Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അലഹബാദ് ഹൈക്കോടതി ജഡ്ജിയ്‌ക്കെതിരെ കേസെടുക്കാൻ സിബിഐയ്ക്ക് അനുമതി; സിറ്റിങ് ജഡ്ജിക്കെതിരെ കേസ് ഫയൽ ചെയ്യുന്നതിന് ചീഫ് ജസ്റ്റിസ് അനുമതി നൽകുന്നത് ചരിത്രത്തിൽ ആദ്യം; സ്വമേധയാ രാജിവയ്ക്കാനോ വിരമിക്കാനോ തയ്യാറാവാതെ മെഡിക്കൽ കോഴക്കേസിലെ ആരോപണവിധേയനായ ജസ്റ്റിസ് ശ്രീ നാരായൺ ശുക്ല

അലഹബാദ് ഹൈക്കോടതി ജഡ്ജിയ്‌ക്കെതിരെ കേസെടുക്കാൻ സിബിഐയ്ക്ക് അനുമതി; സിറ്റിങ് ജഡ്ജിക്കെതിരെ കേസ് ഫയൽ ചെയ്യുന്നതിന് ചീഫ് ജസ്റ്റിസ് അനുമതി നൽകുന്നത് ചരിത്രത്തിൽ ആദ്യം; സ്വമേധയാ രാജിവയ്ക്കാനോ വിരമിക്കാനോ തയ്യാറാവാതെ മെഡിക്കൽ കോഴക്കേസിലെ ആരോപണവിധേയനായ ജസ്റ്റിസ് ശ്രീ നാരായൺ ശുക്ല

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അഴിമതി നിരോധന നിയമപ്രകാരം അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് ശ്രീ നാരായൺ ശുക്ലയ്ക്കെതിരെ കേസ് ഫയൽ ചെയ്യാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് സിബിഐയ്ക്ക് അനുമതി നൽകി. മെഡിക്കൽ കോഴക്കേസിലെ ആരോപണവിധേയനാണ് എസ് എൻ ശുക്ല.സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ ഉള്ള ഒരു സിറ്റിങ് ജഡ്ജിക്കെതിരെ കേസ് ഫയൽ ചെയ്യുന്നതിന് മുമ്പ് അന്വേഷണ ഏജൻസികൾ ചീഫ് ജസ്റ്റിസിന്റെ മുന്നിൽ തെളിവുകൾ സമർപ്പിക്കുകയും അനുമതി നേടുകയും വേണമെന്ന് 1991 ലാണ് സുപ്രീം കോടതി ഉത്തരവിടുന്നത്. ഇത്തരമൊരു അഭ്യർത്ഥനയ്ക്ക് ചീഫ് ജസ്റ്റിസ് അംഗീകാരം നൽകുന്നത് ഇതാദ്യമാണ്.

2018 ജനുവരിയിൽ, ഗോഗോയിയുടെ മുൻഗാമിയായ ദീപക് മിശ്ര രൂപീകരിച്ച കമ്മിറ്റി, മെഡിക്കൽ കൗൺസിൽ കൈക്കൂലി കേസിൽ ജുഡീഷ്യൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് സ്വമേധയാ രാജിവയ്ക്കാനോ വിരമിക്കാനോ ശുക്ലയോട് കമ്മിറ്റി ആവശ്യപ്പെട്ടു. ശുക്ല വിസമ്മതിച്ചപ്പോൾ ജുഡീഷ്യൽ ചുമതലകളിൽ നിന്നും ശുക്ലയെ മാറ്റി നിർത്താൻ മിശ്ര അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. അതിനു ശേഷം ശുക്ല നീണ്ട അവധിയിൽ പ്രവേശിക്കുകയായിരുന്നു.

ശുക്ലയെ നീക്കാൻ പാർലമെന്റിൽ പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗോഗോയ് കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. ജുഡീഷ്യൽ ജോലികൾ വീണ്ടും ഏൽപ്പിക്കണമെന്ന ശുക്ലയുടെ ആവശ്യം മെയ് മാസത്തിൽ ഗോഗോയ് നിരസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP