Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൈംഗിക പീഡന പരാതി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആഭ്യന്തര സമിതിക്ക് മുമ്പാകെ മൊഴി നൽകി; എല്ലാ ആരോപണങ്ങളും നിഷേധിച്ച് രഞ്ജൻ ഗൊഗോയി; ആഭ്യന്തര അന്വേഷണവുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി; എക്‌സ് പാർട്ടി നടപടിയായി തുടരുമെന്ന് സമിതി

ലൈംഗിക പീഡന പരാതി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആഭ്യന്തര സമിതിക്ക് മുമ്പാകെ മൊഴി നൽകി; എല്ലാ ആരോപണങ്ങളും നിഷേധിച്ച് രഞ്ജൻ ഗൊഗോയി; ആഭ്യന്തര അന്വേഷണവുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി; എക്‌സ് പാർട്ടി നടപടിയായി തുടരുമെന്ന് സമിതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സുപ്രീം കോടതി മുൻ ജീവനക്കാരി ഉന്നയിച്ച പീഡനപരാതിയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ആഭ്യന്തര സമിതിക്ക് മുമ്പാകെ മൊഴി നൽകി. മുൻ ജീവനക്കാരി ഉന്നയിച്ച മുഴുവൻ ആരോപണങ്ങളും രഞ്ജൻ ഗൊഗൊയ് നിഷേധിച്ചു. ആഭ്യന്തര സമിതിയിൽ നിന്ന് നീതി കിട്ടില്ലെന്ന് ആരോപിച്ചു ആഭ്യന്തര അന്വേഷണവുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന് എക്‌സ് പാർട്ടി നടപടിയായി തുടരാൻ സമിതി തീരുമാനിച്ചു.

സമിതിയുടെ അഭ്യർത്ഥനയെ തുടർന്ന് മൊഴി നൽകാൻ ചീഫ് ജസ്റ്റിസ് സന്നദ്ധനാകുകയായിരുന്നു.ലൈംഗിക പീഡന പരാതി നൽകിയ മുൻ ഉദ്യോഗസ്ഥ അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരാകില്ല. മൂന്നംഗ അന്വേഷണ സമിതിയിൽ നിന്ന് നീതി ലഭിക്കില്ലെന്ന് മനസ്സിലായതിനെ തുടർന്നാണ് പിൻവാങ്ങുന്നതെന്ന് ഇവർ വ്യക്തമാക്കി. മൊഴിയെടുക്കലിന്റെ വിഡിയോ ചിത്രീകരിക്കാനോ നേരത്തേ രേഖപ്പെടുത്തിയ മൊഴികളുടെ പകർപ്പ് കൈമാറാനോ തയാറായിട്ടില്ലെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. ആഭ്യന്തര സമിതിക്കു പകരം പ്രത്യേക സമിതി രൂപീകരിക്കണമെന്നതാണ് തന്റെ ആവശ്യമെന്നും അവർ വ്യക്തമാക്കി.

ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനും ജഡ്ജിമാരായ ഇന്ദു മൽഹോത്ര, ഇന്ദിര ബാനർജി എന്നിവർ അംഗങ്ങളുമായ മൂന്നംഗ സമിതി കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. അഭിഭാഷകൻ പോലും ഒപ്പമില്ലാതെ സമിതിക്ക് മുന്നിൽ ഹാജരാകുന്നത് തന്നെ ഭയപ്പെടുത്തുന്നുണ്ടെന്നും പരാതിക്കാരി പത്രക്കുറിപ്പിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP