Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രണ്ട് ആഭ്യന്തര അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ ഗ്രീൻപീസിന് കോടതിയുടെ അനുമതി; സ്ഥിരനിക്ഷേപം പണമാക്കി മാറ്റി ഉപയോഗപ്പെടുത്താനും സന്നദ്ധ സംഘടനയെ ഡൽഹി ഹൈക്കോടതി അനുവദിച്ചു

രണ്ട് ആഭ്യന്തര അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ ഗ്രീൻപീസിന് കോടതിയുടെ അനുമതി; സ്ഥിരനിക്ഷേപം പണമാക്കി മാറ്റി ഉപയോഗപ്പെടുത്താനും സന്നദ്ധ സംഘടനയെ ഡൽഹി ഹൈക്കോടതി അനുവദിച്ചു

ന്യൂഡൽഹി: സന്നദ്ധ സംഘടനയായ ഗ്രീൻപീസിന് രണ്ട് ആഭ്യന്തര അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ കോടതിയുടെ അനുമതി. ദൈനംദിന പ്രവർത്തനങ്ങൾക്ക് പുതിയ ആഭ്യന്തര സംഭാവന സ്വീകരിക്കാനാണ് പ്രമുഖ എൻജിഒ ആയ ഗ്രീൻപീസിന് രണ്ട് ആഭ്യന്തര അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ ഡൽഹി ഹൈക്കോടതി അനുവാദം നൽകിയത്.

സംഘടനയുടെ പേരിലുള്ള സ്ഥിരനിക്ഷേപം പണമാക്കി മാറ്റാനും ഫണ്ടുകൾ ഉപയോഗപ്പെടുത്താനും ജസ്റ്റിസ് രാജീവ് ഷക്‌ധേറിന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ബെഞ്ച് അനുവാദം നൽകി. താത്ക്കാലികമായി പ്രവർത്തനങ്ങൾ തുടരാൻ സംഘടനയ്ക്ക് ഇടക്കാല ആശ്വാസം നൽകുന്നതായും കോടതി വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തരമന്ത്രാലയം മരവിപ്പിച്ച അക്കൗണ്ടുകൾ ഉപയോഗിക്കാൻ സംഘടനയ്ക്ക് അനുവാദമില്ല. തടഞ്ഞുവച്ച അന്തർ ദേശീയ-ദേശീയ ബാങ്ക് അക്കൗണ്ടുകൾ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീൻപീസ് ഇന്ത്യ നൽകിയ ഹർജിയിലാണ് കോടതി വിധി പ്രസ്താവിച്ചത്. വിദേശ ധനസഹായം സ്വീകരിക്കുന്നതിനുള്ള എഫ്‌സിആർഎ നിയമം ലംഘിച്ചതിനാണ് ആഭ്യന്തരമന്ത്രാലയം അക്കൗണ്ട് മരവിപ്പിച്ചിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP