Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെള്ളാപ്പള്ളി നടേശന് വൻ തിരിച്ചടി; എസ്എൻഡിപി ജനറൽ സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിന് എതിരെയുള്ള ജില്ലാ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു; യോഗത്തിന്റെ ബൈലോ പരിഷ്‌ക്കരിക്കാനും അനുമതി; വെള്ളാപ്പള്ളിയുടെ അപ്രമാദിത്വത്തിന് അന്ത്യമാകുമോ?

വെള്ളാപ്പള്ളി നടേശന് വൻ തിരിച്ചടി; എസ്എൻഡിപി ജനറൽ സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിന് എതിരെയുള്ള ജില്ലാ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു; യോഗത്തിന്റെ ബൈലോ പരിഷ്‌ക്കരിക്കാനും അനുമതി; വെള്ളാപ്പള്ളിയുടെ അപ്രമാദിത്വത്തിന് അന്ത്യമാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടിയായ കോടതി ഉത്തരവ്ി. എസ്എൻഡിപി യോഗം ബൈലോ പരിഷ്‌ക്കരണം ഹൈക്കോടതി അനുവദിച്ചു. എസ്എൻഡിപി ജനറൽ സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെതിരെയുള്ള എറണാകുളം ജില്ലാ കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു. നേരത്തെ ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി സിംഗിൽ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേയാണ് ഇന്ന് ഡിവിഷൻ ബെഞ്ച് നീക്കിയത്.

21 വർഷം മുമ്പാണ് കേസ് തുടങ്ങുന്നത്. എസ്എൻഡിപി യോഗം ബൈലോ പരിഷ്‌ക്കരണം ആവശ്യപ്പെട്ട് 9 പേരാണ് കോടതിയെ സമീപിച്ചത്. 2019 ൽ ഇതിൽ വെള്ളാപ്പള്ളിക്ക് തിരിച്ചടിയായി പ്രഥമിക ഉത്തരവ് വന്നു. എന്നാൽ ഇതിനെതിരെ വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഹൈക്കോടതി സിംഗിൽ ബെഞ്ച് ജില്ലാ കോടതി വിധി സ്റ്റേ ചെയ്തു. എന്നാൽ ഡിവിഷൻ ബെഞ്ച് ഇത് നീക്കിയതോടെ ബൈലോ പരിഷ്‌ക്കരിക്കാം.

എസ്എൻഡിപിയിൽ തുടരുന്ന സ്വേച്ഛാധിപത്യപരമായ നിലപാടുകൾ അവസാനിപ്പിക്കണമെന്നും കാലത്തിനു അനുയോജ്യമായ ഭരണഘടന എസ്എൻഡിപിക്ക് ആവശ്യമാണെന്ന കേസിലാണ് സുപ്രധാന ഉത്തരവ് ഉണ്ടായത്. യോഗത്തിന്റെ നേതാക്കളും സജീവ പ്രവർത്തകരും ആയിരുന്നവ അഞ്ചു യോഗം നേതാക്കൾ നൽകിയ കേസിലാണ് നിർണായക വിധി വന്നത്. എസ്എൻഡിപിക്ക് ഒരു ഭരണഘടന ഉണ്ടാക്കണം എന്നാണ് ഇവർ കൊച്ചി ജില്ലാ കോടതിയിൽ ആവശ്യമുന്നയിച്ചത്. മുൻപുണ്ടായിരുന്ന യോഗം സെക്രട്ടറിമാരിൽ മിക്കവരും ജനാധിപത്യ മര്യാദകളും നീതി ബോധവും ഉള്ള വ്യക്തികൾ ആയതുകൊണ്ട് അന്ന് കുഴപ്പമുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോൾ ഉള്ളവർ ഇത്തരം ജനാധിപത്യ മര്യാദകൾ പാലിക്കുന്നവരല്ല. അതിനാൽ പുതിയ ബൈലോ വേണം. കാലത്തിനു അനുയോജ്യമായ രീതിയിലാണ് ഈ ബൈലോ വേണ്ടത്. യോഗം ഭാരവാഹികളുടെയും കീഴ്ഘടകങ്ങളുടെയും അധികാരം സംരക്ഷിക്കുന്ന വിധത്തില് ഉള്ളതാവണം ഈ ഭരണഘടന.

നിലവിലെ ഭരണഘടന ജനാധിപത്യ രീതികളെ തീരെ പരിപോഷിപ്പിക്കുന്നില്ല. ജനാധിപത്യ സംസ്‌കാരമില്ലാത്ത ആളുകൾ ഭരണത്തിൽ വന്നാൽ വളരെ ഏകാധിപത്യപരമായി കൊണ്ട് നടക്കാൻ കഴിയുന്ന വിധത്തിലുള്ള ഭരണഘടനയാണ് നിലവിലുള്ളത്. ശ്രീനാരായണ ഗുരുവായിരുന്നു ആദ്യം സ്ഥിരം അധ്യക്ഷൻ. കാര്യങ്ങളിൽ അദ്ദേഹം ഇടപെട്ടിരുന്നില്ല. സെക്രട്ടറിമാരാണ് കാര്യങ്ങൾ നടത്തിയത്. അതിനാൽ സെക്രട്ടറി കേന്ദ്രീകൃതമായ വ്യവസ്ഥകളാണ് ഭരണഘടനയിൽ നിലനിൽക്കുന്നത്.

അതിനാൽ സെക്രട്ടറിക്കാണ് പരമപ്രധാനമായ അധികാരം. ഗുരുദേവൻ ഉള്ള കാലത്ത് തുടങ്ങിയ കാര്യങ്ങളാണ് നിലവിലും പിന്തുടരുന്നത്. രീതികളിൽ മാറ്റം വേണം. ഈ ആവശ്യം മുൻ നിർത്തിയാണ് അന്ന് ഇവർ ജില്ലാ കോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തത്. 2008-ൽ ഈ കേസിൽ കോടതി വാദി ഭാഗത്തിന് അനുകൂലമായി വിധിച്ചു. ഭരണഘടന അനിവാര്യം എന്നാണ് എറണാകുളം ജില്ലാ കോടതി വിധിച്ചത്. അത് പ്രാരംഭ വിധിയായിരുന്നു പ്രാരംഭ വിധിയെ ചലഞ്ച് ചെയ്ത് ഹൈക്കോടതിയിൽ എസ്എൻഡിപി ഹർജി ഫയൽ ചെയ്തു. ഫൈനൽ വിധി പാസാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. 2009 മുതൽ ഹൈക്കോടതിയുടെ ഈ സ്റ്റേ തുടരുകയാണ്. ഈ സിംഗിൾ ബെഞ്ച് വിധിയാണ് ഇപ്പോൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP