Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹ ശേഷവും ഭാര്യക്ക് ലൈംഗിക ബന്ധത്തോട് നോ പറയാം; വിവാഹത്തോടെ നഷ്ടപ്പെടുന്നതല്ല ഇല്ല എന്നുപറയാനുള്ള അവകാശമെന്നും ഡൽഹി ഹൈക്കോടതി; കോടതിയുടെ നിരീക്ഷണം വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നത് സംബന്ധിച്ച പരാതികൾ പരിഗണിക്കുമ്പോൾ

വിവാഹ ശേഷവും ഭാര്യക്ക് ലൈംഗിക ബന്ധത്തോട് നോ പറയാം; വിവാഹത്തോടെ നഷ്ടപ്പെടുന്നതല്ല ഇല്ല എന്നുപറയാനുള്ള അവകാശമെന്നും ഡൽഹി ഹൈക്കോടതി; കോടതിയുടെ നിരീക്ഷണം വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നത് സംബന്ധിച്ച പരാതികൾ പരിഗണിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധത്തോട് നോ പറയാൻ എല്ലാ സ്ത്രീകൾക്കും അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നത് സംബന്ധിച്ച പരാതികൾ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം.

ലൈംഗികത്തൊഴിലാളിക്ക് സെക്‌സിന് താൽപര്യമില്ലെന്ന് പറയാനുള്ള അവകാശമുള്ളപ്പോൾ വിവാഹിതരായ സ്ത്രീകൾക്ക് ആ അവകാശം ലഭിക്കാതെ പോകുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.'ഇല്ല' എന്ന് പറയാനുള്ള അവകാശം വിവാഹിതയാകുന്നതോടെ ഒരു സ്ത്രീയ്ക്ക് നഷ്ടപ്പെടുമോയെന്നും എന്തുകൊണ്ടാണ് അവിവാഹിതയായ ഒരു സ്ത്രീയിൽ നിന്ന് വിവാഹിതയായ സ്ത്രീയുടെ പ്രശ്‌നം വ്യത്യസ്തമായിരിക്കുന്നതെന്നു വിശദമാക്കണമെന്നും കോടതി ആവശ്യപ്പട്ടു.

െൈലംഗിക കാര്യങ്ങളിൽ തീരുമാനം എടുക്കാനുള്ള അവകാശം സ്ത്രീക്കുണ്ട്. അതിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്നും കോടതി പറഞ്ഞു.ഇന്ത്യൻ ബലാത്സംഗ നിയമം ഭർത്താക്കന്മാർക്ക് അനുവദിച്ചിരിക്കുന്ന ഇളവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒകളായ ആർഐടി ഫൗണ്ടേഷൻ, ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ എന്നീ സംഘടനകളും ഒരു പുരുഷനും ഒരു സ്ത്രീയും സമർപ്പിച്ച പൊതുതാൽപര്യ ഹർജികൾ പരിഗണിച്ചുകൊണ്ടാണ് കോടതി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.

വിശദമായി വാദം കേൾക്കുന്നതിനായി കേസ് ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു.ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമല്ലെന്ന് ഓഗസ്റ്റ് 12 ന് മുംബയ് സിറ്റി അഡീഷണൽ സെഷൻസ് കോടതിയും വൈവാഹിക ബലാത്സംഗമെന്നത് കുറ്റമല്ലെന്ന് ഓഗസ്ത് 26 ന് ഛത്തീസ്‌ഗഢ് കോടതിയും വിധിച്ചിരുന്നു. എന്നാൽ വൈവാഹിക ബലാത്സംഗം ക്രൂരതയാണെന്നും അത് വിവാഹമോചനത്തിന് കാരണമാകാമെന്നാണ് ഓഗസ്റ്റ് ആറിന് കേരള ഹൈക്കോടതി വിധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP