Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുടർച്ചയായി ഹാജരാകാതിരിക്കുന്നത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും വാറന്റ് അയക്കേണ്ടി വരുമെന്നും കോടതി; ജലന്ധർ രൂപതാ ആസ്ഥാനം കോവിഡ് കണ്ടെയ്ന്മെന്റ് മേഖലയാണെന്നും അതിനാൽ പുറത്തേക്ക് യാത്ര ചെയ്യാൻ കഴിയുന്നില്ലെന്നും പ്രതിഭാഗം; പഞ്ചാബ് സർക്കാർ ഇ പാസ് നിരസിച്ചതും തെളിവാക്കി; 13ന് ഹാജരായേ മതിയാകൂവെന്ന് കോടതിയും; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഒളിച്ചു കളിക്കുമ്പോൾ

തുടർച്ചയായി ഹാജരാകാതിരിക്കുന്നത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും വാറന്റ് അയക്കേണ്ടി വരുമെന്നും കോടതി; ജലന്ധർ രൂപതാ ആസ്ഥാനം കോവിഡ് കണ്ടെയ്ന്മെന്റ് മേഖലയാണെന്നും അതിനാൽ പുറത്തേക്ക് യാത്ര ചെയ്യാൻ കഴിയുന്നില്ലെന്നും പ്രതിഭാഗം; പഞ്ചാബ് സർക്കാർ ഇ പാസ് നിരസിച്ചതും തെളിവാക്കി; 13ന് ഹാജരായേ മതിയാകൂവെന്ന് കോടതിയും; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഒളിച്ചു കളിക്കുമ്പോൾ

സ്വന്തം ലേഖകൻ

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ തുടർച്ചയായി ഹാജരാകാതെ വന്നതിനെ തുടർന്ന് കോടതിയുടെ കടുത്ത വിമർശനം. ബിഷപ്പ് ഫ്രാങ്കോ പ്രതിയായ കേസ് ജൂലായ് 13-ലേക്ക് മാറ്റി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ ബുധനാഴ്ച ഫ്രാങ്കോ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ താമസിക്കുന്നിടം കണ്ടെയ്ന്മെന്റ് സോണിലായതിനാൽ അനുമതി കിട്ടിയില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.

ബുധനാഴ്ച പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കാനിരിക്കുകയായിരുന്നു. ഇതിനിടെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. വിടുതൽ ഹർജിയാണ് അദ്ദേഹം ഹൈക്കോടതിയിൽ നൽകിയിരുന്നത്. വാദം പൂർത്തിയായ ഈ കേസിൽ വിധി പറഞ്ഞിട്ടില്ല. പക്ഷേ, വിചാരണക്കോടതിയിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തില്ല.

നേരത്തേ പലതവണ കോട്ടയം കോടതിയിൽ ഹാജരാകാതിരുന്ന ഫ്രാങ്കോ ഈ ബുധനാഴ്ച നിശ്ചയമായും ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ അദ്ദേഹം പഞ്ചാബിൽനിന്ന് കേരളത്തിലേക്ക് വരാൻ ഇ- പാസിന് അപേക്ഷിച്ചതിന്റെ രേഖകൾ പ്രതിഭാഗം ഹാജരാക്കി. പഞ്ചാബ് സർക്കാർ അദ്ദേഹത്തിന്റെ ഇ- പാസ് അപേക്ഷ തള്ളിയതും ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഒരിളവ് വേണമെന്ന അഭ്യർത്ഥന കോടതി അംഗീകരിച്ചുയ

എന്നാൽ തുടർച്ചയായി ഹാജരാകാതിരിക്കുന്നത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും വാറന്റ് അയക്കേണ്ടി വരുമെന്നും അഡീഷനൽ ജില്ലാ കോടതി 1 ജഡ്ജി ജി.ഗോപകുമാർ പറഞ്ഞു. 13ന് ഹാജരാകണമെന്നും അവസാന അവസരമാണെന്നും കോടതി വ്യക്തമാക്കി. ജലന്ധർ
രൂപതാ ആസ്ഥാനം കോവിഡ് കണ്ടെയ്ന്മെന്റ് മേഖലയാണെന്നും അതിനാൽ പുറത്തേക്ക് യാത്ര ചെയ്യാൻ കഴിയാതിരുന്നതു മൂലമാണ് ഹാജരാകാൻ കഴിയാത്തതെന്ന് പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചു. പ്രതിയെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന നടപടികളാണ് ഇനി നടക്കാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP