Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിലീപ് അന്വേഷണവുമായി യാതൊരു വിധത്തിലും സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ; ഫോണുകൾ കോടതിയിൽ ഹാജരാക്കിയാൽ മതിയെന്നും വാദം; രജിസ്ട്രാർക്ക് മുമ്പിൽ സമർപ്പിച്ചു കൂടേയെന്ന് ചോദിച്ചു ഹൈക്കോടതിയും; അപകടകരമെന്ന് ദിലീപും; ഗൂഢാലോചനാ കേസിലെ നടന്റെ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും

ദിലീപ് അന്വേഷണവുമായി യാതൊരു വിധത്തിലും സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ; ഫോണുകൾ കോടതിയിൽ ഹാജരാക്കിയാൽ മതിയെന്നും വാദം; രജിസ്ട്രാർക്ക് മുമ്പിൽ സമർപ്പിച്ചു കൂടേയെന്ന് ചോദിച്ചു ഹൈക്കോടതിയും; അപകടകരമെന്ന് ദിലീപും;  ഗൂഢാലോചനാ കേസിലെ നടന്റെ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യ ഹർജിയെ എതിർത്തുള്ള ഉപഹർജിയിൽ ഹൈക്കോടതിയിലെ ഇന്നത്തെ വാദങ്ങൾ അവസാനിച്ചു. നാളെ വീണ്ടും കോടതി കേസ് പരിഗണിച്ചു. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഫോണുകൽ ക്രൈംബ്രാഞ്ചിന് കൈമാറാൻ തയ്യാറാകാത്ത ദിലീപ് ഒടുവിൽ കോടതിയിൽ സമർപ്പിക്കാം എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. കോടതിയിലും വിശ്വാസമില്ലെന്ന വിധത്തിലാണ് ദിലീപ് വാഗദങ്ങൾ ഉന്നയിച്ചത്.

കോടതിക്ക് മുമ്പാകെ സമർപ്പിക്കാത്ത മൊബൈൽ ഫോണുകൾ രജിസ്ട്രാർക്ക് മുമ്പിൽ സമർപ്പിച്ചു കൂടേയെന്നാണ് ഹൈക്കോടതി ചോദിച്ചത്. അത് അപകടകരമായ പ്രവണതയാകുമെന്നായിരുന്നു ദിലീപിന്റെ മറുപടി. ഡിജിറ്റൽ തെളിവുകൾ കിട്ടിയേ മതിയാകൂ എന്നാണ് പ്രോസിക്യൂഷൻ പറഞ്ഞു. ഇതോടെ കേസ് നാളേക്ക് പരിഗണിക്കാൻ മാറ്റുകയായിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെടുന്ന രേഖകൾ ഹാജരാക്കണമെന്ന് വാദത്തിനിടെ ദിലീപിനോട് കോടതി നിർദ്ദേശിച്ചു. ഫോൺ കൈമാറുന്നതിൽ ആശങ്കയെന്തെന്ന് കോടതി ആരാഞ്ഞു. അന്വേഷണത്തിന് ആവശ്യമെങ്കിൽ ഫോൺ ഹാജരാക്കണം. ഇതു ചെയ്യാത്തത് ശരിയായ നടപടിയല്ലെന്ന കോടതി നിരീക്ഷിച്ചു.

താൻ എന്തോ മറയ്ക്കുന്നു എന്നു വരുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന് ദിലീപ് പറഞ്ഞു. കുറ്റകൃത്യം നടന്ന സമയത്ത് ഉപയോഗിച്ചിരുന്ന ഫോണല്ല ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ചോദ്യംചെയ്യലിന്റെ അവസാന ദിവസമാണ് ഫോൺ ഹാജരാക്കാൻ നോട്ടീസ് നൽകിയത്. ബാലചന്ദ്ര കുമാറുമായുള്ള സംഭാഷണങ്ങൾ ഫോണിൽ റെക്കോഡ് ചെയ്തിട്ടുണ്ട്. ഇതു വീണ്ടെടുത്ത് കോടതിക്കു കൈമാറാമെന്ന് ദിലീപ് അറിയിച്ചു. എന്നാൽ സംഭാഷണങ്ങൾ ഉള്ളതുകൊണ്ട് ഫോൺ ഹാജരാക്കില്ലെന്നു പറയാൻ ദിലീപിനാവില്ലെന്ന് കോടതി പ്രതികരിച്ചു. ഫോണിൽ കൃത്രിമം നടന്നെന്നു പ്രോസിക്യൂഷൻ ആരോപിച്ചാൽ എന്തു ചെയ്യുമെന്ന കോടതി ആരാഞ്ഞു.

ദിലീപിന് വേണ്ടി ഇന്ന് അഡ്വ. രാമൻപിള്ള കോടതിയിൽ ഹാജരായിട്ടില്ല. അതേസമയം ബാലചന്ദ്രകുമാർ തന്നെ ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമിച്ചതിന്റെ തെളിവുകൾ ഉണ്ടെന്നും ദിലീപ് വാദിച്ചു. ഈ ഫോണുകൾ ലഭിച്ചാൽ പ്രോസിക്യൂഷൻ തന്റെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ പുറത്തുവിടാൻ സാധ്യതയുണ്ടെന്നു ദിലീപ് വാദിച്ചു.

പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഉച്ചയ്ക്ക് 1.45ന് കോടതി ദിലീപിന്റെ ഹർജി പരിഗണിച്ചത്. ജാമ്യഹർജി അടുത്ത ബുധനാഴ്ച പരിഗണിക്കാനാണ് ഹൈക്കോടതി നിശ്ചയിച്ചിരുന്നത്. ഡിജിറ്റൽ തെളിവുകൾ വിശലകനം ചെയ്യേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ സാവകാശം തേടിയതിനെ തുടർന്നായിരുന്നു ഇത്. ഇന്നു രാവിലെ അപ്രതീക്ഷിതമായി കേസ് ഇന്നു തന്നെ പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.

ഗൂഢാലോചന തെളിയിക്കുന്നതിനായി പഴയ ഫോണുകൾ കൈമാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും ദിലീപ് അടക്കമുള്ള പ്രതികൾ കൈമാറിയിരുന്നില്ല. ഫോണുകൾ വിദഗ്ധ പരിശോധനയ്ക്കായി അഭിഭാഷകന് കൈമാറിയെന്നാണ് ദിലീപ് അറിയിച്ചത്.

ഗൂഢാലോചന കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോൺ ഒളിപ്പിച്ചത് തെളിവ് നശിപ്പിക്കാനാണെന്നും അത് കണ്ടെടുക്കാൻ പ്രതികളെ കസ്റ്റഡിയിൽ വേണമെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാൽ ഫോൺ ഹാജരാക്കാനാകില്ലെന്നും സ്വന്തം നിലയിൽ സൈബർ പരിശോധന നടത്തി ഫലം കോടതിക്ക് കൈമാറാമെന്നും ദിലീപ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP