Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

തലസ്ഥാനത്തെ മ്യൂസിയം സെക്‌സ് റാക്കറ്റ് കേസ്: അറസ്റ്റുവാറണ്ടുത്തരവ് നടപ്പിലാക്കാത്ത മ്യൂസിയം സർക്കിൾ ഇൻസ്‌പെക്ടർക്ക് കോടതിയുടെ ഷോ കോസ് മെമോ; ജൂലൈ 19 ന് വിശദീകരണം ബോധിപ്പിക്കണം

തലസ്ഥാനത്തെ മ്യൂസിയം സെക്‌സ് റാക്കറ്റ് കേസ്: അറസ്റ്റുവാറണ്ടുത്തരവ് നടപ്പിലാക്കാത്ത മ്യൂസിയം സർക്കിൾ ഇൻസ്‌പെക്ടർക്ക് കോടതിയുടെ ഷോ കോസ് മെമോ; ജൂലൈ 19 ന്  വിശദീകരണം ബോധിപ്പിക്കണം

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ നടന്ന മ്യൂസിയം പഞ്ചനക്ഷത്ര സെക്‌സ് റാക്കറ്റ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത തിരുവനന്തപുരം സിറ്റി മ്യൂസിയം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് കോടതി കാരണം കാണിക്കൽ മെമോ നൽകി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് സി ഐ ക്ക് മെമോ നൽകിയത്. സി ഐക്കെതിരെ ഗുരുതരമായ കൃത്യ വിലോപത്തിനും കോടതിയലക്ഷ്യ കുറ്റത്തിനും കേസെടുക്കാതിരിക്കാൻ കാരണം വല്ലതുമുണ്ടെങ്കിൽ ജൂലൈ 19 ന് നേരിട്ട് ഹാജരായി ബോധിപ്പിക്കാനാണ് നോട്ടീസ്. നക്ഷത്ര വേശ്യാലയ പെൺവാണിഭ കേസിലെ പ്രതികളായ സൗമ്യ , സുനൈന , പൂജ , മീന എന്നിവരെ അറസ്റ്റ് ചെയ്യാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.

കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടുത്തരവുകളും ജപ്തി വാറണ്ടുത്തരവുകളും നടപ്പിലാക്കുകയോ പ്രതികളുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ ജപ്തിപ്പട്ടിക വില്ലേജാഫീസറിൽ നിന്ന് ശേഖരിച്ച് കോടതിയിൽ ഹാജരാക്കുകയോ ചെയ്യാത്തതിനാലാണ് കോടതി സി ഐക്കെതിരെ ക്രിമിനൽ കേസെടുക്കാനൊരുങ്ങുന്നത്. കോടതിയുത്തരവ് പാലിക്കാത്ത സി ഐ യെ കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

2008 ഫെബ്രുവരിയിലാണ് തലസ്ഥാനത്തെ മ്യൂസിയം സ്റ്റേഷന് വിളിപ്പാടകലെ ഉന്നതരുടെ ഒത്താശയോടെ പഞ്ച നക്ഷത്ര പെൺവാണിഭം നടന്നത്. 6 വർഷം പിന്നിട്ടശേഷം 2014 ജനുവരി 24 ലാണ് മ്യൂസിയം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP