Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സീരിയൽ നടിമാരുമൊത്തുള്ള നിശാവരുന്നിനെ കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ചിൽ അറിയിച്ച സിവിൽ പൊലീസ് ഓഫീസറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറ് പ്രതികളെയും സിബിഐ കോടതി ചോദ്യം ചെയ്തു; ഡിവൈഎസ്‌പി സന്തോഷ് നായരടക്കം ചോദ്യം ചെയ്തത് മുൻകൂട്ടി തയ്യാറാക്കിയ ചോദ്യാവലി പ്രകാരം

സീരിയൽ നടിമാരുമൊത്തുള്ള നിശാവരുന്നിനെ കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ചിൽ അറിയിച്ച സിവിൽ പൊലീസ് ഓഫീസറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറ് പ്രതികളെയും സിബിഐ കോടതി ചോദ്യം ചെയ്തു; ഡിവൈഎസ്‌പി സന്തോഷ് നായരടക്കം ചോദ്യം ചെയ്തത് മുൻകൂട്ടി തയ്യാറാക്കിയ ചോദ്യാവലി പ്രകാരം

അഡ്വ. പി നാഗരാജ്

തിരുവനന്തപുരം: കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബാബു കുമാറിനെ വീട്ടുമുറ്റത്ത് വച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഡിവൈഎസ്‌പി സന്തോഷ് നായരും സർക്കിൾ ഇൻസ്‌പെക്ടർ എസ്. വിജയനും അടക്കമുള്ള ആറു പ്രതികളെയും തിരുവനന്തപുരം സിബിഐ കോടതി ചോദ്യം ചെയ്തു. ആറു മാസമായി നടന്ന വിചാരണയിൽ പ്രോസിക്യൂഷൻ ഭാഗം സാക്ഷി വിസ്താരത്തിൽ കോടതി മുമ്പാകെ വന്ന വായ്‌മൊഴി തെളിവുകളുടെയും പ്രാമാണിക തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ കുറ്റപ്പെടുത്തുന്ന തെളിവുകൾ വച്ചു കൊണ്ടാണ് സിബിഐ ജഡ്ജി സനിൽകുമാർ പ്രതികളെ ചോദ്യം ചെയ്തത്. പ്രതിക്കൂട്ടിൽ നിന്ന പ്രതികളെ ജഡ്ജി ഡയസിന് സമീപം വിളിച്ചു വരുത്തിയാണ് ഓരോ പ്രതികളെയും മുൻകൂട്ടി തയ്യാറാക്കിയ ചോദ്യാവലി പ്രകാരം ചോദ്യം ചെയ്തത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 313 (1) ബി പ്രകാരമാണ് കോടതി പ്രതികളെ ചോദ്യം ചെയ്തത്.

കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിൽ 5 പൊലീസുദ്യോഗസ്ഥരും സീരിയൽ നടിമാരുമൊത്തുള്ള നിശാവിരുന്നിനെക്കുറിച്ച് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിലും സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ചിലും അറിയിച്ചതിലും പത്ര വാർത്ത വന്നതിനും പ്രതികാരമായി ഹെഡ് കോൺസ്റ്റബിൾ ബാബു കുമാറിനെ വധിക്കാൻ ശ്രമിച്ച കേസിൽ നടന്ന വിചാരണയിലാണ് പ്രതികളെ കോടതി ചോദ്യം ചെയ്തത്. പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും വിചാരണ കൂടാതെ പ്രതികളെ വിട്ടയക്കരുതെന്നും കോടതിയിൽ സിബിഐ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം സിബിഐ കോടതിയിൽ നടന്ന പ്രാരംഭ വാദത്തിനിടയിലാണ് സിബിഐ നിലപാടറിയിച്ചത്.

എന്നാൽ തങ്ങൾ നിരപരാധികളാണെന്നും തങ്ങൾക്കെതിരായ കുറ്റപത്രം അടിസ്ഥാന രഹിതമാകയാൽ കുറ്റവിമുക്തരാക്കണമെന്നും കാണിച്ച് ഡിവൈഎസ്‌പി സന്തോഷ് നായരടക്കം 6 പ്രതികൾ മറുവാദമുന്നയിച്ചിചിരുന്നു. വിചാരണ കൂടാതെ തങ്ങളെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജികൾ സിബിഐ ജഡ്ജി ജെ.നാസർ നേരത്തേ തള്ളിയിരുന്നു. പ്രതികൾ കൃത്യം ചെയ്തതായി പ്രഥമദൃഷ്ട്യാ അനുമാനിക്കാവുന്ന ശക്തമായ തെളിവുകൾ കോടതി മുമ്പാകെയുണ്ടെന്നും ആയതിനാൽ വിചാരണ നേരിടണമെന്നും കോടതി ഉത്തരവിടുകയായിരുന്നു.

ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സന്തോഷ്. എം. നായർ, സർക്കിൾ ഇൻസ്‌പെക്ടർ എസ്. വിജയൻ, കൊല്ലം നഗരത്തിലെ പ്രബല ഗുണ്ടാത്തലവനും 'നവൻ ഷിപ്പിങ് കമ്പനി' ഉടമയുമായ കണ്ടെയ്‌നർ സന്തോഷ് എന്ന സന്തോഷ് കുമാർ, പ്രധാന ഗുണ്ടകളായ ജിണ്ട അനി എന്ന വിനേഷ്, പെന്റി എഡ്വിൻ ഓസ്റ്റിൻ, പുഞ്ചിരി മഹേഷ് എന്ന മഹേഷ് എന്നിവരാണ് വധശ്രമക്കേസിലെ പ്രതികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP