Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നയാൾക്ക് ഇരട്ട വധശിക്ഷയും ഇരട്ട ജീവപര്യന്തവും: അനന്തരവളെ കൊലപ്പെടുത്തിയ 21കാരന് അപൂർവ ശിക്ഷ വിധിച്ചതു യവത്മാൽ കോടതി

രണ്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നയാൾക്ക് ഇരട്ട വധശിക്ഷയും ഇരട്ട ജീവപര്യന്തവും: അനന്തരവളെ കൊലപ്പെടുത്തിയ 21കാരന് അപൂർവ ശിക്ഷ വിധിച്ചതു യവത്മാൽ കോടതി

നാഗ്പൂർ: പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ 21കാരന് അപൂർവ ശിക്ഷ വിധിച്ച് കോടതി. രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയ കേസിലാണ് ശത്രുഘ്‌നൻ മശ്രാം എന്ന 21കാരന് കോടതി ഇരട്ട വധശിക്ഷയും ഇരട്ട ജീവപര്യന്തവും വിധിച്ചത്.

മശ്രാമിന്റെ അനന്തരവളാണു കൊലചെയ്യപ്പെട്ട രണ്ടു വയസുകാരി. ഇന്ത്യൻ ശിക്ഷാനിയമം 376എയിലെ ഭേദഗതി പ്രകാരമുള്ള ആദ്യശിക്ഷയാണു മശ്രാമിനു വിധിച്ചത്. ഡൽഹിയിലെ നിർഭയ കൂട്ടബലാത്സംഗത്തിനു ശേഷമാണ് നിയമത്തിൽ ഭേദഗതി വരുത്തിയത്.

കൊലപാതകം നടന്നത് 2013 ഫെബ്രുവരി 11നാണ്. യവത്മാലിലെ ഖതഞ്ചി പട്ടണത്തിലാണ് പിഞ്ചു കുഞ്ഞിനോടുള്ള ക്രൂരത നടന്നത്. ആന്ധ്രയിൽ നിന്ന് ജോലി തേടിയെത്തിയതായിരുന്നു ഈ കുട്ടിയുടെ കുടുംബം. കുഞ്ഞിനെ ഒറ്റയ്ക്കാക്കി അടുത്തുള്ള ക്ഷേത്രോത്സവത്തിന് വീട്ടുകാർ പോയ ദിവസമാണ് അവിടെത്തിയ മശ്രാം പൈശാചികത പുറത്തെടുത്തത്.

അടുത്ത് പണിനടക്കുന്ന കെട്ടിടത്തിനരികിൽ എത്തിച്ചാണ് ബലാത്സംഗം ചെയ്തത്. കുഞ്ഞ് മരിച്ചതറിഞ്ഞ് രക്ഷപ്പെടുന്നതിന് മുമ്പ് രക്ഷിതാക്കൾ സ്ഥലത്തെത്തിയതിനാൽ ഇയാൾ പിടിയിലായി. കുഞ്ഞുശരീരം കടിച്ചുപറിച്ചതിന്റെ പാടുകളും വ്യക്തമായിരുന്നതായി അടുത്തുള്ള ആശുപത്രിയിലെ ഡോക്ടർ സ്ഥിരീകരിച്ചിരുന്നു.

വാദങ്ങൾക്കൊടുവിൽ യവത്മാൽ സെഷൻസ് കോടതിയിലെ ജസ്റ്റിസുമാരായ ഭൂഷൺ ഗവായ്, പ്രസന്ന വരാലെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. ശിക്ഷാനിയമം 302 പ്രകാരമാണ് രണ്ടാമത് വധശിക്ഷ വിധിച്ചത്. പ്രായം കുറവാണെന്നതുൾപ്പെടെ പരിഗണിക്കണമെന്ന വാദം തള്ളിയ കോടതി ഈ സംഭവം അപൂർവങ്ങളിൽ അപൂർവമാണെന്ന് വിലയിരുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP