Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മനോജ് കൊലയിലെ ബുദ്ധി കേന്ദ്രം; പല മൃഗീയകുറ്റകൃത്യങ്ങളിലും പങ്കുമുണ്ട്; പാർട്ടിയെ ഉപയോഗിച്ച് അന്വേഷണ ഏജൻസികളെ സമ്മർദ്ദത്തിലാക്കുന്നു; ജയരാജന് ജാമ്യം അനുവദിക്കരുതെന്ന് ഹൈക്കോടതിയിൽ സിബിഐ

മനോജ് കൊലയിലെ ബുദ്ധി കേന്ദ്രം; പല മൃഗീയകുറ്റകൃത്യങ്ങളിലും പങ്കുമുണ്ട്; പാർട്ടിയെ ഉപയോഗിച്ച് അന്വേഷണ ഏജൻസികളെ സമ്മർദ്ദത്തിലാക്കുന്നു; ജയരാജന് ജാമ്യം അനുവദിക്കരുതെന്ന് ഹൈക്കോടതിയിൽ സിബിഐ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കതിരൂർ മനോജ് വധക്കേസിൽ പി.ജയരാജനെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതിയിൽ സിബിഐയുടെ എതിർ സത്യവാങ്മൂലം. മനോജ് വധക്കേസിന്റെ ബുദ്ധികേന്ദ്രം പി.ജയരാജനാണെന്നും അതിനുള്ള എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും സിബിഐ സത്യവാങ്മൂലത്തിൽ പറയുന്നു. കതിരൂർ മനോജ് വധക്കേസിൽ പി.ജയരാജൻ ഹൈക്കോടതയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷക്കെതിരെ സിബിഐ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ജയരാജനെതിരെ സിബിഐ നിലപാട് കടുപ്പിക്കുന്നത്.

കതിരൂർ മനോജ് വധക്കേസിൽ മാത്രമല്ല, പല മൃഗീയകുറ്റകൃത്യങ്ങൾക്ക് പിന്നിലും പി.ജയരാജന് പങ്കുണ്ട്. നിയമത്തെ മറികടക്കാനാണ് ജയരാജൻ ശ്രമിക്കുന്നത്. എത് അന്വേഷണ ഏജൻസികളെയും പാർട്ടിയെ ഉപയോഗിച്ച് സമ്മർദത്തിലാക്കുകയാണ് ജയരാജന്റെ രീതി. പാർട്ടിയെ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്ന ജയരാജനെ അറസ്റ്റ് ചെയ്യേണ്ടത് കേസിന്റെ തുടരന്വേഷണത്തിന് അത്യാവശ്യമാണെന്നും സ.ബി.ഐ പറയുന്നു. തലശ്ശേരി സെഷൻസ് കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെതിരെയാണ് സിപിഐ(എം). കണ്ണൂർ ജില്ല സെക്രട്ടറി ജയരാജൻ അപ്പീൽ നൽകിയിട്ടുള്ളത്. ജയരാജന് ജാമ്യം നൽകുന്നതിനെതിരെ മനോജിന്റെ സഹോദരൻ ഉദയകുമാറും കോടതിയെ സമീപിച്ചിട്ടുണ്ട്.

മനോജ് വധക്കേസിൽ പി.ജയരാജന്റെ മൂൻകൂർ ജാമ്യാപേക്ഷ ഇന്നാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ജയരാജന്റെ അഭിഭാഷകന്റെ അപേക്ഷ പ്രകാരം കഴിഞ്ഞദിവസം ഹർജി പരിഗണിക്കുന്നത് മാറ്റിയ കോടതി വാദം അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. മൂന്നുതവണ തലശേരി ജില്ലാസെഷൻസ് കോടതി മുൻകൂർ ജാമ്യഹർജി തള്ളിയിരുന്നു. ഹൈക്കോടതിയുടെ കൂടി വിധിവന്നശേഷം അറസ്റ്റിലേക്ക് കടക്കാനുള്ള നീക്കത്തിലാണ് സിബിഐ. അതേസമയം ഹൈക്കോടതി വിധി എതിരായാൽ കോടതിയിൽ പി.ജയരാജനെ ഹാജരാക്കാനാണ് സിപിഐ(എം) നീക്കം. അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലെന്നാണ് ജയരാജൻ പറയുന്നത്.

അതേസമയം, സിബിഐയുടേത് അബദ്ധ ഘോഷയാത്രയാണെന്ന് സിപിഐ(എം) പി.ബി അംഗം പിണറായി വിജയൻ പറഞ്ഞു. നീതി ലഭിക്കാനാണ് ജയരാജൻ പോരാടുന്നത്. നേതാക്കളെല്ലാം തടവിലായിരുന്നപ്പോൾ മാർക്‌സിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP