Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പണം ദൈവത്തിന്റേത്; അത് കൈകാര്യം ചെയ്യേണ്ടത് കാര്യപ്രാപ്തിയുള്ളവരെന്നും സുപ്രീംകോടതി ജഡ്ജി ആർ ഭാനുമതി; ദൈവം മുകളിലിരുന്ന് എല്ലാം കാണുന്നുണ്ടെന്ന് ജസ്റ്റിസ് എ. എസ് ബൊപ്പണ്ണയും

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പണം ദൈവത്തിന്റേത്; അത് കൈകാര്യം ചെയ്യേണ്ടത് കാര്യപ്രാപ്തിയുള്ളവരെന്നും സുപ്രീംകോടതി ജഡ്ജി ആർ ഭാനുമതി; ദൈവം മുകളിലിരുന്ന് എല്ലാം കാണുന്നുണ്ടെന്ന് ജസ്റ്റിസ് എ. എസ് ബൊപ്പണ്ണയും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പണം ദൈവത്തിന്റേതാണെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ കമ്മീഷണറെ നിയമിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കവെ ആണ് ജസ്റ്റിസ് ആർ. ഭാനുമതിയുടെ നിരീക്ഷണം. ദൈവത്തിന്റെ പണം കാര്യപ്രാപ്തിയുള്ളവർ കൈകാര്യം ചെയ്യണമെന്നും സുപ്രീം കോടതി ജഡ്ജി ആർ. ഭാനുമതി വ്യക്തമാക്കി. ബോർഡിന്റെ പണം നിസ്സാരമായി കൈകാര്യം ചെയ്യാൻ അനുവദിക്കില്ല എന്നും ജസ്റ്റിസ് ഭാനുമതി പറഞ്ഞു.

ഇതെല്ലാം ദൈവം മുകളിലിരുന്ന് കാണുന്നുണ്ട് എന്നായിരുന്നു ജസ്റ്റിസ് ഭാനുമതിക്കൊപ്പം ബെഞ്ചിൽ ഉണ്ടായിരുന്ന ജസ്റ്റിസ് എ. എസ് ബൊപ്പണ്ണ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കമ്മീഷണർ നിയമനത്തിൽ ഹൈക്കോടതി ഇടപെടരുത് എന്ന ആവശ്യത്തിൽ വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. ദേവസ്വം ബോർഡ് കമ്മീഷണറായിരുന്ന എൻ..വാസുവാണ് ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്. വാസുവിന് പകരം പുതിയ കമ്മീഷണറെ നിയമിച്ചിട്ടില്ല.

നിലവിൽ കമ്മീഷണറുടെ ചുമതല വഹിക്കുന്ന എം.ഹർഷന് മറ്റ് ജോലിത്തിരക്കുകൾ കൂടി ഉള്ളതിനാൽ പുതിയ കമ്മീഷണറെ നിയമിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. കമ്മീഷണർ നിയമനത്തിന് പാനൽ നൽകണം എന്ന ഹൈക്കോടതി നിർദ്ദേശം തെറ്റാണെന്നും സർക്കാർ അഭിഭാഷകർ സുപ്രീം കോടതിയിൽ വാദിച്ചു. സർകാർ വാദത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പിന്തുണച്ചു.

ജോലിത്തിരക്ക് ഉണ്ടെങ്കിൽ ഹർഷനെ മാറ്റി അഡീഷണൽ റാങ്കിലുള്ള മറ്റൊരു ഉദ്യോഗസ്ഥനെ താത്കാലികമായി നിയമിക്കാൻ അനുവദിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കമ്മീഷണർമാരായി നിയമിക്കേണ്ടവരുടെ പട്ടിക കൈമാറാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. സർക്കാർ നൽകുന്ന പട്ടികയിൽ നിന്ന് ഒരാളെ കോടതി നിയമിക്കും. അടുത്ത തിങ്കളാഴ്ചക്കകം പട്ടിക കൈമാറണം. എന്നാൽ ഈ നിയമനം താത്കാലികം ആണെന്ന് കോടതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP