Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിവാഹമോചനം നേടിയാലും ജീവനാംശം വേണമെങ്കിൽ പരപുരുഷ ബന്ധം പാടില്ല; വ്യഭിചാരിയായ സ്ത്രീയ്ക്ക് ജീവനാംശം നിഷേധിച്ച് കോടതി

വിവാഹമോചനം നേടിയാലും ജീവനാംശം വേണമെങ്കിൽ പരപുരുഷ ബന്ധം പാടില്ല; വ്യഭിചാരിയായ സ്ത്രീയ്ക്ക് ജീവനാംശം നിഷേധിച്ച് കോടതി

മധുര: വിവാഹ മോചനം നേടിയ വ്യഭിചാരിയായ ഭാര്യയ്ക്ക് ഭർത്താവിൽനിന്നും ജീവനാംശത്തിന് അർഹതയില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹമോചനത്തിന് ശേഷം പരപുരുഷ ബന്ധം പുലർത്തുന്നവർക്ക് ജീവനാംശം നൽകേണ്ടതില്ലെന്നാണ് കോടതി വിധി.

വിവാഹ മോചനം നേടിയ ഭാര്യയ്ക്ക് ജീവനാംശം നൽകുക എന്നത് ഭർത്താവ് ഏർപ്പെടുന്ന ഒരു ഉടമ്പടിയാണ്. ഈ അവസരത്തിൽതന്നെ മറ്റൊരു പുരുഷനുമായി ബന്ധം പുലർത്തുകയില്ലെന്ന് ഭാര്യയും ഉടമ്പടി ചെയ്യുകയാണ്. വിവാഹ മോചനം നേടിയ ശേഷം മറ്റൊരാളുമായി യുവതി ബന്ധം പുലർത്തുന്നതോടെ ജീവനാംശം ലഭിക്കുന്നതിനുള്ള നിയമസംരക്ഷണം അവൾക്ക് നഷ്ടമാകും. തുടർന്ന് അവൾക്ക് ജീവിക്കാനുള്ള സാഹചര്യം ബന്ധം പുലർത്തുന്നയാളിൽനിന്നും സ്വയം കണ്ടെത്തേണ്ടിവരുമെന്നും കോടതി നിരീക്ഷിച്ചു.

വ്യഭിചാരം നടന്നുവെന്ന് തെളിഞ്ഞതിനെ തുടർന്ന് വിവാഹ മോചനം നേടേണ്ടിവന്ന യുവതി നൽകിയ പരാതിയിൽ ജസ്റ്റിസ് എസ്. നാഗമുത്തുവാണ് വിധി പുറപ്പെടുവിച്ചത്. യുവതിയുടെ പരാതി പരിഗണിച്ച കോടതി, ഒരു വ്യഭിചാരിയായ ഭാര്യയ്ക്ക് ഭർത്താവിൽനിന്നും ജീവനാംശം ലഭിക്കുന്നതിന് നിയമം അനുശാസിക്കുന്നില്ലെന്ന് വ്യക്തമാക്കി. വിവാഹ മോചനം നേടുന്ന സാഹചര്യത്തിലും സമാന നിയമം ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭാര്യയെന്ന പ്രയോഗം, വിവാഹ മോചനം നേടിയ ഭാര്യ എന്ന പ്രയോഗം ഉൾപ്പടെ സെക്ഷൻ 125(4)ൽ ഉൾപ്പെടുന്നു. എന്നാൽ ഇതേ സെക്ഷനിൽതന്നെ വ്യഭിചാരിയായ ഭാര്യയ്ക്ക് ഭർത്താവിൽനിന്നും ജീവനാംശത്തിന് അർഹതയില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. എന്നാൽ അധ്യായം 11, കുട്ടികൾക്കും ഭാര്യയ്ക്കും മാതാപിതാക്കൾക്കും സംരക്ഷണം നൽകണമെന്നും പ്രതിപാതിക്കുന്നതായി കോടതി നിരീക്ഷിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP