Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോട്ടോർവാഹന അപകടത്തിൽ പെട്ടാൽ ലഭിക്കുന്ന നഷ്ടപരിഹാരത്തിൽ നിന്നും ഇനി നികുതി പിടിക്കാൻ സർക്കാരിന് കഴിയില്ല; പിടിച്ച തുക പലിശ സഹിതം തിരിച്ച് കൊടുക്കണമെന്ന് ഹൈക്കോടതി

മോട്ടോർവാഹന അപകടത്തിൽ പെട്ടാൽ ലഭിക്കുന്ന നഷ്ടപരിഹാരത്തിൽ നിന്നും ഇനി നികുതി പിടിക്കാൻ സർക്കാരിന് കഴിയില്ല; പിടിച്ച തുക പലിശ സഹിതം തിരിച്ച് കൊടുക്കണമെന്ന് ഹൈക്കോടതി

മോട്ടോർവാഹനാപകടത്തിൽ പെട്ടതിനെ തുടർന്ന് ലഭിക്കുന്ന നഷ്ടപരിഹാരത്തിൽ നിന്നും നികുതി പിടിക്കുന്ന സർക്കാർ നടപടിക്കെതിരെ മദ്രാസ് ഹൈക്കോടതി നിർണായകമായ വിധിയിലൂടെ രംഗത്തെത്തി. ഇതുവരെ ഇത്തരത്തിൽ പിടിച്ച തുക പലിശസഹിതം തിരിച്ച് കൊടുക്കാനും കോടതി ഉത്തരവിട്ടിരിക്കുകയാണ്. വാഹനാപകടത്തിൽ ലഭിച്ച തുകയും പലിശയും ഇൻകം ടാക്സ് ആക്ടിന് കീഴിൽ ട്രീറ്റ് ചെയ്തിരിക്കുന്ന വരുമാനമായി കാണാൻ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. സോഷ്യൽ വെൽഫെയർ നിയമം നികുതി നിയമത്തിന് മേൽ അതിജീവിക്കേണ്ടതുണ്ടെന്നും കോടതി പറയുന്നു. തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ(സേലം) ഫയൽ ചെയ്ത ഹരജിക്ക് മുകളിലാണ് ജസ്റ്റിസ് എം വി മുരളീധരൻ നിർണായകമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

അപകടത്തിൽ പെട്ടയാൾക്ക് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ(മാക്ട്) നൽകിയ നഷ്ടപരിഹാരം 1961ലെ ഇൻകംടാക്സ് നിയമത്തിന് കീഴിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നാണ് ജസ്റ്റിസ് വിധിച്ചിരിക്കുന്നത്. റോഡപകടത്തിൽ പരുക്കേറ്റ ഒരാൾക്ക് നൽകിയ നഷ്ടപരിഹാരത്തിൽ നിന്നും കുറച്ച ടിഡിഎസ് എമൗണ്ട് തിരിച്ച്കൊടുക്കണമെന്ന ഒരു ട്രിബ്യൂണൽ വിധിക്കെതിരെ എസ്ടിസി സമർപ്പിച്ച ഹരജിയിലായിരുന്നു കോടതി നിർണായകമായ വിധി പുറപ്പെടുവിച്ചത്. റോഡപകടത്തിൽ പരുക്കേറ്റ ചിന്നദുരൈ എന്നയാൾക്ക് 4.2 ലക്ഷം രൂപയായിരുന്നു നഷ്ടപരിഹാരമായി ലഭിച്ചിരുന്നത്. എന്നാൽ ട്രാൻസ്പോർട്ട് കോർപറേഷൻ ഈ തുകയിൽ നിന്നും ടിഡിഎസ് ആയി 24,000 രൂപ കുറച്ചിട്ടായിരുന്നു തുക അദ്ദേഹത്തിന് നൽകിയിരുന്നത്. ഇതിനെതിരെ ചിന്നദുരൈ കീഴ്ക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ട്രാൻസ്പോർട്ട് കോർപറേഷനോട് ചിന്നദുരൈയുടെ അക്കൗണ്ടിൽ 30,774 രൂപ ഇട്ട് കൊടുക്കാൻ കീഴ്ക്കോടതി വിധിച്ചിരുന്നു. ഇതിനെ വെല്ലുവിളിച്ച് കൊണ്ടാണ് കോർപറേഷൻ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നത്. ഈ ഹരജിയാണ് ഇപ്പോൾ ജസ്റ്റിസ് മുരളീധരൻ തള്ളിയിരിക്കുന്നത്.

റോഡപകടത്തിൽ പരുക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്യുന്നവർക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കുന്നതിന് വേണ്ടിയാണ് മോട്ടോർ വെഹിക്കിൾ നിയമം ശ്രമിക്കുന്നതെന്നും എന്നാൽ ഇൻകം ടാക്സ് നിയം ജനങ്ങളിൽ നിന്നും നികുതിപിരിക്കാൻ സ്റ്റേറ്റിന് അധികാരം നൽകുന്നതിന് വേണ്ടിയുള്ളതാണെന്നും ഇതിന് മോട്ടോർവെഹിക്കിൾ ആക്ടിൽ ഇടപെടാൻ അധികാരമില്ലെന്നും ജസ്റ്റിസ് തന്റെ വിധിന്യായത്തിൽ പ്രസ്താവിച്ചു. അതിനാൽ എംസിഎടി നൽകുന്ന നഷ്ടപരിഹാരത്തുകയിൽ നിന്നോ പലിശയിൽ നിന്നോ ടിഡിഎസ് ഈടാക്കരുതെന്നും ഹൈക്കോടതി വിധിച്ചിട്ടുണ്ട്. ഇത്തരത്തിൽ പിടിച്ചെടുത്ത തുക പലിശ സഹിതം ആളുകൾക്ക് തിരിച്ച് കൊടുക്കേണ്ടതുണ്ടെന്നും കോടതി നിഷ്‌കർഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP