പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനിൽക്കും; ജോജു ജോർജിന്റെ പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്നും ഹൈക്കോടതി; ദേഹാപദ്രവം ഏൽപ്പിച്ചതും അസഭ്യവർഷം നടത്തിയ കുറ്റവും റദ്ദാക്കി

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നടൻ ജോജു ജോർജിന്റെ പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. സംഭവത്തിൽ പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, ദേഹോപദ്രവം ഏൽപ്പിച്ചതും അസഭ്യവർഷം നടത്തിയത് അടക്കമുള്ള കുറ്റങ്ങൾ ഹൈക്കോടതി റദ്ദാക്കി. കേസ് തുടരാൻ താൽപര്യമില്ലന്നും കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്നും വ്യക്തമാക്കി ജോജു സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ദേഹാപദ്രവം ഏൽപ്പിച്ചതിന്റെ പേരിൽ ചുമത്തിയ കുറ്റം കോടതി റദ്ദാക്കിയത്.
എന്നാൽ വ്യക്തിപരമായ പരാതി പിൻവലിച്ചാലും പൊതുജനത്തിനെതിരായ കുറ്റകൃത്യം റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മേയറും കോൺഗ്രസ് നേതാവുമായി ടോണി ചമ്മണിയാണ് കോടതിയെ സമീപിച്ചത്.
ഇന്ധന വിലവർധനയ്ക്ക് എതിരെ കഴിഞ്ഞ വർഷം നവംബർ ഒന്നിന് കോൺഗ്രസ് കൊച്ചിയിൽ നടത്തിയ സമരത്തിനിടെയാണു ജോജു ജോർജ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കേരളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ഇടപ്പള്ളി വൈറ്റില അരൂർ ബൈപാസിൽ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരവും അതിന്റെ ഫലമായി രൂപപ്പെട്ട ഗതാഗതക്കുരുക്കുമാണ് ജോജു ജോർജ് ഉൾപ്പെടെയുള്ള യാത്രക്കാരുടെ പ്രതിഷേധത്തിനു കാരണമായത്.
ചലച്ചിത്ര സംവിധായകൻ എ.കെ.സാജനൊപ്പം സിനിമാ ചർച്ചയ്ക്കായി നഗരത്തിലെ ഹോട്ടലിലേക്കു പോകാൻ എത്തിയ ജോജു ഗതാഗതക്കുരുക്കിനെ തുടർന്ന് പരസ്യമായി പ്രതിഷേധിക്കുകയായിരുന്നു. വാഹനത്തിൽ നിന്നിറങ്ങി സമരക്കാരുടെ അടുത്തേക്കു വന്ന അദ്ദേഹം നൂറുകണക്കിനു യാത്രക്കാരാണു വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുന്നതെന്നു പറഞ്ഞു.
പ്രതിഷേധം പ്രകടിപ്പിക്കാൻ ഇതല്ല രീതിയെന്നു പറഞ്ഞ അദ്ദേഹം, തൊട്ടടുത്ത വാഹനത്തിലുണ്ടായിരുന്ന കുട്ടിയെ കീമോതെറപ്പിക്കു ശേഷം വീട്ടിലേക്കു കൊണ്ടുപോകാൻ കഴിയാതെ കുടുങ്ങിയ കുടുംബത്തിന്റെ അവസ്ഥയും വിവരിച്ചു. ഇതോടെ, മറ്റു യാത്രക്കാരും എതിർപ്പുമായി രംഗത്തെത്തിയതോടെ പ്രവർത്തകരുമായി കടുത്ത വാക്കേറ്റമുണ്ടായി.
ഇതിനിടെ സമരക്കാർ ജോജുവിന്റെ വാഹനത്തിന്റെ ചില്ലു തകർത്തതായി ആരോപണമുയർന്നു. ജോജുവിന്റെ വാഹനം ആക്രമിച്ചതിനു കൊച്ചി മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെ 15 പേർക്കെതിരെ ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി കേസ് എടുത്തിരുന്നു. വാഹനം തടഞ്ഞു നിർത്തി ഡോർ ബലമായി തുറന്ന് ജോജുവിന്റെ ഷർട്ടിനു കുത്തിപ്പിടിച്ചു ഭീഷണിപ്പെടുത്തുകയും കാറിന്റെ ചില്ല് തകർക്കുകയും ചെയ്തുവെന്നായിരുന്നു കേസ്. ജോജു മദ്യപിച്ചാണ് ബഹളമുണ്ടാക്കിയതെന്ന് കോൺഗ്രസ് നേതാക്കളും ആരോപിച്ചിരുന്നു. ജോജു ജോർജിനെതിരെ കോൺഗ്രസ് വനിതാ നേതാവും പൊലീസിൽ പരാതി നൽകിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- പട്ടത്തെ ഓഫീസിൽ നിന്ന് നിന്നെ താഴെ ഇറക്കും; അതിനിപ്പോ നിന്റെ ഓശാരമൊന്നും വേണ്ട; വെറുതെ പൂട്ടുമെന്നല്ല പറഞ്ഞത്; മറുനാടനെ 'പൂട്ടിക്കും'എന്നാണ് പറഞ്ഞത്; രണ്ടു കൽപ്പിച്ച് പിവി അൻവർ; ഏകദേശം ഒരു ഡേറ്റ് കൂടി പറയാമോ അൻവറിക്ക? എന്ന് മറുനാടൻ എഡിറ്റർ; നിലമ്പൂർ പ്രതികാരം ചർച്ചകളിൽ
- വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവൾ; എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ സന്തോഷം കെട്ടടങ്ങിയില്ല; കിണറ്റിന്റെ കയറൂരി കുളിമുറിയിൽ കെട്ടിത്തൂങ്ങിയത് അർജുന്റെ ശല്യം കാരണം തന്നെ! ചിറയൻകീഴിലെ പത്താം ക്ലാസുകാരിയുടെ മരണത്തിൽ 28 കാരനെതിരെ പോക്സോ കേസ്
- മുംബൈയിൽ ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് സർക്കാർ നിർമ്മിച്ച റോഡ് കണ്ടോ; കൈകൾ കൊണ്ട് റോഡ് ഉയർത്തിക്കാണിച്ച് നാട്ടുകാർ: വൈറൽ വീഡിയോ കാണാം
- ബിലിവേഴ്സ് ചർച്ച് ഹോസ്പിറ്റലിൽ സ്പോട്ട് അഡ്മിഷനിൽ എംബിബിഎസിന് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ കബളിപ്പിച്ച് വാങ്ങി; ട്രസ്റ്റ് ആംഗമായതു കൊണ്ട് തന്നെ പഞ്ചായത്ത് പ്രസിഡന്റിനെ വിശ്വസിച്ചു; പറ്റിക്കപ്പെട്ടെന്ന് അറിഞ്ഞപ്പോൾ കേസ്; അഴിക്കുള്ളിലായത് ബിഷപ്പ് കെപി യോഹന്നാന്റെ സഹോദരൻ; കടപ്പിലാരിൽ കുടുംബാഗം കുടുങ്ങിയത് ഇങ്ങനെ
- മുപ്പതു വർഷത്തെ ഭിക്ഷാടനത്തിലൂടെ സുകുമാരൻ സമ്പാദിച്ചത് 2.15 ലക്ഷത്തോളം രൂപ; പണച്ചാക്ക് നഷ്ടമായതോടെ ശാരീരിക അസ്വസ്ഥത മൂലം ഭിക്ഷാടകനെ വൃദ്ധസദനത്തിലാക്കി; മോഷ്ടാവ് ജൂവലറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ; ഒരു മാസത്തിന് ശേഷം അറസ്റ്റ് ചെയ്ത് കരുനാഗപ്പള്ളി പൊലീസ്
- പൊലീസുകാരനെ കൊന്ന ആട് ആന്റണിക്ക് ചികിൽസയ്ക്ക് അർഹതയില്ല; വലതു കണ്ണിന്റെ ശസ്ത്രക്രിയാ ദിവസം പാറാവ് നിൽക്കാൻ വിസ്സമ്മതിച്ച പൊലീസ്! മോഷണവും വിവാഹവുമായി കുപ്രസിദ്ധി നേടിയ ക്രിമിനലിന് കാഴ്ച നഷ്ടമാകുന്നു; പൊലീസിനെ കുറ്റം പറഞ്ഞ് ആട് ആന്റണി; ആടിന്റെ 'പരോൾ ലംഘനം' ചർച്ചകളിൽ
- 'അതു ഞാനല്ലെങ്കിൽ മറ്റൊരാൾ ചെയ്യും'! ദേശീയ അന്വേഷണ ഏജൻസിയോട് എലത്തൂരിലെ പ്രതി പറഞ്ഞത് എക്സിക്യൂട്ടീവ് തീവണ്ടി കത്തുമെന്ന് തന്നെ; കണ്ണൂരിലെ 'അഗ്നി'യ്ക്ക് പിന്നിൽ തീവ്രവാദ ശക്തികൾ; കണ്ണൂരിൽ അറസ്റ്റിലായ 'ഭിക്ഷക്കാരനേയും' എൻഐഎ ചോദ്യം ചെയ്യും; കണ്ണൂരിലെ അട്ടിമറിക്ക് പിന്നിൽ റെയ്ഡുകളോടുള്ള പ്രതികാരമോ?
- പോപ്പുലർ ഫ്രണ്ടുകാരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ അക്രമിക്കാൻ നീക്കം നടത്തിയ സംഘത്തിന് മലപ്പുറത്തു നിന്നും ഫണ്ടു പോയി; പണം നൽകിയ രണ്ടു പേരെ ചോദ്യം ചെയ്യും; പാറ്റ്നയിലെ മൊഴിയെടുപ്പിന് ശേഷം പ്രതിയാക്കിയേക്കും; മലയാളികൾ അടക്കം ബീഹാറിൽ ആയുധ പരിശീലനത്തിനെത്തിയെന്നും കണ്ടെത്തൽ; എൻഐഎ പിടിമുറുക്കുമ്പോൾ
- ജോർദ്ദാൻ കിരീടാവകാശി സൗദി പെൺകുട്ടിയെ മിന്നു കെട്ടിയപ്പോൾ അമ്മാനിലേക്ക് ഒഴുകിയെത്തിയത് ലോകം എമ്പാടുമുള്ള രാജകുടുംബാംഗങ്ങൾ; തിളങ്ങിയവരിൽ മുൻപിൽ കിരീടാവകാശി വില്യമും ഭാര്യയും; ഒരു രാജ വിവാഹത്തിന്റെ കഥ
- എണീറ്റ് നിൽക്കാൻ കെൽപില്ലാത്ത ബൈഡൻ എന്തിനാണ് വീണ്ടും മത്സരിക്കുന്നത്? ഇന്നലെയും സ്റ്റേജിൽ ഉരുണ്ടു വീണു പാവം; അമേരിക്കൻ പ്രസിഡന്റിന്റെ വീഴ്ച്ച പതിവാകുന്നു; തന്നെ എണീട്ട് മാനം രക്ഷിക്കേണ്ടതിനാൽ സഹായികൾക്കും മടി
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- ഹോസ്റ്റൽ മുറിയിൽ ദീപികയെ ലോഹിത പീഡിപ്പിച്ചു രസിച്ചപ്പോൾ അടുത്ത റൂമിലെ വിദ്യാർത്ഥികളും അധികൃതരും അറിയാത്തത് ദുരൂഹം; വമ്പൻ ഗ്യാങ്ങുമായി കോളേജിൽ വിലസി; ദീപികയെ കണ്ടത് അടിമയെപ്പോലെ; കുറ്റം കണ്ടുപിടിച്ചു മർദ്ദനം; വെള്ളായണി കാർഷിക കോളേജിലെ ക്രൂരതകൾ ഞെട്ടിപ്പിക്കുന്നത്
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- തന്നെ ഉപേക്ഷിച്ചു പോയ ഭർത്താവിന്റെ മൃതദേഹവും വേണ്ടെന്ന നിലപാടിൽ ഭാര്യ; ദുബായിൽ മരിച്ച ജയകുമാറിന്റെ മൃതദേഹം നാല് വർഷമായി ഒപ്പം ജീവിക്കുന്ന സഫിയയ്ക്ക് വിട്ടുനൽകി കുടുംബം; ധാരണാപത്രത്തിൽ ഒപ്പു വെച്ചു ജയകുമാറിന്റെ അമ്മയും ഭാര്യയും; പ്രവാസിയുടെ മൃതദേഹം കൊച്ചിയിലെ പൊതു ശ്മശാനത്തിൽ സംസ്ക്കരിക്കും
- ഉച്ചക്കഞ്ഞി കഴിച്ച വിദ്യാർത്ഥികൾ ഛർദിച്ചു ബോധംകെട്ടു; പരിശോധനയിൽ കണ്ടെത്തിയത് ചെമ്പിനുള്ളിൽ ചത്ത പാമ്പിനെ; നൂറോളം കുട്ടികൾ ആശുപത്രിയിൽ
- പഠനത്തിൽ മിടുക്കിയായ ഫർഹാന; ഷിബിലിയുടെ അമ്മയുടെ ഒളിച്ചോട്ടം മഹല്‍ കമ്മറ്റി പ്രശ്നമാക്കിയതിനാൽ പോക്സോ കേസ് പ്രതിയുടേയും ഇരയുടേയും നിക്കാഹ് നടന്നില്ല; ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മോഷണം നടത്തി സ്കൂളിൽ നിന്ന് പുറത്തായ ഷിബിലി; ആഷിഖിനെ വിളിച്ചു വരുത്തിയതും ഫർഹാന; 'ആർത്തവ രക്തം' തൽകാല രക്ഷയായി; ഇത് അസാധാരണ തെളിവ് നശിപ്പിക്കൽ ശ്രമം
- തക്കാളിക്കറി വച്ചിരുന്ന ചൂട് പാത്രമെടുത്ത് മുഖത്ത് വയ്ക്കാൻ ശ്രമിക്കവെ തല വെട്ടിത്തിരിച്ചു; കലികയറിയ ലോഹിത കറിപ്പാത്രം വീണ്ടും ചൂടാക്കി ദീപികയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു; ടീ ഷർട്ട് ഉയർത്തി മുതുകത്തും പൊള്ളിച്ചു മുളക്പൊടിയും വിതറി; കൊടും ക്രൂരത അമ്മയോട് അസഭ്യം പറയാൻ വിസമ്മതിച്ചതിന്
- ഭാര്യയുമായി വിവാഹ മോചനത്തിന് കേസ് നടക്കവേ ദുബായിൽ ഏറ്റുമാനൂർ സ്വദേശി മരിച്ചു; മരണ സർട്ടിഫിക്കറ്റു മതി; മരിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബാംഗങ്ങൾ; നെടുമ്പാശ്ശേരിയിൽ മൃതദേഹം ഏറ്റുവാങ്ങിയത് സുഹൃത്തായ യുവതി; സംസ്കരിക്കാൻ പൊലീസ് അനുമതി തേടി സുഹൃത്ത്
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- ട്രാൻസ് മാൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു; തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തി; അന്ത്യം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ; പിരിഞ്ഞത് വാലന്റീൻസ് ദിനത്തിൽ വിവാഹിതരായ ട്രാൻസ് ദമ്പതികളിൽ ഒരാൾ; അമ്മയെ കുറിച്ച് ഓർക്കാമായിരുന്നു എന്ന് സീമ വിനീത്
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- ഒരുവർഷം മുമ്പ് വിവാഹിതരായവർ; സൈജു സൈമൺ ജോലി ചെയ്യുന്നത് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് നഴ്സായി; ഭാര്യ ഐടി ജീവനക്കാരി; ഭാര്യയെ കൊലപ്പെടുത്തി സൈമൺ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയെന്ന് സംശയം; മലയാളി ദമ്പതികളുടെ ദുരന്തത്തിൽ ഞെട്ടി പ്രവാസ ലോകം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍