Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കിഫ്ബി മസാല ബോണ്ടിലെ അന്വേഷണത്തിന് എതിരായ ഹർജി അപക്വം; തോമസ് ഐസക് അന്വേഷണത്തിൽ നിന്ന് ഒളിച്ചോടുന്നു; ഉന്നയിക്കുന്നത് തെറ്റായ ആരോപണങ്ങൾ; മസാല ബോണ്ട് പണമിടപാട് രേഖകൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നും ഇ ഡി ഹൈക്കോടതിയിൽ

കിഫ്ബി മസാല ബോണ്ടിലെ അന്വേഷണത്തിന് എതിരായ ഹർജി അപക്വം; തോമസ് ഐസക് അന്വേഷണത്തിൽ നിന്ന് ഒളിച്ചോടുന്നു; ഉന്നയിക്കുന്നത് തെറ്റായ ആരോപണങ്ങൾ; മസാല ബോണ്ട് പണമിടപാട് രേഖകൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നും ഇ ഡി ഹൈക്കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരെ ഇ ഡി. മസാല ബോണ്ടിലെ അന്വേഷണത്തിനെതിരായ ഹർജി അപക്വമാണെന്ന് ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച സത്യവാങ്മൂലം ഇ.ഡി കോടതിയിൽ സമർപ്പിച്ചു. തോമസ് ഐസക് അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നതായും വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും സത്യവാങ്മൂലത്തിൽ ഇ .ഡി വ്യക്തമാക്കിയിട്ടുണ്ട്.

ഫെമ നിയമലംഘനം അന്വേഷിക്കാൻ ഇ.ഡിക്ക് അധികാരമുണ്ട്. ഇഡിക്കെതിരെ ഐസക് ഉന്നയിക്കുന്നത് തെറ്റായ വിവരങ്ങളാണ്. ഇ ഡിയുടെ അന്വേഷണ പരിധിയിൽ നിന്ന് രക്ഷപ്പെടാൻ ആണ് ഇതിലൂടെ ഐസക്കിന്റെ ശ്രമം. മസാല ബോണ്ട് വിതരണത്തിലെ ഫെമ ലംഘനം അന്വേഷിക്കാൻ ഇ ഡിക്ക് അധികാരമുണ്ട്. അന്വേഷണം നിലവിൽ പ്രാരംഭഘട്ടത്തിലണുള്ളത്.

2500 കോടി രൂപയാണ് മസാല ബോണ്ട് വഴി കിഫ്ബി സമാഹരിച്ചിരിക്കുന്നത്. ഇതിന്റെ മുഴുവൻ രേഖകളും പരിശോധിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും ഇഡി കോടതിയെ അറിയിച്ചു. അതിനാൽ തോമസ് ഐസക്കിന്റെ പങ്കാളിത്തം സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാനാകല്ലെന്നും സത്യവാങ്മൂലത്തിൽ ഇ ഡി വ്യക്തമാക്കുന്നു.

ഇഡി സമൻസ് ചോദ്യം ചെയ്യാൻ വ്യക്തികൾക്ക് അധികാരമില്ല. അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാൻ വേണ്ടിയാണ്് സമൻസ് അയച്ചതെന്നും ഇ ഡി ചൂണ്ടിക്കാട്ടി. മസാല ബോണ്ട് കേസിലെ ഇ ഡി അന്വേഷണത്തിനെതിരെ തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജിയിലായിരുന്നു ഇ ഡിയുടെ വിശദീകരണം. അന്വേഷണത്തിന്റെ ഭാഗമായി കിഫ്ബി ഉദ്യോഗസ്ഥരെ വിളിപ്പിച്ചെങ്കിലും പലരും അന്വേഷണവുമായി സഹകരിക്കുന്നില്ല. അന്വേഷണം തടസപ്പെടുത്താൻ സാധ്യമായ എല്ലാ വഴികളുമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ ഇ.ഡി ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP