Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓൺലൈനിലൂടെ നിരന്തരമായ അപമാനവും ബ്‌ളാക് മെയ്‌ലിംഗും; തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലറും ഡിസിസി സെക്രട്ടറിയുമായ ജോൺ ഡാനിയലിന്റ പരാതിയെ തുടർന്ന് കേസെടുക്കാൻ കോടതി; കേസെടുത്തത് അയർലണ്ടിലെ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന സിബി സെബാസ്റ്റ്യൻ എന്ന കണ്ണൂർ ചെമ്പേരി സ്വദേശിക്കെതിരെ

ഓൺലൈനിലൂടെ നിരന്തരമായ അപമാനവും ബ്‌ളാക് മെയ്‌ലിംഗും; തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലറും ഡിസിസി സെക്രട്ടറിയുമായ ജോൺ ഡാനിയലിന്റ പരാതിയെ തുടർന്ന് കേസെടുക്കാൻ കോടതി; കേസെടുത്തത് അയർലണ്ടിലെ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന സിബി സെബാസ്റ്റ്യൻ എന്ന കണ്ണൂർ ചെമ്പേരി സ്വദേശിക്കെതിരെ

അരുൺ ജയകുമാർ

തിരുവനന്തപുരം: കോൺഗ്രസ് നേതാവിനെതിരെ വ്യാജ പ്രചരണം നടത്തിയ ആൾക്കെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂർ നഗരസഭ കൗൺസിലറും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജോൺ ഡാനിയലിനെതിരെ ഇല്ലാ കഥകൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് അയർലാൻഡിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായ സിബി സെബാസ്റ്റ്യൻ എന്നയാൾക്കെതിരെ കേസെടുക്കാൻ തൃശ്ശൂർ ഈസ്റ്റ് പൊലീസിന് കോടതി ഉത്തരവ് നൽകിയത്. കൗൺസിലർ അഴിമതിക്കാരനും ഗുണ്ടാ തലവനും പണപ്പിരിവ് നടത്തുന്നവനും സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുള്ള ആളാണെന്നുമാണ് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്.

ആരുടേയോ ഓൺലൈൻ ക്വട്ടേഷൻ ഏറ്റെടുത്താണ് സിബി പ്രവർത്തിക്കുന്നതെന്നും ഇല്ലാകഥകൾ മെനഞ്ഞ് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാൻ ഇയാൾക്ക് വല്ലാത്ത കഴിവാണെന്നും ജോൺ ഡാനിയൽ മറുനാടൻ മലയാളിയോട് പറഞ്ഞു. താൻ പണം തട്ടിപ്പ് നടത്തിയതിന് ജയിലിലായി എന്ന് വരെ മുൻപ് ഇയാൾ സമൂഹ മാധ്യങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നുവെന്നും ജോൺ ഡാനിയൽ പറയുന്നു. തനിക്ക് ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ പദ്ധതികൾക്ക് തുരങ്കം വെയ്ക്കുന്ന സ്വഭാവവും ജോണിന് ഉണ്ടെന്നും ഇയാൾ പ്രചരിപ്പിച്ചിരുന്നു.

തനിക്കെതിരെ വ്യാജ വാർത്തകളും ഇല്ലാ കഥകളും പ്രചരിച്ചതോടെയാണ് ജോൺ ഡാനിയൽ പ്രശ്നത്തിൽ നിയമ നടപടി സ്വീകരിക്കാൻ തയ്യാറായത്. മുൻപ് പത്മശ്രീ ജേതാവായ സുന്ദർ മേനാൻ ഒരു പെൺകുട്ടിയ ഉപദ്രവിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ താൻ ഇടപെട്ടിരുന്നുവെന്നും അതിന് ശേഷമാണ് സൈബർ ആക്രമണം ശക്തമായതെന്നും ജോൺ ഡാനിയൽ പറയുന്നു. തനിക്കെതിരെ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് മാത്രമല്ല തന്റെ ഭാവനയ്ക്ക് അനുസരിച്ചാണ് സിബി സോഷ്യൽ മീഡിയയിൽ തന്നെ അപകീർത്തിപ്പെടുത്തിയിരുന്നത് എന്നും ജോൺ പറയുന്നു.

കുറച്ച് കാലം മുൻപ് തൃശ്ശൂർ സ്വദേശിയായ ഒരു പെൺകുട്ടിയെ പത്മശ്രീ ജേതാവായ സുന്ദർ മേനോൻ എന്നയാൾ അക്രമിച്ചിരുന്നു. പിന്നീട് വിദേശത്തേക്ക് കടന്ന ഇയാൾക്കെതിരെ ചില ഇടപെടലുകൾ നടത്തുകയും ഇരയായ പെൺകുട്ടിക്ക് ഒപ്പം നിന്ന് അവർക്കും കുടുംബത്തിന് വേണ്ട നിയമ സഹായ ഉൾപ്പടെ നൽകാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് തനിക്കെതിരെ ഓൺലൈൻ സൈബർ അക്രമങ്ങൾ വ്യാപിക്കുന്നതെന്നും ജോൺ ഡാനിയൽ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇപ്പോൾ തനിക്കെതിരെ സോഷ്യൽ മീഡിയ വഴി അപവാദ പ്രചരണവും തെറ്റിദ്ധാരണ പടർത്തുന്ന കാര്യങ്ങളും പടച്ചുവിടുന്ന സിബി എന്നയാളെ തനിക്ക് നേരിട്ട് പരിചയം പോലുമില്ലെന്നും ജോൺ പറയുന്നു. ഇയാൾ മുൻപ് അയർലാൻഡിൽ കോൺഗ്രസ് നേതാവ് വിഡി സതീശൻ എത്തിയപ്പോൾ സിബിയെ മൈൻഡ് ചെയ്തില്ലെന്ന് പറഞ്ഞ് എംഎൽഎയ്ക്ക് എതിരെയും സമൂഹ മാധ്യമങ്ങളിൽ എഴുതിയിരുന്നുവെന്നും ജോൺ ആരോപിക്കുന്നു.

ഇപ്പോൾ നടക്കുന്ന ഈ ഓൺലൈൻ ക്വട്ടേഷന്റെ കാര്യം പുറത്ത് വന്നതിന് ശേഷം തനിക്ക് രാഷ്ട്രീയ ഭേദമന്യേ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും കോൺഗ്രസ് നേതാവായിട്ടും സിപിഎം-ബിജെപി നേതാക്കൾ പോലും ഈ വ്യാജ പ്രചരണത്തിനെതിരെ തനിക്ക് പിന്തുണയുമായി രംഗത്ത് വന്നുവെന്നും ജോൺ ഡാനിയൽ പറയുന്നു. ഇതോടെയാണ് പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ കേസ് പരിഗണിച്ച തൃശ്ശൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP