Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ധനുഷിന്റെ മാതാപിതാക്കൾ തങ്ങളാണ് എന്ന വാദത്തിൽ ഉറച്ച് ബസ് കണ്ടക്ടറും ഭാര്യയും; സ്‌കൂൾ പഠനം പൂർത്തിയാക്കാതെ സിനിമാ മോഹം തലയ്ക്ക് പിടിച്ച് നാട് വിട്ട ധനുഷിനെ സംവിധായകൻ തട്ടിയെടുക്കുകയായിരുന്നു; ചെലവ് കാശിനുള്ള കേസ് തള്ളണമോ എന്ന് ഇന്ന് ഹൈക്കോടതി തീരുമാനിക്കും

ധനുഷിന്റെ മാതാപിതാക്കൾ തങ്ങളാണ് എന്ന വാദത്തിൽ ഉറച്ച് ബസ് കണ്ടക്ടറും ഭാര്യയും; സ്‌കൂൾ പഠനം പൂർത്തിയാക്കാതെ സിനിമാ മോഹം തലയ്ക്ക് പിടിച്ച് നാട് വിട്ട ധനുഷിനെ സംവിധായകൻ തട്ടിയെടുക്കുകയായിരുന്നു; ചെലവ് കാശിനുള്ള കേസ് തള്ളണമോ എന്ന് ഇന്ന് ഹൈക്കോടതി തീരുമാനിക്കും

മിഴ് സിനിമാതാരം ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി ബസ്‌കണ്ടക്ടറായ കതിരേശനും ഭാര്യ മീനാക്ഷിയും രംഗത്തെത്തിയത് വൻ വിവാദം ഉയർത്തിയിരുന്നുവല്ലോ. തുടർന്ന് കേസ് കോടതിയിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ ധനുഷിന്റെ മാതാപിതാക്കൾ തങ്ങളാണ് എന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണീ വയോധിക ദമ്പതികൾ ഇപ്പോഴുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്‌കൂൾ പഠനം പൂർത്തിയാക്കാതെ സിനിമാ മോഹം തലയ്ക്ക് പിടിച്ച് നാട് വിട്ട ധനുഷിനെ സംവിധായകൻ കസ്തൂരിരാജ തട്ടിയെടുത്ത് അദ്ദേഹത്തിന്റെ മകനാക്കുകയായിരുന്നുവെന്നാണ് ഇവർ ആരോപിക്കുന്നത്. അതിനാൽ തങ്ങൾക്ക് മകനെന്ന നിലയിൽ ചെലവിനുള്ള കാശ് നൽകണമെന്നായിരുന്നു ഈ ദമ്പതികൾ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. ഈ ചെലവ് കാശിനുള്ള കേസ് തള്ളണമോ എന്ന് ഇന്ന് ഹൈക്കോടതി തീരുമാനിക്കുമെന്നാണ് റിപ്പോർട്ട്.

ഈ കേസ് തള്ളിപ്പോകാൻ വേണ്ടി ധനുഷ് വ്യാജ ജനനസർട്ടിഫിക്കറ്റുമായി കോടതിയെ സമീപിച്ചുവെന്ന ആരോപണവും ഈ വയോധിക ദമ്പതികൾ ഉന്നയിക്കുന്നുണ്ട്. മേലൂരിലെ ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് മുമ്പിലായിരുന്നു ഇവർ ആദ്യം നീതി നേടിയെത്തിയിരുന്നത്. ഈ കേസ് തള്ളാൻ വേണ്ടി ധനുഷ് സമർപ്പിച്ച ക്വാഷ് പെറ്റീഷന് പകരമായി കതിരേശനും ഭാര്യ മീനാക്ഷിയും ഒരു അഫിഡവിറ്റ് ഫയൽ ചെയ്തിട്ടുണ്ട്. തങ്ങളുടെ അവകാശ വാദം തെളിയിക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നാണ് ഇരുവരും ആവർത്തിക്കുന്നത്. ദമ്പതികൾക്ക് ഇത് തെളിയിക്കാനുള്ള അവസരം നൽകാനുള്ള മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനത്തിനെതിര ധനുഷ് കഴിഞ്ഞ മാസം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പ്രതിമാസം ധനുഷ് തങ്ങൾക്ക് ചെലവിനായി 65,000 രൂപ തരണമെന്ന ദമ്പതികളുടെ അവകാശവാദം തള്ളണമെന്നും ധനുഷ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ അഭ്യർത്ഥിച്ചിരുന്നു. താൻ ഇവരുടെ മകനല്ലെന്നും ഇവർ തന്നെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിക്കുകായാണെന്നുമായിരുന്നു ധനുഷ് ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നത്. താൻ 1983 ജൂലൈ 28ന് കസ്തൂരി രാജ എന്നറിയപ്പെടുന്ന കൃഷ്ണമൂർത്തിയുടെയും കെ. വിജയലക്ഷ്മിയുടെയും മകനായി ചെന്നൈയിലെ എഗ്മൂറിലുള്ള കുട്ടികളുടെ ആശുപത്രിയിലാണ് പിറന്നതെന്ന് ധനുഷ് ഹൈക്കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. ആർ.കെ വെങ്കടേശ പ്രഭുവെന്നാണ് തന്റെ ശരിയായ പേരെന്നും താരം ബോധിപ്പിക്കുന്നു.

ആർ.കെ . വെങ്കടേശ പ്രഭുവെന്ന താൻ കെ.ധനുഷെന്നാണ് അറിയപ്പെടുന്നതെന്നും ആർ.കസ്തൂരി രാജയുടെ മകനാണെന്നും തെളിയിക്കുന്നതും 2003 ഡിസംബർ 17ന് പുറത്തിറക്കിയതുമായ ഗവൺമെന്റ് ഗസറ്റും ധനുഷ് ഹാജരാക്കിയിരിക്കുന്നു. തനിക്കെതിരെ വയോധിക ദമ്പതികൾ ഫയൽ ചെയ്തിരിക്കുന്ന മെയിന്റനൻസ് കേസ് പണം തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും ധനുഷ് ആരോപിക്കുന്നു. എന്നാൽ ധനുഷ് തങ്ങളുടെ മകനായി 1985 നവംബർ 7ന് ഗവൺമെന്റ് രാജാജി ഹോസ്പിറ്റലിലാണ് പിറന്നിരിക്കുന്നതെന്നും തങ്ങൾ അവന് പേരിട്ടത് കലൈചെൽവൻ എന്നാണെന്നും വയോധിക ദമ്പതികൾ വാദിക്കുന്നു. അവൻ എട്ടാം ക്ലാസ് വരെ മേലൂരിലെ ആർ.സി, മിഡിൽ സ്‌കൂളിലാണ് പഠിച്ചതെന്നും തുടർന്ന് 9തിലും 10ലും പഠിച്ചത് മേലൂരിലെ ഗവൺമെന്റ് ബോയ്സ് ഹൈസ്‌കൂളിലാണെന്നും കതിരേശനും ഭാര്യ മീനാക്ഷിയും ഉറപ്പിച്ച് പറയുന്നു.

തുടർന്ന് ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂരിലുള്ള അറുമുഖൻ പിള്ളൈ സീതൈ അമ്മാൾ ഹയർ സെക്കൻഡറി സ്‌കൂളിലാണ് ധനുഷിനെ 11ാം ക്ലാസിൽ ചേർത്തതെന്നും എന്നാൽ അവിടെ നിന്നും ഒരു മാസത്തിനകം അവൻ മുങ്ങുകയും സിനിമാമോഹം തലയ്ക്ക് പിടിച്ച് ചെന്നൈയിലേക്ക് പോയെന്നും അവർ വാദിക്കുന്നു.രജനീകാന്തിന്റെ മൂത്തമകളായ ഐശ്വര്യയെയാണ് ധനുഷ് വിവാഹം ചെയ്തത്. വർഷത്തിൽ 100കോടി രൂപയ്ക്കടുത്താണ് ധനുഷിന്റെ സമ്പാദ്യമെന്നും ദമ്പതികൾ പറയുന്നു. അതിനാൽ തങ്ങൾക്ക് മാസത്തിൽ ചെലവിനായി ചുരുങ്ങിയത് 65,000 രൂപയെങ്കിലും താരം തന്നേ മതിയാകൂ എന്നും അവർ വാദിക്കുന്നു.കേസിന്റെ അന്തിമവാദം ഇന്നേക്ക് വച്ചിരിക്കുകയാണ് ജസ്റ്റിസ് ജി.ചൊക്കലിംഗം. എന്തായാലും വിവാദമായ ഈ കേസിന്റെ വിധി ഇന്നറിയാൻ വേണ്ടി ജിജ്ഞാസയോടെ കാത്തിരിക്കുകയാണ് ഏവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP