Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശശിതരൂരിനെതിരായ വിവാദ 'ഭാര്യമാർ'പരാമർശം: പി.എസ്.ശ്രീധരൻ പിള്ള ആരോപണവിധേയനായ അപകീർത്തി കേസിൽ കോടതി നേരിട്ട് തെളിവെടുക്കും; തരൂരിൽ നിന്ന് മൊഴിയെടുക്കുന്നത് ഈ മാസം 25ന്; കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരായ അപകീർത്തിക്കേസിൽ കോടതി തെളിവെടുപ്പ് തുടങ്ങി

ശശിതരൂരിനെതിരായ വിവാദ 'ഭാര്യമാർ'പരാമർശം: പി.എസ്.ശ്രീധരൻ പിള്ള ആരോപണവിധേയനായ അപകീർത്തി കേസിൽ കോടതി നേരിട്ട് തെളിവെടുക്കും; തരൂരിൽ നിന്ന് മൊഴിയെടുക്കുന്നത് ഈ മാസം 25ന്;  കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരായ അപകീർത്തിക്കേസിൽ കോടതി തെളിവെടുപ്പ് തുടങ്ങി

പി.നാഗ് രാജ്

തിരുവനന്തപുരം: ബിജെപി നേതാവ് അഡ്വക്കേറ്റ് ശ്രീധരൻ പിള്ളക്കെതിരെ കോൺഗ്രസ് എംപി ശശി തരൂർ സമർപ്പിച്ച അപകീർത്തി കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നേരിട്ട് തെളിവെടുക്കും. ഈ മാസം 25 ന് കോടതി പരാതിക്കാരനായ ശശി തരൂരിൽ നിന്ന് മൊഴിയെടുക്കും.

തനിക്ക് മൂന്നു ഭാര്യമാരുണ്ടെന്നും ഒരാൾ അടൂർകാരിയാണെന്നും അഭിഭാഷകനെന്ന നിലയിൽ തന്നോട് നിയമ ഉപദേശത്തിനായി വന്നിരുന്നുവെന്നും സുരേന്ദ്രൻ പിള്ള വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയത് തന്റെ ഖ്യാതിക്ക് ഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയാണ് എന്ന് കാട്ടി തരൂർ സമർപ്പിച്ച അപകീർത്തിക്കേസിലാണ് കോടതി നേരിട്ട് തെളിവെടുക്കുന്നത്. തെളിവെടുപ്പിന് ശേഷം പ്രഥമ ദൃഷ്ടാ കേസുണ്ടെങ്കിൽ ശ്രീധരൻപിള്ളയെ കേസിൽ പ്രതി ചേർത്ത് വിചാരണക്കായി സമൻസയക്കും.

: കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനെതിരെ കോൺഗ്രസ് എംപി. ശശി തരൂർ സമർപ്പിച്ച അപകീർത്തി കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി തെളിവെടുപ്പാരംഭിച്ചു. പരാതിക്കാരാനായ ശശി തരൂരിന്റ മൊഴി കോടതി രേഖപ്പെടുത്തി.തന്റെ ഭാര്യയായ സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തന്നെ കൊലയാളിയെന്ന് രവിശങ്കർ പ്രസാദ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് ജനങ്ങൾ കാണാനിടയായത് തനിക്ക് അപകീർത്തിയുണ്ടായതായി അദ്ദേഹം മൊഴി നൽകി. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് താൻ രണ്ടു തവണ രവിശങ്കർ പ്രസാദിന് വക്കീൽ നോട്ടീസയച്ചിട്ടും പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെന്നും ശശി തരൂർ കോടതിയിൽ മൊഴി നൽകി. കൂടുതൽ തെളി വെടുപ്പിനായി ഹർജി ഈ മാസം 27 ന് പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP