Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യവ്യാപകമായി മൂന്നു മാസത്തിനകം ബീഫ് നിരോധിക്കാൻ കേന്ദ്രത്തോടു ഹിമാചൽ ഹൈക്കോടതി; ബീഫ് കയറ്റുമതിയും നിരോധിക്കണം: കോടതി വിധി അവസരമായി ഉപയോഗിക്കാൻ ഇടയെന്നു സൂചന

രാജ്യവ്യാപകമായി മൂന്നു മാസത്തിനകം ബീഫ് നിരോധിക്കാൻ കേന്ദ്രത്തോടു ഹിമാചൽ ഹൈക്കോടതി; ബീഫ് കയറ്റുമതിയും നിരോധിക്കണം: കോടതി വിധി അവസരമായി ഉപയോഗിക്കാൻ ഇടയെന്നു സൂചന

ഷിംല: ബീഫ് നിരോധനവും അതിന്റെ പേരിൽ നടക്കുന്ന വിവിധ സംഭവങ്ങളും രാജ്യവ്യാപകമായി വിവാദങ്ങൾ സൃഷ്ടിക്കുന്നതിനിടെ ഹിമാചൽ പ്രദേശ് ഹൈക്കോടതിയും ബീഫ് നിരോധനത്തിൽ ഇടപെടുന്നു. മൂന്നു മാസത്തിനകം ബീഫ് രാജ്യവ്യാപകമായി നിരോധിക്കണമെന്നു ഹിമാചൽ പ്രദേശ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.

ഈ അവസരം മുതലെടുത്ത് കേന്ദ്രസർക്കാർ ഉടൻ തന്നെ ബീഫ് നിരോധനത്തിനുള്ള ഇടപെടലുകൾ നടത്തുമെന്നാണു സൂചന. ബീഫ് നിരോധനം മാത്രമല്ല, കയറ്റുമതിയും നിർത്തലാക്കണമെന്ന നിലപാടാണു കോടതിക്കുള്ളത്.

രാജ്യമാകമാനം മൂന്നു മാസത്തിനകം തന്നെ ഈ നിരോധനം ഏർപ്പെടുത്തണം. ബീഫ് കയറ്റുമതി, ഇറക്കുമതി, ബീഫ് ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങളുടെ വിപണനം തുടങ്ങി എല്ലാ മേലഖയിലും നിരോധനം ഏർപ്പെടുത്താനാണു കോടതി നിർദേശിച്ചിരിക്കുന്നത്.

സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ പ്രത്യേക നിർദേശങ്ങൾ നൽകണെമന്നും കോടതി ആവശ്യപ്പെടുന്നുണ്ട്. ഗോക്കളെ സംരക്ഷിക്കുന്നതിനായി പ്രത്യേക ഇടവും അവയ്ക്കു ഭക്ഷണവും ഒരുക്കാൻ സംസ്ഥാനങ്ങൾക്കു നിർദ്ദേശം നൽകണം. ഇതിനായി തുക വകയിരുത്തി സംസ്ഥാനങ്ങൾക്കു നൽകണമെന്നും കോടതി കേന്ദ്രത്തോടു നിർദേശിച്ചു.

ജസ്റ്റിസുമാരായ രാജീവ് ശർമ, സുരേശ്വർ താക്കൂർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ബീഫ് നിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഗണിക്കണമെന്നു കേന്ദ്രത്തിനു നിർദ്ദേശം നൽകിയത്. ഹിമാചൽ പ്രദേശിലെ ഗോവംശ് രക്ഷൻ സൻവെർധൻ പരിഷത് നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നടപടി. 'ഗോസദൻ' നിർമ്മിക്കാൻ പ്രത്യേക തുക തദ്ദേശ സ്ഥാപനങ്ങൾക്കു വകയിരുത്തുന്ന കാര്യത്തിൽ അധികൃതർ ശ്രദ്ധയർപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

കോടതിയുടെ നിർദേശങ്ങൾ കണക്കിലെടുത്ത് ഉടൻതന്നെ രാജ്യവ്യാപകമായി ബീഫ് നിരോധനം നടപ്പിലാക്കാനുള്ള ശ്രമം ഊർജിതമായി തന്നെ മുന്നോട്ടു കൊണ്ടുപോകാനാണ് കേന്ദ്രത്തിന്റെ നീക്കം. അടുത്തിടെ ബീഫ് നിരോധനവുമായി ബന്ധപ്പെട്ടു നിരവധി വിവാദങ്ങളാണ് ഉയർന്നിരുന്നത്. ദാദ്രിയിൽ ബീഫ് കഴിച്ചു എന്നാരോപിച്ച് മുഹമ്മദ് അഖ്‌ലക് എന്നയാളെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവം വരെയുണ്ടായി. കേരളത്തിലും ബീഫ് നിരോധന വിഷയത്തിൽ വാദപ്രതിവാദങ്ങൾ ഏറെ നടന്നു. ഇത്തരം കാര്യങ്ങളൊക്കെ കനത്ത തിരിച്ചടിയായിരിക്കെയാണ് കേന്ദ്ര സർക്കാരിന് പിടിവള്ളിയായി ഹിമാചൽ പ്രദേശ് കോടതിയുടെ നിർദ്ദേശം വന്നിരിക്കുന്നത്. ഇതൊരു അവസരമാക്കിയെടുത്ത് രാജ്യമൊട്ടുക്കും ബീഫ് നിരോധനം നടപ്പാക്കാനുള്ള നീക്കങ്ങൾക്കാണ് കേന്ദ്രം ഒരുങ്ങുന്നത്.

കന്നുകാലികൾക്ക് മൈക്രോചിപ്പ് ഘടിപ്പിക്കുന്ന കാര്യവും കോടതി നിർദേശിച്ചു. ആറു മാസത്തിനുള്ളിൽ സംസ്ഥാനത്തെ കന്നുകാലികൾക്ക് മൈക്രോചിപ്പുകൾ ഘടിപ്പിക്കണമെന്നാണു കോടതി നിർദേശിച്ചത്. ഇതു സ്‌കാൻ ചെയ്ത് അവയുടെ ഉടമസ്ഥരെ തിരിച്ചറിയാനാകും. നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയോ മറ്റോ ചെയ്താൽ ഉടമയെ പിടികൂടാനുള്ള അവസരവും ഇതൊരുക്കും.

ഇക്കാര്യങ്ങളിലുള്ള പുരോഗതി സമയാസമയങ്ങളിൽ കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. റോഡിലൂടെ അലഞ്ഞുതിരിയുന്ന കന്നുകാലികൾ നിരവധി അപകടങ്ങൾ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. മുമ്പും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിന്മേൽ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും കോടതി വിമർശിച്ചു. അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടി കർശനമായി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP