Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് ഇട്ട രണ്ട് എഫ് ഐ ആറും ഹൈക്കോടതി റദ്ദാക്കി; അന്വേഷണ വിവരങ്ങൾ പരിശോധിച്ച് തീരുമാനം വിചാരണ കോടതി എടുക്കുമെന്നും ഹൈക്കോടതി; കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരെ കുടുക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി; സ്വർണ്ണ കടത്തിൽ ഹൈക്കോടതിയുടേത് നിർണ്ണായക ഇടപെടൽ

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് ഇട്ട രണ്ട് എഫ് ഐ ആറും ഹൈക്കോടതി റദ്ദാക്കി; അന്വേഷണ വിവരങ്ങൾ പരിശോധിച്ച് തീരുമാനം വിചാരണ കോടതി എടുക്കുമെന്നും ഹൈക്കോടതി; കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരെ കുടുക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി; സ്വർണ്ണ കടത്തിൽ ഹൈക്കോടതിയുടേത് നിർണ്ണായക ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എൻഫോഴ്‌സ്മന്റ് ഡയറക്ടറേറ്റിനെതിരായ (ഇഡി) ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. ക്രൈംബ്രാഞ്ചിന്റെ രണ്ട് എഫ്‌ഐആറും ഹൈക്കോടതി റദ്ദാക്കി. അന്വേഷണ വിവരങ്ങൾ ക്രൈംബ്രാഞ്ച് വിചാരണക്കോടതിക്ക് കൈമാറണം. രേഖകൾ പരിശോധിച്ച് വിചാരണക്കോടതിക്ക് തുടർനടപടികൾ തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിച്ചെന്ന ആരോപണങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി കോടതി അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിച്ചതായി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിന്റെയും സന്ദീപ് നായർ ആരോപണം ഉന്നയിച്ചതിന്റെയും അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ചിന്റെ കേസുകൾ. ഇഡി ഉദ്യോഗസ്ഥർക്കെതിരെ ജാമ്യമില്ലാ കേസുകളാണ് എടുത്തത്.

ഇ.ഡി ആവശ്യം അംഗീകരിച്ചാണ് നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളും റദ്ദാക്കിയത്. കേസിലെ തുടർനടപടികളും റദ്ദാക്കിയിട്ടുണ്ട്. ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാൻ പ്രതികളുടെ മേൽ ഇ.ഡി ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തി എന്നായിരുന്നു എഫ്.ഐ.ആർ. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകൾ പ്രത്യേക കോടതി പരിശോധിക്കട്ടെയെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

സ്വർണക്കടത്തു കേസിൽ ഇഡി നടത്തുന്ന അന്വേഷണം ഉന്നത വ്യക്തികളിലേക്കു തിരിയുമെന്നു കണ്ടാണു കേസെടുത്തതെന്നു ഹർജിക്കാരനായ ഇഡി ഡപ്യൂട്ടി ഡയറക്ടർ പി.രാധാകൃഷ്ണൻ ആരോപിച്ചിരുന്നു. ഒരു ഏജൻസിയുടെ അന്വേഷണത്തിന്റെ നിജസ്ഥിതി മറ്റൊരു ഏജൻസി അന്വേഷിക്കുന്നതു ശരിയല്ലെന്നു ഹർജിക്കാരനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയാണ്.

അതേസമയം, രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുള്ള അന്വേഷണമാണു സ്വർണക്കടത്തു കേസിൽ ഇഡി നടത്തുന്നതെന്നു സംസ്ഥാന സർക്കാർ വാദിച്ചു. ഈ സാഹചര്യത്തിലാണ് വിചാരണ കോടതി ഇക്കാര്യം പരിശോധിക്കട്ടേ എന്ന് കോടതി നിരീക്ഷിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP