Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടൂൾകിറ്റ് കേസ്: പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് ജാമ്യം; ഡൽഹി അഡീഷനൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത് ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആൾ ജാമ്യത്തിലും; പുറത്തിറങ്ങുന്നത് അറസ്റ്റിലായി 9 ദിവസത്തിന് ശേഷം

ടൂൾകിറ്റ് കേസ്: പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് ജാമ്യം; ഡൽഹി അഡീഷനൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത് ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആൾ ജാമ്യത്തിലും; പുറത്തിറങ്ങുന്നത് അറസ്റ്റിലായി 9 ദിവസത്തിന് ശേഷം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് ജാമ്യം ലഭിച്ചു. ഡൽഹി പട്യാലഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷമാണ് ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ

ദിഷയെ തിങ്കളാഴ്ച ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തിങ്കളാഴ്ച, ദിഷയെ വിശദമായി ചോദ്യം ചെയ്യാൻ 5 ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നു പൊലീസ് ആവശ്യപ്പെട്ടെങ്കിലും ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്‌ട്രേട്ട് പങ്കജ് ശർമ അനുവദിച്ചില്ല. 3 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി പൂർത്തിയായതിനെത്തുടർന്നാണു ദിഷയെ കോടതിയിൽ ഹാജരാക്കിയത്. 

ഇതിനിടെ, കേസിൽ പ്രതിപ്പട്ടികയിലുള്ള മലയാളി അഭിഭാഷക നികിത ജേക്കബ്, ശാന്തനു മുളുക് എന്നിവരെ പൊലീസ് സൈബർ സെൽ ചോദ്യം ചെയ്തു. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ഡൽഹിയിൽ ചോദ്യം ചെയ്യലിനു ഹാജരാവുകയായിരുന്നു. ഇരുവർക്കും ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ദിഷയെ ഇവർക്കൊപ്പമിരുത്തിയാണു പൊലീസ് തിങ്കളാഴ്ച വൈകിട്ടു ചോദ്യം ചെയ്തത്.

ദിഷയും അഭിഭാഷകയും ആക്ടിവിസ്റ്റുമായ മലയാളി നികിത ജേക്കബും, ശന്തനു മുളുകും ചേർന്ന് 'പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ' എന്ന ഖാലിസ്ഥാൻ അനുകൂല സംഘടനയുമായി ചേർന്ന് ഗൂഢാലോചന നടത്തി സർക്കാരിനെതിരെ വാദപ്രചരണം നടത്താൻ ടൂൾകിറ്റ് തയ്യാറാക്കിയെന്നാണ് ഡൽഹി പൊലീസ് ആരോപിച്ചത്. എന്നാൽ ടൂൾകിറ്റ് ഒരു ആശയപ്രചരണം മാത്രമാണെന്നും സർക്കാരിനെതിരെ വെറുപ്പ് വിതയ്ക്കാൻ ഉദ്ദേശിച്ചുള്ളതല്ല അതെന്നും ദിഷാ രവിയുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചു.

ഫെബ്രുവരി 13-ന് ബെംഗളൂരുവിൽ നിന്നാണ് ഡൽഹി പൊലീസ് ദിഷ രവിയെ അറസ്റ്റ് ചെയ്തത്.

കാർഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ ത്യുൻബെ ട്വിറ്ററിൽ പങ്കുവെച്ച ടൂൾകിറ്റ് രൂപകൽപന ചെയ്തതിനാണ് ദിശാ അറസ്റ്റിലാകുന്നത്. രാജ്യദ്രോഹകുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.

കാലാവസ്ഥ വ്യതിയാനങ്ങൾക്കെതിരേ ഗ്രേറ്റ ത്യൂൻബെ രൂപീകരിച്ച ഫ്രൈഡേ ഫോർ ഫ്യൂച്ചർ കാമ്പയിൻ എന്ന പരിസ്ഥിതി സംഘടനയുടെ ഇന്ത്യയിലെ സ്ഥാപകപ്രവർത്തകരിലൊരാളാണ് ദിശ.

കർഷകപ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ടൂൾകിറ്റും റിപ്പബ്ലിക് ദിനത്തിലെ സംഘർഷങ്ങളും തമ്മിൽ നേരിട്ടു ബന്ധിപ്പിക്കുന്ന തെളിവുണ്ടോയെന്ന് ഡൽഹി പൊലീസിനോട് കോടതി ജാമ്യഹർജി പരിഗണിക്കുന്നതിനിടെ ചോദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP