കഷായത്തിൽ കീടനാശിനി കലർത്തി കാമുകൻ ഷാരോണിനെ വകവരുത്തിയ ഗ്രീഷ്മയ്ക്ക് ജാമ്യമില്ല; ഒന്നാം പ്രതിക്ക് ജാമ്യം കിട്ടിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷൻ; ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മയെ ജാമ്യത്തിൽ വിട്ടാൽ അപകടമെന്നുള്ള വാദത്തിനും അംഗീകാരം

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കഷായത്തിൽ വിഷം കലർത്തി കാമുകൻ ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം നിഷേധിച്ചു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി വിദ്യാധരനാണ് ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ കസ്റ്റഡിയിൽ വച്ച് തന്നെ ഉടൻ വിചാരണ നടത്താൻ നേരത്തെ കോടതി പ്രോസിക്യൂഷന് അനുമതി നൽകിയിരുന്നു. ഒന്നാം പ്രതിക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും വിചാരണയെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മയെ ജാമ്യത്തിൽ വിട്ടാൽ അപകടമാണെന്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറിന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഗ്രീഷ്മ, ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. മരണമൊഴിയിൽ പോലും ഷാരോൺ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണമരണമെന്ന നിഗമനത്തിലെത്തി. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജെ.ജോൺസൺ ആണ് അന്വേഷണം നടത്തിയത്. റൂറൽ എസ്പി ശിൽപയും എഎസ്പി സുൽഫിക്കറും അന്വേഷണത്തിനു മേൽനോട്ടം വഹിച്ചു. ഗ്രീഷ്മയും ഷാരോണും നിരവധി തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും കീടനാശിനി കലർത്തിയ കഷായം നൽകിയ ദിവസം ഗ്രീഷ്മ പലതവണ വീട്ടിൽ വന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. പതിമൂന്നാം തീയതി രാത്രി ഇരുവരും ഒരു മണിക്കൂറോളം ലൈംഗിക കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. 2022 ഒക്ടോബർ 14 ന് രാവിലെ ലൈംഗിക ബന്ധത്തിലേർപ്പെടാമെന്ന് നിരവധി തവണ നിർബന്ധിച്ചതിനാലാണ് വീട്ടിൽ പോയതെന്നാണ് ഷാരോൺ ബന്ധുവിനോട് പറഞ്ഞത്.
2021 ഒക്ടോബർ മുതൽ ഷാരോൺ രാജും ഗ്രീഷ്മയും പ്രണയത്തിലായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2022 മാർച്ച് 4ന് പട്ടാളക്കാരനായ ഒരാളുമായി ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് ഷാരോണുമായി പിണങ്ങി. 2022 മെയ് മുതൽ ഷാരോണുമായി വീണ്ടും അടുപ്പത്തിലായി. നവംബറിൽ ഷാരോണിന്റെ വീട്ടിൽ വെച്ച് താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയിൽ വച്ച് താലികെട്ടി. തൃപ്പരപ്പിലുള്ള ഹോട്ടലിൽ മുറിയെടുത്ത് ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും കുറ്റപത്രത്തിൽ പറയുന്നു.
14ാം തീയതി വീട്ടിൽ ആരുമില്ലെന്നും വരണമെന്നും ആവശ്യപ്പെട്ട ഗ്രീഷ്മ ഇവിടെ വച്ച് ഷാരോണിന് കഷായം നൽകുകയായിരുന്നു. കഷായം കുടിച്ച ഷാരോൺ ചർദ്ദിച്ചു. തിരിച്ചു പോകുമ്ബോൾ ബൈക്കിൽ വച്ചും ചർദ്ദിച്ചു. ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് ഷാരോൺ പറഞ്ഞു. ഗ്രീഷ്മയുടെ അമ്മയ്ക്ക് കൊലപാതകത്തെ കുറിച്ച് അറിയാമായിരുന്നെന്നും, അമ്മാവനാണ് തെളിവുകൾ നശിപ്പിക്കാൻ ഗ്രീഷ്മയെ സഹായിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഗ്രീഷ്മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഷാരോണിന് കീടനാശിനി കലർത്തിയ കഷായം നൽകിയ 2022 ഒക്ടോബർ 14 ന് രാവിലെ 7.35 മുതൽ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്കു വരാൻ ഗ്രീഷ്മ തുടർച്ചയായി നിർബന്ധിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. ചികിത്സയിലിരിക്കേ ഒക്ടോബർ 25 ന് ഷാരോൺ മരിച്ചു. 13ന് രാത്രി ഒരു മണിക്കൂർ 7 മിനിറ്റ് ലൈംഗികകാര്യങ്ങൾ സംസാരിച്ചു. 14ന് രാവിലെ ശാരീരിക ബന്ധത്തിലേർപ്പെടാമെന്ന് ഫോണിലൂടെയും ചാറ്റിലൂടെയും പലതവണ പറഞ്ഞതുകൊണ്ടാണ് വീട്ടിൽ പോയതെന്നാണ് ഷാരോൺ ബന്ധുവിനോട് പറഞ്ഞത്. ഷഡാങ്ക പാനീയം കഷായപ്പൊടി വെള്ളത്തിൽ തിളപ്പിച്ചാണ് കഷായമുണ്ടാക്കിയത്.
ഇതിൽ കാപിക് എന്ന തുരിശ് കീടനാശിനി ആയിരുന്നു കലർത്തിയത്. ഷാരോൺ മരിച്ചശേഷം മൊബൈലിലെ ചാറ്റുകൾ ഗ്രീഷ്മ നശിപ്പിച്ചു. ചാറ്റുകൾ തിരികെ എടുക്കാൻ കഴിയുമോ എന്ന് ഗൂഗിളിലും യുട്യൂബിലും സേർച്ച് ചെയ്തു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമലകുമാരൻ നായർക്കും പിന്നീട് ജാമ്യം ലഭിച്ചു. 2021 ഒക്ടോബർ മുതലാണ് ഷാരോൺരാജും ഗ്രീഷ്മയും പ്രണയത്തിലായതെന്നു കുറ്റപത്രത്തിൽ പറയുന്നു. 2022 മാർച്ച് 4ന് പട്ടാളത്തിൽ ജോലിയുള്ള ആളുമായി ഗ്രീഷ്മയ്ക്കു വിവാഹനിശ്ചയം നടത്തിയതിനെ തുടർന്ന് ഇരുവരും പിണങ്ങി.
2022 മെയ് മുതൽ വീണ്ടും ഷാരോണുമായി അടുപ്പത്തിലായി. നവംബറിൽ ഷാരോണിന്റെ വീട്ടിവച്ച് താലികെട്ടി. വെട്ടുകാട് പള്ളിയിൽ വച്ചും താലിക്കെട്ടി. ഇതിനുശേഷം തൃപ്പരപ്പിലുള്ള ഹോട്ടലിൽ മുറിയെടുത്ത് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. വിവാഹം അടുത്തുവരുന്നതിനാൽ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചു. 2022 ഓഗസ്റ്റ് 22ന് പാരസെറ്റാമോൾ ഗുളികയുടെ അമിത ഉപയോഗത്തെക്കുറിച്ചും അത് ശരീരത്തിലുണ്ടാക്കുന്ന തകരാറുകളെക്കുറിച്ചും നിരവധി തവണ ഗൂഗിളിൽ സേർച്ച് ചെയ്തു.പാരസെറ്റാമോൾ, ഡോളോ ഗുളികകൾ ഗ്രീഷ്മ വീട്ടിൽവച്ച് വെള്ളത്തിൽ ലയിപ്പിച്ച് ബാഗിൽവച്ചു. തിരുവിതാംകോടുനിന്ന് രണ്ടു ജൂസുകൾവാങ്ങിയശേഷം ഷാരോണിന്റെ കോളജിലെത്തി. കോളജിലെ റിസപ്ഷൻ ഏരിയയിലെ ശുചിമുറിയിൽവച്ച് ഗുളികൾ ചേർത്ത ലായനി ജൂസ് കുപ്പിയിൽ നിറച്ചു.
ഷാരോണിന് ജൂസ് കൊടുത്തെങ്കിലും കയ്പ്പായതിനാൽ കളഞ്ഞു. ഗുളിക കലർത്താത്ത ജൂസ് കുടിച്ചശേഷം ഇരുവരും മടങ്ങി. 2022 നവംബറിലാണ് ഷാരോണിനൊപ്പം ഇറങ്ങി ചെല്ലാമെന്ന് പറഞ്ഞിരുന്നത്. വീട്ടിലേക്ക് വശീകരിച്ചു വരുത്തി കഷായം കൊടുത്തു കൊലപ്പെടുത്താനായി ലൈംഗിക കാര്യങ്ങൾ സംസാരിച്ചു.
ഒക്ടോബർ 14ാം തീയതി വീട്ടിൽ ആരുമില്ലെന്നും വരണമെന്നും ആവശ്യപ്പെട്ടു. കഷായം കുടിക്കാമെന്ന് മുൻപ് ചാലഞ്ച് ചെയ്തതല്ലേ ദാ ഇരിക്കുന്നു കുടിക്ക്' എന്നു പറഞ്ഞ് കഷായം കൊടുത്തു. അതിനുശേഷം കയ്പ്പ് മാറാൻ ജൂസ് കൊടുത്തു. കഷായം കുടിച്ച ഷാരോൺ മുറിയിൽ ഛർദിച്ചു.
സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങവേ പലതവണ ഛർദിച്ചു. ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് ഷാരോൺ പറഞ്ഞു. ഷാരോണിന്റെ കിഡ്നി, കരൾ, ശ്വാസകോശം എന്നിവ നശിച്ചു ചികിൽസയിലിരിക്കേ മരിച്ചു. കീടനാശിനി ഇരുന്ന കുപ്പിയുടെ ലേബർ ഇളക്കിയശേഷം ഗ്രീഷ്മ വീടിനോട് ചേർന്ന റബ്ബർ പുരയിടത്തിൽ വലിച്ചെറിഞ്ഞു. അമ്മയ്ക്ക് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. അമ്മാവനാണ് തെളിവുകൾ നശിപ്പിക്കാൻ ഗ്രീഷ്മയെ സഹായിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- ദുബായിയിലേക്ക് ഹോളിഡേയ്ക്ക് പോകുന്നവർ ജയിലിലേയ്ക്കുള്ള വൺവേ ടിക്കറ്റ് ആകാതെ സൂക്ഷിക്കണമെന്ന് ഡെയ്ലി മെയിൽ മുന്നറിയിപ്പ്; പരിശോധനക്കിടെ സെക്യുരിറ്റിയുടെ കൈയിൽ തട്ടിയതിന് അമേരിക്കക്കാരിക്ക് ദുബായിൽ ലഭിച്ചത് ഒരു വർഷത്തെ തടവ്
- ഒരു ഇലട്രീഷ്യന് അറ്റകുറ്റപ്പണികൾക്കായി നൽകിയത് 1.55 കോടി! ടീസ്റ്റയുടെ ഭർത്താവ് ജാവേദ് ആനന്ദന് കിട്ടിയത് 12.61 ലക്ഷം; മകൾ താമരക്ക് 10.93 ലക്ഷം, മകൻ ജിബ്രാന് 20.53 ലക്ഷം; ന്യൂസ് ക്ലിക്കിലൂടെ ഒഴുകിയ കോടികളുടെ കണക്ക് ഞെട്ടിക്കുന്നത്; ചൈനീസ് പ്രൊപ്പഗഡൻഡാ ആർമി ഇന്ത്യൻ മാധ്യമങ്ങളെ വിലക്കെടുക്കുന്നുവോ?
- തൃശൂരിൽ സുരേഷ് ഗോപിയുടെ ജയമുറപ്പിക്കണം; തിരുവനന്തപുരത്ത് അത്ഭുതങ്ങൾ കാട്ടണം; എല്ലാ മണ്ഡലത്തിലും വോട്ട് ഷെയർ കൂട്ടണം; തന്ത്രങ്ങളൊരുക്കാൻ ആർ എസ് എസിലെ ഒന്നാമനും രണ്ടാമനും കേരളത്തിലേക്ക്; പരിവാറുകാർ പ്രചരണത്തിൽ സജീവമാകും
- ഹോങ്കോങ് ഓഹരി സൂചിക കഴിഞ്ഞ 16 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ; കോടീശ്വരന്മാർ പാപ്പരാവുന്നു; ബാങ്കുകളും റിയൽ എസ്റ്റേറ്റ് കമ്പനികളും പൊളിയുന്നു; ചൈന തിരിച്ചുവരവില്ലാത്ത വിധം തകർന്നെന്ന് ഫിനാൻഷ്യൽ ടൈംസ്
- ബ്രിട്ടീഷ് അമേരിക്കൻ കപ്പലുകളെ വീഴ്ത്താനിരുന്ന കെണിയിൽപ്പെട്ട് ചൈനീസ് ആണവ മുങ്ങിക്കപ്പലിലെ 55 നാവികർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ; ഓക്സിജൻ വിതരണ ബന്ധം തകർന്ന് വിഷവാതകം ശ്വസിച്ച് മരിച്ച്ത് ചൈനയ്ക്കും കൊറിയയ്ക്കും ഇടയിലുള്ള മഞ്ഞക്കടലിൽ
- ആശുപത്രി ചിത്രം വൈറലാക്കിയ ആനി രാജയോട് കാനത്തിന് താൽപ്പര്യക്കുറവ്; തരൂരിനെ നേരിടാൻ തിരുവനന്തപുരത്ത് പൊതു സ്വതന്ത്രനെത്തുമോ? തൃശൂരിൽ സുനിൽ കുമാറിന് കൂടുതൽ സാധ്യത; സിപിഐയും ലോക്സഭാ തയ്യാറെടുപ്പിലേക്ക്
- തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടാ എന്നുപറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടാണെന്ന് വിശ്വസിച്ചിരുന്ന പാർട്ടി സംസ്ഥാന സമിതി അംഗം; അനിൽകുമാറിനെതിരെ തരംതാഴ്ത്തൽ അടക്കമുള്ള അച്ചടക്ക നടപടി പരിഗണനയിൽ
- ചീട്ടുകളിക്കാൻ മുറി എടുത്തത് ട്രിവാൻഡ്രം ക്ലബിൽ ഇൻസ്റ്റിറ്റിയൂഷണൽ മെംബർ ആയ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ക്ലബ്ബിന്റെ രണ്ട് നോമിനികളിൽ ഒരാളായ എംഡി; ബിനീഷിന്റെ പോസ്റ്റ് 'മാമനെ' രക്ഷിക്കുമോ? കോടിയേരിയുടെ അളിയനോട് പിണറായി പൊറുക്കുമോ?
- തുറുവൂരുകാരി പ്ലസ്ടു വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ നിർണ്ണായകമായത് ഒരു കാറിന് പിന്നാലെ പോയ പൊലീസ് അന്വേഷണം; തെളിവുകൾക്ക് കോടതി അംഗീകാരം; വാൽപ്പാറ കൊലയിൽ സഫർ ഷാ കുറ്റക്കാരൻ; ശിക്ഷ പിന്നീട്
- പദയാത്രയ്ക്കിടെ നരേന്ദ്ര മോദി മൂന്നുവട്ടം വിളിച്ചു; ബഹളത്തിൽ മുങ്ങിയ സുരേഷ് ഗോപി ഫോൺ എടുത്തില്ല; തിരിച്ചുവിളിച്ചപ്പോൾ അങ്ങേത്തലയ്ക്കൽ സാക്ഷാൽ പ്രധാനമന്ത്രി; ഡൽഹിയിലേക്ക് എന്നാണ് വരാൻ കഴിയുന്നതെന്ന് ചോദ്യം; കുടിക്കാഴ്ച വെള്ളിയാഴ്ച; മുൻ എംപി തലസ്ഥാനത്തേക്ക് പോകുന്നത് കുടുംബത്തെയും കൂട്ടി; സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- കോടിയേരിയുടെ അന്ത്യാഭിലാഷത്തിൽ വിനോദിനി നടത്തിയ വെളിപ്പെടുത്തലിൽ വെട്ടിലായത് സിപിഎമ്മും മുഖ്യമന്ത്രിയും; തൊട്ടടുത്ത ദിവസം ട്രിവാൻഡ്രം ക്ലബ്ബിൽ 'കോടിയേരിയുടെ ഭാര്യാ സഹോദരന്റെ പേരിലെടുത്ത കോട്ടേജിലെ' പണം വച്ചുള്ള ചീട്ടുകളി കണ്ടെത്തിയ പൊലീസും; നൽകുന്നത് ഇനി മിണ്ടരുതെന്ന സന്ദേശമോ?
- ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- ചെന്നൈയിൽ വച്ച് ഗോവിന്ദനോട് ബിനോയിയും ബിനീഷും തിരുവനന്തപുരത്തേക്ക് കൊണ്ടു വരണമെന്ന് പറഞ്ഞിരുന്നു; അച്ഛന്റെ ആഗ്രഹവും അതായിരുന്നെന്ന് അവർ പറഞ്ഞു; സിപിഎം നിരാകരിച്ചത് കോടിയേരിയുടെ അന്ത്യാഭിലാഷം; വിവാദത്തിൽ ഇനി നേതാക്കൾ പ്രതികരിക്കില്ല
- ഹോട്ടലിൽ ബിൽ എഴുതി തുടങ്ങി; എൽ ഐ സി ഏജന്റായി സൈക്കിൾ ചവിട്ടി; ഇന്ന് ഇന്നോവ ക്രിസ്റ്റയിലും ബെൻസിലും യാത്ര; മകൻ നടത്തുന്നത് വമ്പൻ ഹോട്ടൽ സമുച്ചയം; ഭാസുരാംഗൻ നടത്തിയത് 200 കോടിയുടെ തട്ടിപ്പ്; ഇത് കണ്ടലയെ കട്ടുമുടിച്ച സഹകരണക്കൊള്ള
- കറാച്ചിയിൽ ലഷ്കറെ തയിബ ഭീകരനെ അജ്ഞാതർ വെടിവച്ചു; കൊല്ലപ്പെട്ടത്, മുംബൈ ഭീകരാക്രമണ കേസിലുൾപ്പെട്ട മുഫ്തി ഖൈസർ ഫാറൂഖ്; ഹാഫിസ് സയീദിന്റെ അടുത്ത അനുയായി; മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഭീകരൻ
- മോസ്ക്ക് പൊളിച്ച് മൂത്രപ്പുരയാക്കുന്നു! ബാങ്കുകളും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും പൊളിഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി; വിദേശകാര്യമന്ത്രിയെ കാണാതായത് അവിഹിതത്തിന്റെ പേരിൽ; പിന്നാലെ പ്രതിരോധ മന്ത്രിയും അപ്രത്യക്ഷനായി; 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്