Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഹാപ്രളയം മനുഷ്യനിർമ്മിതം തന്നെ! വിശദമായ സാങ്കേതിക പഠനം ആവശ്യപ്പെട്ട് ഡോ.ഇ.ശ്രീധരൻ ഹൈക്കോടതിയിൽ; മുഖ്യമന്ത്രിക്കും പ്ലാനിങ് ബോർഡിനും നൽകിയ കത്ത് അവഗണിച്ചു; ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ച

മഹാപ്രളയം മനുഷ്യനിർമ്മിതം തന്നെ! വിശദമായ സാങ്കേതിക പഠനം ആവശ്യപ്പെട്ട് ഡോ.ഇ.ശ്രീധരൻ ഹൈക്കോടതിയിൽ; മുഖ്യമന്ത്രിക്കും പ്ലാനിങ് ബോർഡിനും നൽകിയ കത്ത് അവഗണിച്ചു; ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തെ പിടിച്ചുലച്ച പ്രളയം മനുഷ്യനിർമ്മിതമാണെന്ന് കാട്ടി ഡോ.ഇ.ശ്രീധരന്റെ ഹർജി ഹൈക്കോടതിയിൽ. പ്രളയത്തെപ്പറ്റി വിശദമായ സാങ്കേതിക പഠനം ആവശ്യമാണെന്ന് മുഖ്യമന്ത്രിക്കും പ്ലാനിങ് ബോർഡ് ചെയർമാനും കത്ത് അയച്ചിരുന്നു. എന്നാൽ, അത് സർക്കാർ അവഗണിച്ചുവെന്ന് ഹർജിയിൽ ആരോപിക്കുന്നു.

കൃത്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ സമാന ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാം എന്നും ഹർജിയിൽ ഇ ശ്രീധരൻ വിശദമാക്കുന്നു. ഉന്നതതല ടെക്‌നിക്കൽ കമ്മിറ്റി രൂപീകരിച്ച് ദുരന്തത്തിന് കാരണമെന്തെന്ന് അന്വേഷിക്കണം. ഈ കമ്മിറ്റിക്ക് സർക്കാരിന്റെ പിന്തുണ ഉറപ്പുവരുത്തണം എന്നിവ ആണ് ഹർജിയിലെ മറ്റു ആവശ്യങ്ങൾ.

ഫൗണ്ടേഷൻ ഫോർ റീസ്റ്റോറേഷൻ ഓഫ് നാഷണൽ വാല്യൂസ് സൊസൈറ്റിയുടെ പ്രസിഡന്റ് എന്ന നിലയ്ക്കാണ് ഇ ശ്രീധരൻ ഹർജി നൽകിയിരിക്കുന്നത്. ഹർജി ചീഫ് അധ്യക്ഷൻ ആയ ബെഞ്ച് നാളെ പരിഗണിക്കും

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP