Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജിഎൻപിസി കൂട്ടായ്മയ്‌ക്കെതിരെയുള്ള കേസ്; കേസന്വേഷണ ഡയറി ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്; കോടതി നിർദ്ദേശം അജിത്കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ; ജാമ്യം അനുവദിക്കരുതെന്നും അജിത്തിനെ കസ്റ്റഡിയിൽ വേണമെന്നും വാദിച്ച് പ്രോസിക്യൂഷൻ

ജിഎൻപിസി കൂട്ടായ്മയ്‌ക്കെതിരെയുള്ള കേസ്; കേസന്വേഷണ ഡയറി ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്; കോടതി നിർദ്ദേശം അജിത്കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ; ജാമ്യം അനുവദിക്കരുതെന്നും അജിത്തിനെ കസ്റ്റഡിയിൽ വേണമെന്നും വാദിച്ച് പ്രോസിക്യൂഷൻ

പി. നാഗരാജ്‌

തിരുവനന്തപുരം: ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ഫേസ് ബുക്ക് കേസിലെ കേസ് ഡയറിഫയൽ ഹാജരാക്കാൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. നേമം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോടാണ് ജില്ലാ ജഡ്ജി കെ.ബാബു ഉത്തരവിട്ടത്. കേസ് ഡയറി ഈ മാസം 29 ന് ഹാജരാക്കാനാണ് ഉത്തരവ്.

കേസിലെ പ്രധാന പ്രതിയായ ഫേസ് ബുക്ക് കൂട്ടായ്മയുടെ ആദ്യ അഡ്‌മിൻ നേമം കാരയ്ക്കാ മണ്ഡപം ആമിവിളാകം സരസ് വീട്ടിൽ മെഡിക്കൽ റെപ്രസെന്റേറ്റീവ് ടി.എൽ. അജിത് കുമാർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ വാദം കേൾക്കവേയാണ് കോടതി ksmd [/Jf ഫയൽ ഹാജരാക്കാൻ അന്വേഷണ ഉദ്യേഗസ്ഥനോട് ആവശ്യപ്പെട്ടത്.

മദ്യവിൽപന പ്രോൽസാഹിപ്പിക്കുന്നതിനായി കുട്ടികളെ ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് ബാലവേല തടയൽ നിയമം, മതസ്പർദ്ധയുണ്ടാക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ഇന്ത്യൻ ശിക്ഷാ നിയമം, സൈബർ ക്രൈം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നേമം പൊലീസ് കേസെടുത്തത്.ജൂലൈ 13നാണ് എഫ്.ഐ.ആർ നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി - 1 മുമ്പാകെ നേമം പൊലീസ് സമർപ്പിച്ചത്. തുടർന്ന് ഒളിവിൽ പോയ പ്രതി മുൻകൂർ ജാമ്യഹർജി സമർപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ ജാമ്യത്തിൽ വിട്ടയയ്ക്കാൻ നേമം സർക്കിൾ ഇൻസ്‌പെക്ടർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമാണ് മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്.

2017 മെയ് ഒന്നിനാണ് ജി.എൻ.പി.സി ഫേസ് ബുക്ക് സ്വകാര്യ ഗ്രൂപ്പായി ആരംഭിച്ചത്.ഗ്രൂപ്പിൽ 38 അഡ്‌മിന്മാരും വിവിധ രാജ്യങ്ങളിൽ നിന്നായി 18 ലക്ഷം പേർ അംഗങ്ങളായുമുണ്ട്. ക്ഷണം കിട്ടിയാലേ ഗ്രൂപ്പിൽ ചേരാൻ സാധിക്കുകയുള്ളു. താൽപര്യമുണ്ടെങ്കിൽ ഗ്രൂപ്പിൽ തുടരാം.കുറ്റകരമായ ചിത്രങ്ങളോ വീഡിയോയോ ഇതിൽ ഇടാറില്ലെന്ന് ജാമ്യ ഹർജിയുടെ വാദത്തിനിടെ ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ബാലനീതി നിയമമോ സൈബർ നിയമമോ ഇന്ത്യൻ ശിക്ഷാ നിയമമോ ലംലിച്ചിട്ടില്ല. ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

ഹർജിക്കാരന്റെ ഗ്രൂപ്പിന്റെ പ്രചാരം മനസ്സിലാക്കി മറ്റു ചിലർ അതേ പേരിൽ മറ്റൊരു തുറന്ന ഗ്രൂപ്പ് തുടങ്ങി. ഹർജിക്കാരന് അതുമായി ബന്ധമില്ല. വിവിധ മദ്യ ബ്രാന്റുകളുടെ ചിത്രമുൾപ്പെടെ വിവാദമായ ചിത്രങ്ങളും വീഡിയോകളും വന്നത് ആ തുറന്ന ഗ്രൂപ്പിലാണെന്നും വാദിച്ചു. ആ ഗ്രൂപ്പിനെതിരെ ഹർജിക്കാരൻ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നതായും അഭിഭാഷകൻ വാദിച്ചു.അതിനിടെയാണ് വാസ്തവ സംഗതിയെ തെറ്റിദ്ധരിച്ച് പിശകായി പൊലീസ് ഹർജിക്കാരന്റെ പേരിൽ കേസെടുത്തതെന്നും വാദിച്ചു.4 വയസ്സുള്ള കുഞ്ഞുള്ള ഹർജിക്കാരന്റെ വീട്ടിൽ പൊലീസും എക്‌സൈസും വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായും വാദിച്ചു.

എന്നാൽ പ്രതിയെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും അതിനാൽ മുൻ ജാമ്യം അനുവദിച്ചാൽ കസ്റ്റഡയിൽ വച്ചുള്ള തെളിവു ശേഖരണം അസാദ്ധ്യമാവുമെന്നും ജാമ്യഹർജിയെ എതിർത്തു കൊണ്ട് പബ്ലിക് പ്രോസിക്യൂട്ടർ പരണിയം ദേവകുമാറും വാദിച്ചു. ഇരു ഭാഗത്തിന്റെയും വാദമുഖങ്ങൾ കേട്ട ശേഷമാണ് കോടതി കേസ് ഡയറി ഹാജരാക്കാൻ ഉത്തരവിട്ടത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP