Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിസ്ത്യാനികൾക്ക് വിവാഹമോചനത്തിന് രണ്ടു വർഷം പിരിഞ്ഞു താമസിക്കണമെന്ന നിബന്ധന എങ്ങനെ ന്യായീകരിക്കാൻ സാധിക്കും? 146 വർഷം പഴക്കമുള്ള നിയമത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതി തന്നെ രംഗത്ത്

ക്രിസ്ത്യാനികൾക്ക് വിവാഹമോചനത്തിന് രണ്ടു വർഷം പിരിഞ്ഞു താമസിക്കണമെന്ന നിബന്ധന എങ്ങനെ ന്യായീകരിക്കാൻ സാധിക്കും? 146 വർഷം പഴക്കമുള്ള നിയമത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതി തന്നെ രംഗത്ത്

ന്യൂഡൽഹി: മറ്റു മതസ്ഥർക്ക് വിവാഹമോചനം അനുവദിക്കാൻ ഒരു വർഷം ദമ്പതികൾ പിരിഞ്ഞു താമസിച്ചാൽ മതിയെന്ന നിയമമിരിക്കേ, ക്രിസ്ത്യാനികൾക്ക് വിവാഹമോചനത്തിന് രണ്ട് വർഷം വേണമെന്നതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി. പരസ്പരധാരണയോടെയുള്ള വിവാഹമോചനം അനുവദിക്കാൻ ക്രിസ്ത്യാനികൾക്ക് രണ്ടു വർഷം ദമ്പതികൾ പിരിഞ്ഞു താമസിക്കണമെന്നുള്ള 146 വർഷം പഴക്കമുള്ള നിയമത്തെ ചോദ്യം ചെയ്തിരിക്കുന്നത് ജസ്റ്റീസ് വിക്രമാജിത് സെന്നും എ എം സപ്രിയും ചേർന്ന ഡിവിഷൻ ബെഞ്ചാണ്.

1869-ൽ നിലവിൽ വന്ന ക്രിസ്ത്യൻ വിവാഹമോചന ആക്ടിലെ 10A (1) സെക്ഷനെക്കുറിച്ചുള്ള പ്രതികരണം അറിയാൻ ഡിവിഷൻ ബഞ്ച് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.  ക്രിസ്ത്യൻ കമ്യൂണിറ്റിയിലെ അംഗങ്ങൾക്കിടയിലുള്ള വിവാഹമോചനത്തെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് ഡിവോഴ്‌സ് ആക്ടിലെ സെക്ഷൻ 10A (1). ആൽബർട്ട് ആന്റണി എന്നയാൾക്കു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ അഡ്വ. രാജീവ് ശർമയാണ് രണ്ടു ക്രിസ്ത്യാനികൾക്ക് വിവാഹമോചനം അനുവദിക്കുന്നതിന് രണ്ടു വർഷം പിരിഞ്ഞു താമസിക്കണമെന്നുള്ള നിയമത്തെ ഡിവിഷൻ ബഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

ക്രിസ്ത്യൻ മതസ്ഥരുടെ വിവാഹമോചനം സംബന്ധിച്ച് കേരളാ ഹൈക്കോടതിയും കർണാടക ഹൈക്കോടതിയും വ്യത്യസ്ഥ അഭിപ്രായങ്ങളാണ് ഉയർത്തിയതെന്നും അഡ്വ. രാജീവ് ശർമ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഇതുസംബന്ധിച്ച് കേന്ദ്രം വ്യക്തമായ തീരുമാനം കൈക്കൊള്ളണമെന്നും ഡിവിഷൻ ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

പരസ്പര ധാരണയോടെ വിവാഹമോചനം അനുവദിക്കാൻ ക്രിസ്ത്യാനികളല്ലാത്തവർക്ക് ഒരു വർഷം പിരിഞ്ഞു താമസിച്ചാൽ മതിയെന്നിരിക്കേ ക്രിസ്ത്യാനികൾക്ക് ഇതു രണ്ടു വർഷം എന്നുള്ളത് ന്യായീകരിക്കാൻ സാധിക്കില്ല എന്നു വ്യക്തമാക്കിയാണ് ആന്റണി ഹർജിയിൽ പരാതിപ്പെട്ടിരിക്കുന്നത്. വിവാഹമോചനത്തിന്  മതത്തിന്റെ പേരിൽ രണ്ടു വ്യത്യസ്ത നിയമങ്ങൾ പാലിക്കുന്നത് വിവേചനമാണെന്നും ഇത് വ്യക്തികളുടെ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ആന്റണി ചൂണ്ടിക്കാട്ടുന്നു.

സ്‌പെഷ്യൽ മാര്യേജ് ആക്ടിലും ഹിന്ദു മാര്യേജ് ആക്ടിലും പാർസി മാര്യേജ് ആക്ടിലും 1936ലെ ഡിവോഴ്‌സ് ആക്ടിലും വ്യക്തമാക്കുന്നത് ദമ്പതികൾ ഒരു വർഷം പിരിഞ്ഞു താമസിച്ചാൽ പരസ്പര ധാരണയോടെയുള്ള വിവാഹമോചനം അനുവദിക്കാമെന്നുള്ളതാണ്. ഇങ്ങനെയിരിക്കെയാണ് ക്രിസ്ത്യൻ മതവിഭാഗത്തിൽ പെട്ടവർക്ക് രണ്ടു വർഷം പിരിഞ്ഞു താമസിച്ചാൽ മാത്രം വിവാഹമോചനം അനുവദിക്കുന്നതിനെ ആന്റണി ചോദ്യം ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP