Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസംകൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രത്യേക കോടതി ജഡ്ജിയുടെ ആവശ്യത്തിൽ പ്രതീക്ഷിക്കുന്നത് സുപ്രീംകോടതിയുടെ അനുകൂല തീരുമാനം; കുറഞ്ഞത് മൂന്ന് മാസമെങ്കിലും സുപ്രീംകോടതി അനുവദിക്കാൻ സാധ്യത; ദിലീപ് പ്രതിയായ കേസിൽ ഇനി കാര്യങ്ങൾ അതിവേഗം നീങ്ങും

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസംകൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രത്യേക കോടതി ജഡ്ജിയുടെ ആവശ്യത്തിൽ പ്രതീക്ഷിക്കുന്നത് സുപ്രീംകോടതിയുടെ അനുകൂല തീരുമാനം; കുറഞ്ഞത് മൂന്ന് മാസമെങ്കിലും സുപ്രീംകോടതി അനുവദിക്കാൻ സാധ്യത; ദിലീപ് പ്രതിയായ കേസിൽ ഇനി കാര്യങ്ങൾ അതിവേഗം നീങ്ങും

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസംകൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രത്യേക കോടതി ജഡ്ജിയുടെ ആവശ്യത്തിൽ സുപ്രീംകോടതിയുടെ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് വിലയിരുത്തൽ. പ്രത്യേക ജഡ്ജി നൽകിയ കത്ത് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. കോവിഡും തുടർന്നുള്ള ലോക്ഡൗണും കാരണം സുപ്രീംകോടതി നിർദേശിച്ച സമയത്ത് വിചാരണ പൂർത്തിയാക്കാൻ കഴിയാത്തതിനാലാണ് ജഡ്ജി ഹണി എം. വർഗീസ് കത്തയച്ചത്.

ഈ കത്തിൽ അനുകൂല തീരുമാനം ഉണ്ടാകാനാണ് സാധ്യത. അങ്ങനെ വന്നാൽ വീണ്ടും അതിവേഗം വിചാരണ തുടങ്ങും. നടൻ ദിലീപ് പ്രതിയായ കേസിന്റെ വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് നവംബർ 29-ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. മെയ്‌ 29-ന് വിചാരണ കഴിയേണ്ടതാണ്. ഹൈക്കോടതിയിൽ ഹർജികളെത്തിയതിനാൽ വിചാരണ വൈകിപ്പിച്ചു.

ഇതിനിടെ കോവിഡും ലോക്ഡൗണും വന്നതോടെ കോടതിയുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. അതോടെ വിചാരണ നടപടികൾ മെയ്‌ 29-ന് പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് കാട്ടി ജഡ്ജി ഏപ്രിൽ 31-ന് ഹൈക്കോടതിക്ക് കത്ത് നൽകി. ഇത് മെയ്‌ ആദ്യം ഹൈക്കോടതി രജിസ്ട്രാർ സുപ്രീംകോടതിയിലേക്ക് കൈമാറിയിരുന്നു. ഈ കത്തിലാണ് തീരുമാനം ഉണ്ടാകാൻ പോകുന്നത്. ഇനിയും കുറഞ്ഞത് മൂന്നുമാസമെങ്കിലും സുപ്രീംകോടതി നൽകുമെന്നാണ് സൂചന. ഏതായാലും ദിലീപ് പ്രതിയായ കേസിൽ വിധി വരാൻ ഇനി അധികം വൈകില്ലെന്നാണ് സൂചന.

നേരത്തെ ഹണി എം വർഗ്ഗീസിന് പ്രെമോഷൻ കിട്ടിയിരുന്നു. ഇതോടെ സ്ഥലം മാറ്റം അനിവാര്യതയുമായി. എന്നാൽ സുപ്രീംകോടതിയുടെ അതിവേഗ വിചാരണയുടെ ഉത്തരവ് തിരിച്ചറിഞ്ഞ് സ്ഥലം മാറ്റം റദ്ദാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP