Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് ചികിത്സയ്ക്ക് മരുന്ന് നൽകാൻ ആയുഷ്, ഹോമിയോപ്പതി ഡോക്ടർമാർക്ക് അനുവാദമില്ല; പ്രതിരോധ ശേഷി കൂട്ടാൻ അനുവദിച്ചിട്ടുള്ള മരുന്ന് നൽകാമെന്നും സുപ്രീം കോടതി

കോവിഡ് ചികിത്സയ്ക്ക് മരുന്ന് നൽകാൻ ആയുഷ്, ഹോമിയോപ്പതി ഡോക്ടർമാർക്ക് അനുവാദമില്ല; പ്രതിരോധ ശേഷി കൂട്ടാൻ അനുവദിച്ചിട്ടുള്ള മരുന്ന് നൽകാമെന്നും സുപ്രീം കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് ചികിത്സയ്ക്ക് മരുന്നോ മറ്റ് നിർദ്ദേശങ്ങളോ നൽകാൻ ആയുഷ്, ഹോമിയോപ്പതി ഡോക്ടർമാർക്ക് അനുവാദമില്ലെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച കേരളാ ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടാണ് ജസ്റ്റീസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

എന്നാൽ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം കോവിഡ് പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി അനുവദിച്ചിട്ടുള്ള മരുന്നു നൽകാനാവുമെന്നും കോടതി വ്യക്തമാക്കി. ഓഗസ്റ്റ് 21ലെ കേരളാ ഹൈക്കോടതിയുടെ ഉത്തരവിനെതിരേ എകെബി സദ്ഭാവന മിഷൻ സ്‌കൂൾ ഓഫ് ഹോമിയോ ഫാർമസിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

പ്രതിരോധ ശേഷി വർധിപ്പിക്കുന്നത് ഒഴികെ കോവിഡ് ചികിത്സയ്ക്ക് ആയുർവേദ, ഹോമിയോപ്പതി, യുനാനി, പ്രകൃതിചികിത്സ തുടങ്ങിയ വിഭാഗങ്ങളിൽ അംഗീകൃത ചികിത്സാ രീതി കണ്ടെത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കേരളാ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP