Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡിജിപി അടക്കം ഏഴുപേർക്കെതിരെ അന്വേഷണം തുടങ്ങാൻ സർക്കാർ അനുമതി തേടിയെന്ന് വിജിലൻസ്; പൊലീസ് നവീകരണത്തിന്റെ മറവിൽ സ്വകാര്യ കമ്പനിയെ സഹായിച്ച കേസിൽ അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാകണമെന്ന ഹർജി പരിഗണിക്കുക മാർച്ച് ഒമ്പതിന്

ഡിജിപി അടക്കം ഏഴുപേർക്കെതിരെ അന്വേഷണം തുടങ്ങാൻ സർക്കാർ അനുമതി തേടിയെന്ന് വിജിലൻസ്; പൊലീസ് നവീകരണത്തിന്റെ മറവിൽ സ്വകാര്യ കമ്പനിയെ സഹായിച്ച കേസിൽ അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാകണമെന്ന ഹർജി പരിഗണിക്കുക മാർച്ച് ഒമ്പതിന്

അഡ്വ. പി നാഗരാജ്

തിരുവനന്തപുരം: ഖജനാവിന് നഷ്ടമുണ്ടാക്കിയതിന്റെ പേരിൽ ഡി ജി പി അടക്കം 7 പേർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയിൽ അന്വേഷണം തുടങ്ങാൻ സർക്കാർ അനുമതി തേടിയിട്ടുണ്ടെന്ന് വിജിലൻസ്. പൊലീസ് നവീകരണത്തിന്റെ മറവിൽ ടെണ്ടർ ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി സ്വകാര്യ കമ്പനികൾക്ക് അഴിമതിയിലൂടെ 151.41 കോടി രൂപയുടെ അവിഹിത സാമ്പത്തിക നേട്ടമുണ്ടാക്കി എന്ന കേസിലാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. 15 ന് ലഭിച്ച പരാതി 17 ന് ലെറ്റർ നമ്പർ സി-5369/2020 / ഡി വി എ സി ബി കത്ത് പ്രകാരമാണ് സർക്കാരിന്റെ അനുമതിക്കായി നൽകിയത്. ഹർജി സർക്കാരിന്റെ പരിഗണനയിലാണെന്നും അനുവാദം ലഭിക്കാത്ത സാഹചര്യത്തിൽ കോടതിയുടെ നിരീക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ള്ളണമെന്നും സർക്കാർ കോടതിയിൽ ആവശ്യമുന്നയിച്ചു. തുടർന്ന് കോടതി മാർച്ച് 9ന് ഹർജി പരിഗണിക്കാനായി മാറ്റി.

ബെഹ്‌റക്കെതിരായ പരാതിയിൽ എടുത്ത നടപടി വിശദമാക്കി തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി 17 ന് ഉത്തരവിട്ടിരുന്നു. പരാതിയുടെ തൽസ്ഥിതി റിപ്പോർട്ട് ബുധനാഴ്ച ഹാജരാക്കാൻ വിജിലൻസ് ഡയറക്ടറോടാണ് വിജിലൻസ് ജഡ്ജി എം.ബി.സ്‌നേഹലത ഉത്തരവിട്ടത്. സംസ്ഥാന ഖജനാവ് കൊള്ളയടിച്ചവർക്കെതിരെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും വിജിലൻസ് ഡയറക്ടർ അനിൽ കാന്തിനും പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനാൽ അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാക്കണം എന്ന് ആവശ്യപ്പെട്ട് അഡ്വ.നെയ്യാറ്റിൻകര. പി. നാഗരാജാണ് കോടതിയെ സമീപിച്ചത്.

സ്റ്റേറ്റ് പൊലീസ് ചീഫ് ലോക്‌നാഥ് ബെഹ്‌റ, അഡീ.ഡിജിപി (നവീകരണം), ചട്ടവിരുദ്ധമായി ഉപകരണങ്ങൾ വാങ്ങാൻ ബെഹ്‌റ ചുമതലപ്പെടുത്തിയ സാങ്കേതിക സമിതി അംഗങ്ങൾ, പജേറോ കാറു വാങ്ങിയ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് ഫിനാൻസ് കോർപ്പറേഷൻ എം ഡി , പാനസോണിക് ഇന്ത്യ കമ്പനി എംഡി, ന്യൂ ഡെൽഹി ആസ്ഥാനമായ എൽ എ റ്റി കമ്പനി എം ഡി , സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ കമ്പനി എം ഡി എന്നിവർക്കെതിരെ വിജിലൻസ് കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പൊതുസേവകരായ സർക്കാർ ഉദ്യോഗസ്ഥർ തങ്ങളുടെ ഒദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മൂന്നാം കക്ഷികളായ സ്വകാര്യ കമ്പനികളെ അവിഹിതമായി സഹായിച്ച് ഖജനാവിന് അന്യായ നഷ്ടം വരുത്തിയെന്നാണ് പരാതി.

ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ, ആഡംബര വാഹനങ്ങൾ, ജിപിഎസ് സിസ്റ്റം, വോയ്‌സ് ലോഗർ സിസ്റ്റം, എക്സ്സ്‌റേ ബാഗേജ് ഇൻസ്‌പെക്ഷൻ സിസ്റ്റം, ശബരിമലയിലേക്കുള്ള സുരക്ഷാ സിസ്റ്റം, മൊബൈൽ ഡിജിറ്റൽ ഇൻവെസ്റ്റിഗേഷൻ പ്ലാറ്റ്‌ഫോം എന്നിവ വാങ്ങിയതിലും വില്ലകൾ പണിതതിലും അഴിമതി നടത്തിയെന്ന് പരാതിയിൽ പറയുന്നു. കംട്രോളർ ആൻഡ് ആഡിറ്റർ ജനറൽ എസ്. സുനിൽരാജാണ് സാക്ഷിപ്പട്ടികയിലെ ഒന്നാം സാക്ഷി. ആഴത്തിലുള്ള അന്വേഷണം ഭരണ കക്ഷിയിലെ ഉന്നതരെക്കൂടി പ്രതിക്കൂട്ടിലാക്കുമെന്നതിനാലാണ് സർക്കാർ അന്വേഷണം അട്ടിമറിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP