Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുത്തൂറ്റ്- കാപ്പിക്കോ റിസോർട്ട് പൊളിച്ച് നീക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി; വേമ്പനാട് കയലിന് നടുവിൽ പാണാവള്ളിയിലെ നെടിയതുരുത്തിൽ റിസോർട്ട് നിർമ്മിച്ചത് നിയമങ്ങൾ എല്ലാം കാറ്റിൽപ്പറത്തിയെന്ന് കോടതി; സർക്കാർ പുറമ്പോക്ക് ഭൂമിയും കായലും കയ്യേറി റിസോർട്ട് പണിത മുത്തൂറ്റ് മുതലാളിയുടെ ഹുങ്കിന് ഒടുവിൽ പിടിവീഴുന്നു; മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്‌ളാറ്റുകൾ നാളെ പൊളിക്കാനിരിക്കെ സുപ്രീംകോടതിയിൽ നിന്നും മറ്റൊരു 'പൊളി വിധി' കൂടി

മുത്തൂറ്റ്- കാപ്പിക്കോ റിസോർട്ട് പൊളിച്ച് നീക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി; വേമ്പനാട് കയലിന് നടുവിൽ പാണാവള്ളിയിലെ നെടിയതുരുത്തിൽ റിസോർട്ട് നിർമ്മിച്ചത് നിയമങ്ങൾ എല്ലാം കാറ്റിൽപ്പറത്തിയെന്ന് കോടതി; സർക്കാർ പുറമ്പോക്ക് ഭൂമിയും കായലും കയ്യേറി റിസോർട്ട് പണിത മുത്തൂറ്റ് മുതലാളിയുടെ ഹുങ്കിന് ഒടുവിൽ പിടിവീഴുന്നു; മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്‌ളാറ്റുകൾ നാളെ പൊളിക്കാനിരിക്കെ സുപ്രീംകോടതിയിൽ നിന്നും മറ്റൊരു 'പൊളി വിധി' കൂടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വേമ്പനാട് തീരത്ത് സ്ഥിതി ചെയ്യുന്ന മുത്തൂറ്റ്- കാപികോ റിസോർട്ട് പൊളിച്ചു നീക്കാൻ ഉത്തരവിടട് സുപ്രീംകോടതി. കാപികോ റിസോർട്ട് പൊളിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരേ കാപികോ ഉടമകൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ് പുറത്തുവന്നത്. മരടിലെ ഫ്ളാറ്റുകൾ നാളെ പൊളിക്കാനിരിക്കെയാണ് കാപികോ റിസോർട്ടുമായി ബന്ധപ്പെട്ട സുപ്രധാന കോടതി വിധി പുറത്ത് വന്നത് എപ്പ പ്രത്യേകതയുമുണ്ട്. തീരദേശ നിയമങ്ങളെല്ലാം നഗ്നമായി ലംഘിച്ചു കൊണ്ടാണ് കാപ്പികോ റിസോർട്ട് പണിതിരിക്കുന്നത്. സ്വന്തം സ്ഥലത്തിന് പുറമേ കായൽ പുറമ്പോക്ക് കൈയേറിയും

തീരദേശ നിയമം ലംഘിച്ച പണിത പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോർട്ട് പൊളിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ പിന്നീട് കാപികോ റിസോർട്ട് ഉടമകൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഉടമകളുടെ ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യമാണ് ഉത്തരവിറക്കിയത്. ജസ്റ്റിസ് റോഹിങ്യൻ നരിമാനും വി രാമസുബ്രഹ്മണ്യവും വിശദമായ വാദം കേട്ട ശേഷമാണ് വിധി പുറപ്പെടുവിച്ചത്.

മരടിലെ കെട്ടിടങ്ങളും കാപികോയും തീരദേശ പരിപാലന നിയമം ലംഘിച്ചാണ് പണിതത്. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണൻ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാലത്ത് വേമ്പനാട്ട് കായലിലെ കയ്യേറ്റങ്ങൾ സംബന്ധിച്ച് സ്വമേധയാ കേസെടുത്തിരുന്നു. അക്കാലത്ത് വനം പരിസ്ഥിതി മന്ത്രാലയത്തോട് റിപ്പോർട്ട് തേടിയിരുന്നു. ആ റിപ്പോർട്ടിലാണ് കാപികോ, വാമികോ റിസോർട്ടുകളുടെ അനധികൃത നിർമ്മാണത്തെ കുറിച്ചുള്ള റിപ്പോർട്ടുണ്ടായിരുന്നത്. ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലെ 18ഓളം കെട്ടിടങ്ങളുടെ നിയമലംഘനം സംബന്ധിച്ച് ഇതിൽ പരാമർശങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടർനടപടിയാാണ് 2018ൽ കേരള ഹൈക്കോടതി കാപികോ വാമികോ റിസോർട്ടുകൾ പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ടത്.

കാപികോ റിസോർട്ട് പൊളിക്കണമെന്നായിരുന്നു സംസ്ഥാന സർക്കാരും സംസ്ഥാന തീരദേശ പരിപാലന അഥോറിറ്റിയും സ്വീകരിച്ച നിലപാട്. വേമ്പനാട്ട് കായൽ അതി പരിസ്ഥിതി ദുർബല തീരദേശ മേഖലയാണെന്ന് 2011-ലെ വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നെടിയന്തുരുത്തിൽ പരാതിക്കാർ നടത്തിയ നിർമ്മാണപ്രവർത്തനങ്ങൾ കടുത്ത നിയമലംഘനവും പൊതുതാത്പര്യത്തിന് എതിരുമാണെന്നും സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

കാപ്പിക്കോ റിസോർട്ട് പൊളിച്ച് നീക്കാതിരിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും സംസ്ഥാന സർക്കാരും ഒത്തുകളിക്കുന്നെന്ന ആക്ഷേപനും നേരത്തെ സജീവമായിരുന്നു. റിസോർട്ട് അനധികൃതമാണെന്ന തീരദേശ പരിപാലന അഥോറിറ്റിയുടെ റിപ്പോർട്ട് ഒരു വർഷത്തിലേറെയായിട്ടും സുപ്രീംകോടതിയിലെത്തിയിരുന്നില്ല. ആലപ്പുഴ പാണാവള്ളിയിലെ നെടിയതുരുത്തിൽ 2006 ലാണ് സ്വന്തം സ്ഥലത്തിനൊപ്പം സർക്കാർ പുറമ്പോക്ക് ഭൂമിയും കയ്യേറി കായൽ നികത്തി തീരദേശ പരിപാലന നിയമം കാറ്റിൽപ്പറത്തിക്കൊണ്ട് കാപ്പിക്കോ റിസോർട്ട് പടുത്തുയർത്തിത്തുടങ്ങിയത്. ഒരു മീറ്റർ പോലും കായലിൽ നിന്ന് അകലം പാലിക്കാതെ സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറി നികത്തി 2013 ൽ നിർമ്മാണം പൂർത്തിയാകുമ്പോഴേക്ക് കയ്യേറ്റം പൂർത്തിയായി.

എല്ലാ നിയമവും ലംഘിച്ച പാണാവള്ളിയിലെ റിസോർട്ടുകൾ

തണ്ണീർ മുക്കം ബണ്ടിന് വടക്കുവശത്തായി വരുന്ന പാണാവള്ളി പഞ്ചായത്തിലെ കായൽ തുരുത്തുകളായ നെടിയത്തുരുത്തിലും വെറ്റിലത്തുരുത്തിലുമായാണ് തീരദേശ നിയമം ലംഘിച്ച് വാമിക ഐലൻഡ് റിസോർട്ടും കാപികോ റിസോർട്ടും ഉയർന്നത്. ചെമ്മീൻകൃഷിയും പൊക്കാളികൃഷിയും നടന്നിരുന്ന പ്രദേശത്തെ പൂർണമായും തകർക്കുന്നതായിരുന്നു. ഇത്. മണ്ണും പൂഴിയും നിറച്ച് നികത്തിയതോടെ ഈ മേഖലയുടെ പാരിസ്ഥിതിക ജൈവിക പ്രത്യേകതകളെല്ലാം തകർന്നു. സിപിഎം ഭരിച്ചിരുന്ന പഞ്ചായത്തിന്റെ അനുമതി തേടിയാണ് അന്ന് ഈ നിർമ്മാണങ്ങളും കായൽ നിലം നികത്തലുമെല്ലാം നടന്നത്. അനുമതി നൽകാൻ അന്ന് പഞ്ചായത്തിന് അനുമതി ഇല്ലാതിരുന്നിട്ടുകൂടി കായൽ നികത്താൻ അനുമതി നൽകുകയായിരുന്നു.

ഇത്തരത്തിൽ ഏറ്റവും പരിസ്ഥിതി ലോലമെന്ന് വിലയിരുത്തപ്പെട്ട സ്ഥലത്ത് റിസോർട്ട് കെട്ടിപ്പൊക്കിയതിന് എതിരെ ജനം രംഗത്തുവന്നു. അനുമതി നൽകിയകാലത്ത് പാണാവള്ള പഞ്ചായത്ത് ഭരിച്ചിരുന്നത് സിപിഎമ്മാണ്. അന്ന് അത്തരത്തിൽ അനുമതി നൽകാൻ പഞ്ചായത്തിന് അധികാരമില്ലായിരുന്നു. എന്നിട്ടും പഞ്ചായത്ത് സെക്രട്ടറി വി പി ജോസും പ്രസിഡന്റ് പിഎം പ്രമോദും പദ്ധതിക്ക് അനുമജി നൽകി. ഇതിന് പിന്നാലെയാണ് വൻതോതിൽ കായൽ നികത്തൽ നടന്നത്. ഇങ്ങനെ ഊന്നുവല തൊഴിലാളികൾക്ക് തൊഴിൽ ഇല്ലാതാവുകയും വലിയ പ്രാദേശിക പ്രതിഷേധം റിസോർട്ടുകൾക്ക് എതിരെ ഉയരുകയും ചെയ്തു.

എന്നാൽ ആദ്യം വി എസ് സർക്കാരും പിന്നീട് വന്ന ഉമ്മൻ ചാണ്ടി സർക്കാരും അനങ്ങിയില്ല. എങ്കിലും വിഷയം കോടതിയിലെത്തിയതോടെ ഏഴു ഹർജികൾ പരിഗണിച്ച്, തീരദേശ പരിപാലന നിയമത്തിന്റെ നഗ്‌നമായ ലംഘനം ഉണ്ടായെന്ന് കണ്ടെത്തി 2013 ജൂൺ 25ന് കേസിൽ ഹൈക്കോടതി വിധിയ പറഞ്ഞു. അനുമതിയില്ലാതെ സ്വകാര്യ ബോട്ട് ജെട്ടി നിർമ്മിച്ചതും തണ്ണീർത്തടം നികത്തിയതും കായൽ കയ്യേവും പരിഗണിച്ച് റിസോർട്ട് മൂന്നു മാസത്തിനകം പൊളിച്ചുനീക്കണമെന്ന് ജസ്റ്റിസ് കെഎം ജോസഫും ജസ്റ്റിസ് കെ ഹരിലാലും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധിപറഞ്ഞു.

2.04 ഏക്കർ കായൽ നികത്തിയതായി ജില്ലാ കലക്ടർ കണ്ടത്തെിയിരുന്നു. രതീഷ് എന്നയാളുടെ നേതൃത്വത്തിൽ ഊന്നിവലത്തൊഴിലാളിയായ 12 പേരും തൈക്കാട്ടുശ്ശേരി മത്സ്യത്തൊഴിലാളി കോൺഗ്രസും ജനസമ്പർക്കസമിതിയും സമർപ്പിച്ച ഹരജികളിലായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിനെതിരെ ആ വർഷം സെപ്റ്റംബറിൽ റിസോർട്ട് ഉടമകൾ ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. റിസോർട്ട് പൊളിച്ചാൽ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. സമാനമായ മറ്റു ഹർജികളും ഇതോടൊപ്പം എത്തി. ഇതോടെ റിസോർട്ട് പൊളിക്കുംമുമ്പ് പാരിസ്ഥിതിക ആഘാത പഠനം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു.

റിസോർട്ട് പൊളിച്ചുമാറ്റാം എന്ന് പഠനം നടത്തിയ സമിതിയും അഭിപ്രായപ്പെട്ടതോടെ റിസോർട്ട് പൊളിക്കാമെന്ന സ്ഥിതിയായി. എന്നാൽ റിസോർട്ട് മാഫിയ വീണ്ടും മുഖ്യമന്ത്രിക്ക് കത്തുനൽകി റിസോർട്ട് പൊളിക്കരുതെന്ന അഭ്യർത്ഥനയുമായി രംഗത്തെത്തി. ഇവിടെയാണ് രാഷ്ട്രീയ ഇടപെടലുകൾ റിസോർട്ട് ഉടമകളായ മുത്തൂറ്റിന് വേണ്ടി ശക്തമായി തുടങ്ങുന്നത്. അത് കേന്ദ്രത്തിലും സംസ്ഥാനത്തും ശക്തമായി സ്വാധീനം ചെലുത്തി മുന്നോട്ടുകൊണ്ടുപോകുകയാണ് റിസോർട്ട് ഉടമകളെന്നാണ് ആക്ഷേപം ഉയർന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP