത്താലും ദുരിതക്കയത്തിലാഴ്‌ത്തിയ എൻഡോസൾഫാൻ കീടനാശിനി പ്രയോഗത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും അംഗവൈകല്യം സംഭവിച്ചവർക്കും കൃഷി നാശം സംഭവിച്ചവർക്കും സർക്കാർ നേരിട്ട് നൽകിയ 161 കോടി രൂപ 15 കമ്പനികളിൽ നിന്നും ഈടാക്കി കിട്ടണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച കേസിൽ പ്ലാന്റേഷൻ കോർപ്പറേഷനടക്കം 13 കമ്പനികളുടെ മാനേജിങ് ഡയറക്ടർമാർ ജൂലൈ 2 നകം കാര്യ വിവര പത്രിക കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരം മൂന്നാം സബ് കോടതിയുടെ അന്ത്യശാസനം.

സിവിൾ നടപടി ക്രമത്തിലെ ഉത്തരവ് 8 ചട്ടം 1 പ്രകാരം പ്രതിക്ക് സമൻസ് കൈപ്പറ്റി 30 ദിവസത്തിനകം കാര്യ വിവര പത്രിക സമർപ്പിക്കാഞ്ഞതിനാലാണ് കോടതിയുടെ അന്ത്യശാസനം. സംസ്ഥാന സർക്കാരിന് വേണ്ടി തിരുവനന്തപുരം ജില്ലാ കളക്ടർ വാദിയായി ഫയൽ ചെയ്ത നഷ്ടപരിഹാരക്കേസിലാണ് പ്രതികളായ 14 കമ്പനി മേധാവിമാരോട് കോടതിയിൽ ഹാജരാകാൻ സബ് കോടതി ഉത്തരവിട്ടത്. അതേ സമയം സമൻസ് കൈപ്പറ്റിയിട്ടും കോടതിയിൽ ഹാജരാകാത്ത കേസിലെ മറ്റു പ്രതികളായ രണ്ടു കമ്പനി എം.ഡി മാരെ സബ് ജഡ്ജി സി.ആർ.ബിജുകുമാർ എക്‌സ്പാർട്ടിയാക്കി ഉത്തരവിട്ടു.

എട്ടാം പ്രതിയായ കർണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് കമ്പനി എം.ഡി , പതിമൂന്നാം പ്രതി മധുസൂദൻ ഇൻഡസ്ട്രീസ് കമ്പനി എം.ഡി എന്നിവരെയാണ് ഹാജരാകാത്ത വീഴ്ചക്ക് അവർക്ക് ഒന്നും പറയാനില്ലെന്ന നിഗമനത്തിൽ (അവരുടെ ഭാഗം കേൾക്കാതെ) അവർക്കെതിരെ നഷ്ടപരിഹാര വിധിന്യായം പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി എക്‌സ്പാർട്ടിയാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. സിവിൾ നടപടി ക്രമത്തിലെ ഓർഡർ 9 റൂൾ 6 പ്രകാരമാണ് രണ്ടു പ്രതികളെയും എക്സ്സ്പാർട്ടിയാക്കിയത്. അന്യായപ്പട്ടിക സംഖ്യയായ 161 കോടി രൂപയുടെ 1 /15 തുക വീതം പ്രതികളിൽ നിന്ന് ഈടാക്കിയെടുക്കുന്നതിന് മുന്നോടിയായാണ് എക്‌സ് പാർട്ടിയാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.

കോടതിയിൽ ഹാജരായ ഒന്നാം പ്രതി ബെയർ ഇന്ത്യ ലിമിറ്റഡ് കമ്പനി എം.ഡി സിവിൾ നിയമ നടപടി ക്രമത്തിലെ ഓർഡർ 8 റൂൾ 1 പ്രകാരം തർക്കം കാണിച്ച് കാര്യ വിവര പത്രിക സമർപ്പിച്ചു. നാനൂറോളം പേരുടെ മരണത്തിനിടയാക്കിയ എൻഡോസൾഫാൻ കീടനാശിനിയുടെ നിർമ്മാണ കമ്പനികളായ ബെയർ ഇന്ത്യ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡ്‌സ് ലിമിറ്റഡ്, റാലിസ് ലിമിറ്റഡ്, ക്രോപ് കെയർ, ഭാരത് പൾവേർസിങ് മിൽസ് ലിമിറ്റഡ്, ബീക്കെ പെസ്റ്റിസൈഡ് സ് പ്രൈവറ്റ് ലിമിറ്റഡ്, കാർഡമം പ്രോസസ്സിങ് ആൻഡ് മാർക്കറ്റിങ്, കർണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, കിൽപെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, ലൂപ്പിൻ ആഗ്രോ കെമിക്കൽസ് ( ഇന്ത്യ ) ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്‌സ് ലിമിറ്റഡ്, കർണ്ണാടക ആന്റിബയോട്ടിക്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, മധുസൂധൻ ഇൻഡസ്ട്രീസ്, ബ്ലൂ ക്രിസ്റ്റൽ ആഗ്രോ കെമിക്കൽസ് ലിമിറ്റഡ്, ഷാ വാലസ് ആൻഡ് കമ്പനി ലിമിറ്റഡ്, പൊതുമേഖലാ കമ്പനിയായ പ്ലാന്റേഷൻ കോർപ്പറേഷൻ കേരള ലിമിറ്റഡ് എന്നിവരാണ് നഷ്ട പരിഹാരക്കേസിലെ 1 മുതൽ 16 വരെയുള്ള പ്രതികൾ.

സംസ്ഥാന ഭരണ സിരാ കേന്ദ്രമായ ഗവ. സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം സബ് കോടതിയുടെ അധികാര പരിധിയിലുള്ള വില്ലേജതിർത്തിക്കകമായതിനാലാണ് കേസ് തിരുവനന്തപുരം സബ് കോടതി ഫയലിൽ സ്വീകരിച്ചത്. പ്ലാന്റേഷൻ കോർപ്പറേഷന്റെ അധീനതയിൽ കാസർഗോഡ് ജില്ലയിലുള്ള കശുമാവ് അടക്കമുള്ള തോട്ടങ്ങളിലാണ് മാരക വിഷാംശമടങ്ങിയ കീടനാശിനിയായ എൻഡോസൾഫാൻ തളിച്ചത്. 2000 - 2002 വർഷം വരെയാണ് കീടനാശിനി തളിച്ചത്. എന്നാൽ 2003 ൽ മാത്രമാണ് എൻഡോസൾഫാൻ നിരോധനം സംസ്ഥാന സർക്കാർ കൊണ്ടു വന്നത്. എന്നിട്ടും കമ്പനികളുടെ സ്വാധീനം മൂലം നിരോധനം ഫലപ്രദമായി നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിനായില്ല. വിഷാംശം, ശ്വസിച്ച 400 ഓളം ജനങ്ങൾ മരണപ്പെടുകയും അനവധി പേർക്ക് അംഗവൈകല്യങ്ങൾ സംഭവിക്കുകയും ചെയ്തു. കൂടാതെ ജനിച്ച കുഞ്ഞുങ്ങൾക്ക് വരെ അംഗ ഭംഗങ്ങളുണ്ടാകുകയും മരണത്തോടും ജീവിതത്തോടും മല്ലിട്ട് ഭിന്നശേഷിക്കാരായും ജീവശ്ച്ചവമായി മാറുകയും ചെയ്തു.

കാസർഗോട്ടെയും സമീപ ജില്ലയിലെയും എൻഡോസൾഫാൻ ദുരിതബാധിതർക്ക് അഞ്ചു ലക്ഷം രൂപയും ആജീവനാന്ത സൗജന്യ ചികിത്സയും നൽകണമെന്ന് 2017ൽ സുപ്രീം കോടതി ഉത്തരവിട്ടു. തുടർന്ന് കോടതി നിർദ്ദേശ പ്രകാരം മരണപ്പെട്ടവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ വീതവും അംഗഭംഗം സംഭവിച്ചവർക്ക് 3 ലക്ഷം രൂപ വീതവുമാണ് സർക്കാർ നേരിട്ട് നഷ്ടപരിഹാരം നൽകിയത്. ഇപ്രകാരം സർക്കാരിന് ചെലവായ 161 കോടി രൂപ തിരിച്ചുപിടിക്കാനാണ് സിവിൾ കേസുമായി സർക്കാർ കോടതിയെ സമീപിച്ചത്. പ്ലാന്റേഷൻ കോർപ്പറേഷൻ വാദിയായി 15 നിർമ്മാണ കമ്പനികൾക്കെതിരെ ആദ്യം കോട്ടയം ജില്ലയിലെ സബ് കോടതിയിൽ നഷ്ട പരിഹാര കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ കുടിശ്ശിക കോടതി ഫീസായി മുദ്ര വില തീർത്ത് അടക്കാനുള്ള പണം പ്ലാന്റേഷൻ കോർപ്പറേഷന്റെ പക്കൽ ഇല്ലായിരുന്നു. അതിനാൽ കോട്ടയത്തെ കേസ് പിൻവലിച്ച ശേഷം സർക്കാർ വാദിയായി തിരുവനന്തപുരം കോടതിയിൽ പുതിയതായി കേസ് ഫയൽ ചെയ്യുകയായിരുന്നു.

പതിനാറാം പ്രതിയായ പ്ലാന്റേഷൻ കോർപ്പറേഷനിൽ നിന്നും സർക്കാർ നഷ്ടപരിഹാരം ആവശ്യപ്പെടുന്നില്ല. സിവിൾ നിയമപ്രകാരം അവശ്യ കക്ഷിയായി മാത്രം പ്രതിസ്ഥാനത്ത് ചേർത്തതാണ്. സിവിൾ നിയമ പ്രകാരം അവശ്യ കക്ഷികളെ കക്ഷി ചേർത്ത് കേസ് ഫയൽ ചെയ്യാത്ത പക്ഷം അക്കാരണത്താൽ തന്നെ കേസ് തള്ളിപ്പോകുന്നതാണ്. സിവിൾ നടപടി ക്രമത്തിലെ ഓർഡർ 1 റൂൾ 9 പ്രകാരമാണ് അവശ്യ കക്ഷിയെ കേസിൽ കക്ഷി ചേർക്കാത്ത പക്ഷവും അനാവശ്യമായി കക്ഷികളെ ( കേസുമായി ബന്ധമില്ലാത്തവരെ തെറ്റായി ) ചേർക്കുന്ന പക്ഷവും സിവിൾ കേസ് കോടതി തള്ളിക്കളയുന്നത്.

പ്രതികൾക്കുള്ള സമൻസുത്തരവ് നടപ്പിലാക്കാൻ പ്രതികളുടെ വാസസ്ഥലം സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളിലെ അതിർത്തി ജില്ലാ കോടതിയിലെ നാസറേറ്റ് വിഭാഗത്തിലെ അമീന്മാരോട് തിരുവനന്തപുരം സബ് കോടതി ഉത്തരവിട്ടത്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
വിവാഹ ബന്ധം വേർപെടുത്തിയ ശേഷം യുവതി ഒരേ സമയം ലൈം​ഗിക ബന്ധം പുലർത്തിയിരുന്നത് മൂന്ന് പേരുമായി; മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും അടിമയായിരുന്ന യുവതിക്ക് എന്നും ഹരമായിരുന്നത് ഡിജെ പാർട്ടികളും; കാമുകന്മാരിൽ ഒരാളെ മറ്റുള്ളവർ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ ഉന്മാദ നൃത്തവും ദാഹമകറ്റാൻ നൽകിയത് മൂത്രവും; ഒടുവിൽ ശാശ്വതിക്കും കൂട്ടാളികൾക്കും വിനയായത് സ്വന്തം മകളുടെ മൊഴിയും
വർഷ ഉയർത്തുന്ന ആരോപണങ്ങളിൽ വിഷമമുണ്ടെന്ന് സാജൻ കേച്ചേരി; അമ്മയുടെ ശസ്ത്രക്രിയക്ക് പോയിട്ട്, ആഹാരം കഴിക്കാൻ പോലും ​ഗതിയില്ലാതെ ആശുപത്രി വരാന്തയിൽ ഇരുന്ന പെൺകുട്ടിയെ സഹായിക്കുക മാത്രമാണ് ചെയ്തത്; വീഡിയോ ഇട്ടതിലൂടെ കിട്ടിയത് ഒരു കോടിയിലേറെ രൂപ; ആവശ്യമുള്ള പണം കഴിഞ്ഞ് ബാക്കി തുക മറ്റുള്ളവരെ സഹായിക്കാൻ മാറ്റിവെക്കാം എന്ന് പറഞ്ഞത് വർഷ തന്നെ; ആരോരുമില്ലാതെ പകച്ച് നിന്ന സമയത്ത് സഹായ​ഹസ്തവുമായെത്തിയവർ പണത്തിനായി ഭീഷണിപ്പെടുത്തുന്നു എന്ന യുവതിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി സാജൻ കേച്ചേരി
ചാനലുകൾക്ക് മുന്നിൽ നല്ലപിള്ള ചമഞ്ഞ ഫൈസൽ ഫരീദ് ദുബായ് റാഷിദിയയിലെ താമസസ്ഥലത്തുനിന്നും മുങ്ങി; ഫൈസലിന്റെ 'ഫൈവ് സി' കാർ വർക് ഷോപ്പും അടഞ്ഞു കിടക്കുന്നു; സ്വർണ്ണക്കടത്തിലെ മൂന്നാം പ്രതിയെ വിട്ടുകിട്ടാൻ യുഎഇ സഹായം തേടി എൻഐഎ; നയതന്ത്ര ബാഗേജിൽ സ്വർണം ഒളിപ്പിക്കുന്നത് ഗുരുതരമായ കുറ്റമായതിനാൽ ഫൈസൽ ഫരീദിനെതിരെ യുഎഇ അധികൃതർ അറസ്റ്റു ചെയ്യും; രാജ്യാന്തര ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്ന നടപടിയിൽ കർശന നടപടി വരും
കസ്റ്റംസിന്റെ 'റോസ്റ്റിങ്' കഴിഞ്ഞു, ഇനി ഊഴം എൻഐഎയുടേത്! തലസ്ഥാനത്ത് തമ്പടിക്കുന്ന എൻഐഎ സംഘം ഇന്ന് ശിവശങ്കരനെ ചോദ്യം ചെയ്‌തേക്കും; ഒമ്പത് മണിക്കൂർ ചോദ്യം ചെയ്ത കസ്റ്റംസ് അധികൃതർ മൊഴികൾ പരിശോധിച്ച ശേഷം വൈരുദ്ധ്യമെന്ന് കണ്ടാൽ അറസ്റ്റ് ചെയ്യും; സ്വപ്നയെ പലതവണ വിളിച്ചിട്ടുണ്ടെന്നും നാലുവർഷമായി അവരെ അറിയാമെന്നും സമ്മതിച്ചു; ജൂലായ് ഒന്ന്, രണ്ട് തീയതികളിൽ ഹിൽട്ടൺ ഇൻ ഹോട്ടലിൽ വെച്ച് സ്വർണ്ണക്കടത്തുകാരെ ശിവശങ്കർ കണ്ടതിന്റെ ദൃശ്യങ്ങളും കിട്ടി
പാൽക്കാരൻ കോടീശ്വരനായത് സ്വർണ്ണക്കടത്തിലൂടെ; ബൈക്കിൽ വന്നിറങ്ങിയ ആൾ ഒരു സുപ്രഭാതത്തിൽ ആഡംബരക്കാറിൽ വന്നു തുടങ്ങിയതോടെ നാട്ടുകാർക്കും അമ്പരപ്പ്; ജലാലിന് ബന്ധം മൂവാറ്റുപുഴയിലെ രണ്ട് സമ്പന്ന കുടുംബക്കാരമായി; മരക്കച്ചവടത്തിന്റെയും മാസ്‌ക്കിന്റെയും മറവിൽ ആഫ്രിക്കയിൽ നിന്നും യുഎഇയിലേക്ക് സ്വർണം കടത്തി റമീസും; കസ്റ്റംസ് ഓഫീസിൽ കീഴടങ്ങിയ ജലാലിനുനേരേ ഒരുമാസം മുമ്പ് വധശ്രമം നടന്നതിലും ദൂരൂഹത; സ്വർണത്തിന് പണം മുടക്കിയ വമ്പന്മാരുടെ വിവരങ്ങൾ പുറത്തുവരാതിരിക്കാൻ ശ്രമം
സ്വപ്ന അടുത്ത സുഹൃത്ത്; ഔദ്യോഗിക പരിചയമാണ് സൗഹൃദത്തിലേക്ക് മാറിയത്; സ്വപ്നയുമായി പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്; ഇവയെല്ലാം സൗഹൃദ കൂടിക്കാഴ്‌ച്ചകളായിരുന്നു; സ്വപ്നയാണ് സരിത്തിനെയും സന്ദീപിനെയും പരിചയപ്പെടുത്തിയത്; കള്ളക്കടത്തിൽ തനിക്ക് യാതൊരു പങ്കാളിത്തവും ഇല്ല; കസ്റ്റംസ് മുമ്പാകെ ശിവശങ്കരന്റെ മൊഴി ഇങ്ങനെ; കള്ളക്കടത്ത് സംഘത്തിന്റെ ചർച്ചകളിൽ സ്വപ്നയുടെ ഭർത്താവ് ജയശങ്കറും പങ്കാളി; ഹെദർ ഹൈറ്റ്സ് ഫ്ളാറ്റ് സമുച്ചയത്തിൽ ഇവർക്കായി ഫ്‌ളാറ്റ് ബുക്ക് ചെയ്തത് സെക്രട്ടേറിയറ്റ് ജീവനക്കാരൻ
കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോഴും പിണറായിപ്പേടി മാറിയില്ലെന്ന് മുസ്ലിംലീഗിനുള്ളിൽ അടക്കംപറച്ചിൽ; സർക്കാറിനെ കുറ്റംപറയാൻ ഇപ്പോഴും കുഞ്ഞാലിക്കുട്ടിക്ക് മടി; സ്പ്രിൻക്ലറിലും ഇമൊബിലിറ്റിയിലും സ്വർണ്ണക്കടത്തിലും ചെന്നിത്തല മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കി; പ്രതിപക്ഷ നേതാവിന് കയ്യടിച്ചു മുസ്ലിംലീഗിലെ ഒരു വിഭാഗം; ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രശംസക്ക് പിന്നിൽ മുസ്ലിംലീഗിനുള്ളിൽ രൂപം കൊണ്ട് പുതിയ സമവാക്യം; മുല്ലപ്പള്ളി- ചെന്നിത്തല കൂട്ടുകെട്ട് ചുവടുറപ്പിക്കുന്നതായി വിലയിരുത്തൽ
കൊട്ടിയൂർ പീഡനക്കേസിലെ പെൺകുട്ടിയെ വിവാഹം കഴിക്കാൻ അനുമതി തേടി റോബിൻ വടക്കുഞ്ചേരി ഹൈക്കോടതിയിൽ; ഇരയെ വിവാഹം കഴിക്കാനും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനും അനുമതി തേടി പ്രതി കോടതിയിൽ എത്തുന്നത് അപൂർവ്വ സംഭവം; റോബിനൊപ്പം പെൺകുട്ടിയും കോടതിയിൽ ഹർജി നൽകിയതോടെ പൊലീസിനോട് റിപ്പോർട്ടു തേടി ഹൈക്കോടതി; പോക്‌സോ കേസിൽ 20 വർഷം തടവുശിക്ഷ നേരിട്ട് കുറ്റവാളി ലക്ഷ്യം വെക്കുന്നത് ശിക്ഷാ കാലയളവ് പരമാവധി കുറച്ചു കിട്ടണമെന്ന് തന്നെ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
തലസ്ഥാനത്തെ ഐജിയുമായി സ്വപ്നയുടെ ഉന്മാദ നീരാട്ടെന്ന് വാർത്തകൾ; കേരള കൗമുദിയും ബി​ഗ് ന്യൂസും നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി ഐജി ശ്രീജിത്ത്; വാർത്തയിൽ പറയുന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കണം; സത്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം; വ്യാജവാർത്തയെന്ന് തെളിഞ്ഞാൽ രണ്ടു പത്രങ്ങൾക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഐജി
പർദയണിഞ്ഞതും ഹെയർ സ്റ്റൈൽ മാറ്റിയതും വ്യാജ പാസ്‌പോർട്ടുമായി രാജ്യം വിടാൻ; മുടി വെട്ടിയും മീശയെടുത്തും എൻഐഎ വെട്ടിക്കാനുള്ള സന്ദീപ തന്ത്രവും വിജയിച്ചില്ല; കോവിഡുകാലത്തെ പൊലീസ് പരിശോധനകൾ വെട്ടിച്ച് ബംഗളൂരുവിൽ എത്തിയതോടെ ആത്മവിശ്വാസം കൂടി; കസ്റ്റംസിൽ നിന്ന് കേസ് എൻഐഎ ഏറ്റെടുത്തതോടെ അങ്കലാപ്പും; സ്വപ്നയെ കൂടെയിരുത്തി കാറോടിച്ച് സന്ദീപ് അതിർത്തി കടന്നത് വെറുതെയായി; അതിവേഗതയിൽ സ്വപ്‌നയും സന്ദീപും കുടുങ്ങുമ്പോൾ
സ്വപ്‌നം കാണാൻ പഠിപ്പിച്ച അബുദാബി സ്വപ്‌നയ്ക്ക് എന്നും പ്രണയങ്ങളുടെ ഉത്സവനഗരി; കൗമാരപ്രണയത്തിന് വീട്ടുകാർ നോ പറഞ്ഞപ്പോൾ വാശിയായി; പത്താം ക്ലാസിൽ പഠിക്കുമ്പോൾ അടുത്ത പള്ളിയിലെ വികാരിക്കൊപ്പം ഒളിച്ചോട്ടം; അബുദബിയിൽ നിന്ന് മുങ്ങി പൊങ്ങിയത് മുംബൈയിൽ; ആലോചിച്ചുറപ്പിച്ചിട്ടും ഉറപ്പില്ലാതെ മൂന്നുവിവാഹങ്ങളും; ബന്ധങ്ങളുടെ തകർച്ചയിൽ തളരാതെ ഉയരങ്ങളിലേക്ക് പടികൾ കയറാൻ ഉന്നതരുമായി കൂട്ടുകെട്ടും ഉല്ലാസവും കള്ളക്കടത്തും; സ്വപ്‌ന സുരേഷിന്റെ നക്ഷത്ര ജീവിതം ഇങ്ങനെ
ഭർത്താവുമൊത്ത് ബാർ നടത്തിയ അബുദാബിക്കാരി; നടനായ ഭർതൃ കൂട്ടുകാരൻ ഗൾഫിലെത്തിയപ്പോൾ അടുപ്പം തുടങ്ങി; ഒന്നുമറിയാത്ത ഭർത്താവിനെ ഞെട്ടിയത് രണ്ടാം വരവിൽ കൂട്ടുകാരനൊപ്പം ഭാര്യ മുങ്ങിയപ്പോൾ; ഫ്‌ളാറ്റിൽ നിന്ന് മകന്റെ കാമുകിയെ ഇറക്കി വിട്ടത് അതിശക്തനായ രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ മനകരുത്തും; കാമുകൻ ഉപേക്ഷിച്ചതോടെ ദൃഢ നിശ്ചയത്തോടെ തിരുവനന്തപുരത്ത് തങ്ങി എല്ലാം വെട്ടിപിടിച്ചു; നയതന്ത്ര ബാഗിൽ കുടുങ്ങിയ സ്വപ്‌നാ സുരേഷിന്റെ ജീവിതം മാറ്റി മറിച്ചത് ഒളിച്ചോട്ടം തന്നെ
ലോക്ക് ഡൗൺ കാലത്ത് കേരളത്തിലെത്തിയത് 100 കോടിയുടെ സ്വർണം; എല്ലാം നിയന്ത്രിക്കുന്നത് മുഹമ്മദ് ഫയാസും നബീൽ അബ്ദുൾ ഖാദറുമടങ്ങുന്ന മാഫിയ; ആഡംബര ബൈക്ക്-കാർ ഭ്രമത്തിൽ യുവാക്കൾ കടത്തിന്റെ കണ്ണികളാകുമ്പോൾ ചതിയിൽ കുടുക്കി പെൺകുട്ടികളെ കൊണ്ടു വരുന്നത് സെക്‌സ് റാക്കറ്റ്; ടിവി ആങ്കർമാരും എയർഹോസ്റ്റസുകളും ഇരകൾ; ലോബിക്ക് സംരക്ഷണം ഒരുക്കുന്നത് കേരളത്തിലെ പാർട്ടി ഉന്നതന്റെ മകൻ; സ്വർണ്ണക്കടത്തിലെ ദുബായ് ബന്ധത്തിന് ബ്രേക്ക് ദ ചെയ്ൻ അനിവാര്യമാകുമ്പോൾ
നിങ്ങൾക്ക് സ്റ്റേഷൻ ആക്രമിക്കാമെങ്കിൽ ഞങ്ങൾക്ക് പാർട്ടി ഓഫീസിലും കയറാമെന്ന് തുറന്നടിച്ച ചുണക്കുട്ടൻ; ടിപി വധക്കേസിൽ അർദ്ധരാത്രി മുടക്കോഴി മലയിലെത്തി കൊടി സുനിയെയും കൂട്ടരെയും മൽപിടുത്തത്തിലൂടെ കീഴടക്കിയ സാഹസികൻ; തലശേരി ഡിവൈഎസ്‌പി ആയിരിക്കുമ്പോഴേ സിപിഎമ്മിന്റെ കണ്ണിലെ കരട്; എൻഐഎയിലേക്ക് ഡപ്യൂട്ടേഷനിൽ ചേക്കേറിയത് ഭരണം മാറിയപ്പോൾ; സ്വർണക്കള്ളക്കടത്ത് കേസ് അന്വേഷകനായി ഷൗക്കത്തലി വീണ്ടും വരുമ്പോൾ
സഹോദരന്റെ സിപിഎം ബന്ധങ്ങൾ വിനയാകും; ഫോൺ വിളിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ക്ലീൻ ചിറ്റ് നൽകിയതിൽ അന്വേഷണ ഏജൻസിയിൽ അതൃപ്തി ശക്തം; സ്വർണ്ണ കടത്ത് കേസിൽ ഇനി അനീഷ് ബി രാജിന് ചുമതലകളുണ്ടാകില്ല; ജോയിന്റ് കമ്മീഷണറുടെ വിശ്വാസ്യത പോയെന്ന് വിലിയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും; കേന്ദ്ര ഏജൻസിയിലെ സഖാവിന് പണികിട്ടുന്നത്‌ അമിത് ഷായുടെ ഉഗ്രശാസനത്തിന്റെ ഫലം
ഇടപാടുകൾ എല്ലാം ഐഎഎസ് ഉന്നതന്റെ അറിവോടെയെന്ന് സ്വപ്‌നാ സുരേഷിന്റെ മൊഴി; എല്ലാം മുന്നിൽ നിന്ന് നടത്തി തന്നതും ഐടി സെക്രട്ടറി; സ്‌പെയ്‌സ് പാർക്കിലെ ജോലിക്കായി ശുപാർശ നടത്തി സഹായിച്ചതും മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചിരുന്ന ഉദ്യോഗസ്ഥനെന്നും തുറന്നു പറച്ചിൽ; ശിവശങ്കർ ഐഎഎസിനെ കുടുക്കി സ്വർണ്ണ കടത്ത് ആസൂത്രകയുടെ മൊഴി; പിണറായി വിജയന്റെ മുൻ സെക്രട്ടറിക്ക് കൈവിലങ്ങ് ഉറപ്പായി; യുഎപിഎ കുറ്റം ചുമത്താനും സാധ്യത; കേരളം ഭരിച്ച ഉദ്യോഗസ്ഥൻ ഊരാക്കുടുക്കിൽ
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..