Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജഡ്ജിമാർ തമ്മിലുള്ള അധികാര തർക്കത്തിന് ഇരയായി ഇന്ത്യയിലെ രണ്ട് വനിതാ ചീഫ് ജസ്റ്റീസുമാരിൽ ഒരാൾ രാജിക്ക്; മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് താഹിൽ രമണി രാജിവച്ചത് നാല് ജഡ്ജുമാർ മാത്രമുള്ള മേഘാലയയിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച്; സുപ്രീംകോടതി ജഡ്ജിയായി പരിഗണിക്കാൻ യോഗ്യതയുണ്ടായിരിക്കെ വടക്ക് കിഴക്കൻ സംസ്ഥാനത്തോട്ട് മാറ്റിയത് ജഡ്ജിമാർക്കിടയിലെ ചേരി പോരിന്റെ ഭാഗമെന്ന ആരോപണം സജീവം

ജഡ്ജിമാർ തമ്മിലുള്ള അധികാര തർക്കത്തിന് ഇരയായി ഇന്ത്യയിലെ രണ്ട് വനിതാ ചീഫ് ജസ്റ്റീസുമാരിൽ ഒരാൾ രാജിക്ക്; മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് താഹിൽ രമണി രാജിവച്ചത് നാല് ജഡ്ജുമാർ മാത്രമുള്ള മേഘാലയയിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച്; സുപ്രീംകോടതി ജഡ്ജിയായി പരിഗണിക്കാൻ യോഗ്യതയുണ്ടായിരിക്കെ വടക്ക് കിഴക്കൻ സംസ്ഥാനത്തോട്ട് മാറ്റിയത് ജഡ്ജിമാർക്കിടയിലെ ചേരി പോരിന്റെ ഭാഗമെന്ന ആരോപണം സജീവം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ : മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹിൽരമണിയുടെ രാജി കോളിളക്കം സൃഷ്ടിച്ചേക്കും. 75 ജഡ്ജിമാരുള്ള കോടതിയിൽ നിന്നും വെറും 4 ജഡ്ജിമാരുള്ള കോടതിയിലേയ്ക്ക് നൽകിയ സ്ഥലം മാറ്റം എന്ന പ്രതികാര നടപടിയാണ് രാജ്യത്തെ ഏറ്റവും വലിയ കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ രാജിക്ക് വഴി വച്ചത് . ഗുജറാത്ത് കലാപത്തിലെ ബിൽക്കീസ് ബാനുക്കേസിൽ വിധി പറഞ്ഞ ജഡ്ജിയാണ് വിജയ കമലേഷ് താഹിൽരമണിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആരോപണ വിധേയരായ സംഭവമാണ് ഗുജറാത്ത് കലാപവും അതിൽ ഉൾപ്പെട്ട ബിൽക്കീസ് ബാനുക്കേസും.

മദ്രാസ് ഹൈക്കോടതി ജഡ്ജിമാരുടെ അത്താഴ വിരുന്നിലാണ് ജസ്റ്റിസ് വിജയ കമലേഷ് താഹിൽരമണി തന്റെ രാജി പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 28നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള കൊളീജിയം താഹിൽരമണിയെ മേഘാലയ ഹൈക്കോടതിയിലേക്ക് മാറ്റാൻ ശുപാർശ ചെയ്തത്. മദ്രാസ് ഹൈക്കോടതിയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊളീജിയം താഹിൽരമണിയെ മാറ്റാനുള്ള തീരുമാനമെടുത്തതെന്ന് ജുഡീഷ്യറി വൃത്തങ്ങൾ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു.

വിവിധ വശങ്ങൾ പരിശോധിച്ചപ്പോൾ തീരുമാനം പുനപ്പരിശോധിക്കണമെന്ന താഹിൽരമണിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിഗമനത്തിൽ കൊളീജിയം എത്തുകയായിരുന്നുവെന്നാണ് റിപോർട്ടുകൾ. കഴിഞ്ഞവർഷം ഓഗസ്റ്റ് എട്ടിനാണ് താഹിൽരമണിയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്. ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് ജഡ്ജിമാർ മാത്രമാണു മേഘാലയ ഹൈക്കോടതിയിലുള്ളത്. ഇതിന് പിന്നിൽ ജഡ്ജിമാർക്കിടയിലെ ചേരി പോരും ചർച്ചയാകുന്നുണ്ട്.

75 ജഡ്ജിമാരുള്ള രാജ്യത്തെ ഏറ്റവും പഴക്കമുള്ള മദ്രാസ് ഹൈക്കോടതിയിൽ നിന്നാണ് രാജ്യത്തെ ഏറ്റവും ചെറിയ ഹൈക്കോടതികളിൽ ഒന്നായ മേഘാലയയിലേക്ക് വിജയ കമലേഷ് താഹിൽരമണിയെ സ്ഥലംമാറ്റിയിരുന്നത്. രാജ്യത്തെ ഏറ്റവും സീനിയർ ജഡ്ജിമാരിലൊരാളും നിലവിൽ രാജ്യത്തെ രണ്ട് വനിതാ ചീഫ് ജസ്റ്റിസുമാരിൽ ഒരാളുമാണ് വിജയ താഹിൽ രമണി. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് താഹിൽരമണി കൊളീജിയത്തിന് നൽകിയ അപേക്ഷ തള്ളിയിരുന്നു. മേഘാലയ ചീഫ് ജസ്റ്റിസായിരുന്ന എ കെ മിത്തലിനെ മദ്രാസ് ഹൈക്കോടതിയിലേക്ക് നിയമിക്കുകയും ചെയ്തു.

മുംബൈ ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസായിരിക്കേ ഗുജറാത്ത് കലാപക്കാലത്തെ ബിൽക്കീസ് ബാനുക്കേസിൽ വിധി പറഞ്ഞത് താഹിൽരമണിയാണ്. ഏഴ് പ്രതികളെ വിട്ടയ്ക്കാനുള്ള കീഴ്ക്കോടതി തീരുമാനം റദ്ദാക്കിയായിരുന്നു മുംബൈ ഹൈക്കോടതി വിധി. 2002 ൽ നടന്ന ഗുജറാത്ത് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട പ്രമാദമായ ബിൾ ക്കീസ് ബാനു കൂട്ട ബലാല്സംഗക്കേസിൽ 16 പ്രതികൾക്കും മുംബൈ ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു .കീഴ്‌ക്കോടതി വെറുതെ വിട്ട അഞ്ചു പൊലീസുകാരേക്കൂടി ഹൈക്കോടതി ശിക്ഷിച്ചു.

രണ്ടായിരത്തോളം മുസ്ലീങ്ങൾ കൂട്ടക്കൊല ചെയ്യപ്പെട്ട ഗുജറാത്ത് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസുകളിൽ നരോദാപാട്യ,ബെസ്റ്റ് ബേക്കറിക്കേസുകൾ കഴിഞ്ഞാൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ കേസായിരുന്നു ബിൾക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP