Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടിയെ ആക്രമിച്ച കേസിൽ വനിതാ ജഡ്ജി വരാൻ സാധ്യത; വനിതാ ജഡ്ജിയെ കണ്ടെത്താൻ രജിസ്ട്രാർക്ക് ഹൈക്കോടതി നിർദ്ദേശം; സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകൾ കൂടുന്നു; മതിയായ കോടതികൾ ഇല്ല, ഇരയ്ക്ക് പ്രതികളുടെ മുമ്പിലൂടെ വരേണ്ട സ്ഥിതി; മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഈ സംവിധാനങ്ങളുള്ളപ്പോൾ ഇവിടെ അതില്ലാത്ത സ്ഥിതിയെന്നും ഹൈക്കോടതിയുടെ വിമർശനം; ദിലീപ് പ്രതിയായ കേസിൽ ഇരയായ നടിയുടെ ആവശ്യം കോടതി അംഗീകരിച്ചേക്കും

നടിയെ ആക്രമിച്ച കേസിൽ വനിതാ ജഡ്ജി വരാൻ സാധ്യത; വനിതാ ജഡ്ജിയെ കണ്ടെത്താൻ രജിസ്ട്രാർക്ക് ഹൈക്കോടതി നിർദ്ദേശം; സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകൾ കൂടുന്നു; മതിയായ കോടതികൾ ഇല്ല, ഇരയ്ക്ക് പ്രതികളുടെ മുമ്പിലൂടെ വരേണ്ട സ്ഥിതി; മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഈ സംവിധാനങ്ങളുള്ളപ്പോൾ ഇവിടെ അതില്ലാത്ത സ്ഥിതിയെന്നും ഹൈക്കോടതിയുടെ വിമർശനം; ദിലീപ് പ്രതിയായ കേസിൽ ഇരയായ നടിയുടെ ആവശ്യം കോടതി അംഗീകരിച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസ് പരിഗണിക്കാൻ വനിതാ ജഡ്ജി എത്തിയേക്കും. വനിതാ ജഡ്ജിയെ കണ്ടെത്താൻ ഹൈക്കോടതി രജിസ്ട്രാർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. എറണാകുളത്തോ തൃശ്ശൂരോ വനിതാ ജഡ്ജിമാർ ഉണ്ടോയെന്ന് പരിശോധിക്കാൻ കോടതി നിർദേശിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും കേസുകൾ പരിഗണിക്കാൻ മതിയായ കോടതികൾ ഇല്ലാത്ത അവസ്ഥയാണെന്നും ഹൈക്കോടതി വിമർശിച്ചു.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വല്ലാതെ കൂടുന്നുവെന്ന് പറഞ്ഞ കോടതി ഇത്തരം കേസുകളിൽ മറ്റ് സംസ്ഥാനങ്ങളിൽ പോലും മൊഴി നൽകാൻ പ്രത്യേക സംവിധാനമുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇവിടെ പ്രതികളുടെ മുമ്പിലൂടെ ഇരകൾ വരേണ്ട അവസ്ഥയെന്നും കോടതി കേസ് പരിഗണിക്കവേ അഭിപ്രായപ്പെട്ടു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ വിചാരണയുടെ നടപടിക്രമങ്ങൾ തുടങ്ങിയിരുന്നു. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കവേയാണ് വനിതാ ജഡ്ജി വേണമെന്ന ആവശ്യം നടി ഉന്നയിച്ചത്. ഇക്കാര്യം കീഴ്‌കോടതി പരിഗണിക്കവേ അംഗീകരിച്ചിരുന്നില്ല. തുർന്നാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. കേസ് വീണ്ടും വ്യാഴാഴ്‌ച്ച പരിഗണിക്കും.

തുടർന്ന് നടി ഇക്കാര്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2017 ഫെബ്രുവരിയിലാണ് തൃശ്ശൂരിലെ ഷൂട്ടിങ് സ്ഥലത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വച്ച് നടി ആക്രമിക്കപ്പെട്ടത്. കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും പൊലീസ് കുറ്റപത്രത്തിനൊപ്പം കോടതിയിൽ സമർപ്പിച്ചിരുന്നു. സിനിമാ രംഗത്തു നിന്നുമാത്രം അമ്പതിലേറെപ്പേർ സാക്ഷികളായ കുറ്റപത്രത്തിൽ 33 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിനു പിന്നിൽ നടിയോടുള്ള വ്യക്തിവൈരാഗ്യമാണ് കാരണമെന്നാണ് പൊലീസ് നൽകിയ കുറ്റപത്രത്തിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

മൊബൈൽ ഫോൺ രേഖകളടക്കം ഒട്ടേറെ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടുത്തിയ കുറ്റപത്രത്തിൽ ദിലീപും പൾസർ സുനിയും മാത്രമാണ് ഗൂഢാലോചനയിൽ പങ്കെടുത്തതെന്നാണ് പറയുന്നത്. രണ്ടാമത്തെ കുറ്റപത്രത്തിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കിയിരിക്കുന്നത്. ദിലീപിനെതിരേ കൂട്ട ബലാത്സംഗവും ഗൂഢാലോചനയും ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ, സുഹൃത്തും സംവിധായകനുമായ നാദിർഷ, മുൻ ഭാര്യയും നടിയുമായ മഞ്ജു വാരിയർ എന്നിവരുൾപ്പെടെ 355 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആക്രമണത്തിൽ നേരിട്ടു പങ്കെടുത്തവരാണ് ഒന്നുമുതൽ ഏഴുവരെയുള്ള പ്രതികൾ. പൊലീസുകാരനടക്കം രണ്ടുപേരെ കുറ്റപത്രത്തിൽ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP