Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറ്റോർണി ജനറലിനെ തൊട്ടുള്ള കളി വേണ്ട മക്കളേ! ഭരണഘടനയൊക്കെ അതുകഴിഞ്ഞ്! ബാറുടമകൾക്ക് വേണ്ടി ഭരണഘടനാ ചട്ടങ്ങൾ ലംഘിച്ച എജിക്കെതിരെ സുപ്രീം കോടതിയിൽ പോയ സാമൂഹ്യ പ്രവർത്തകർക്ക് പണനഷ്ടവും മാനഹാനിയും മിച്ചം

അറ്റോർണി ജനറലിനെ തൊട്ടുള്ള കളി വേണ്ട മക്കളേ! ഭരണഘടനയൊക്കെ അതുകഴിഞ്ഞ്! ബാറുടമകൾക്ക് വേണ്ടി ഭരണഘടനാ ചട്ടങ്ങൾ ലംഘിച്ച എജിക്കെതിരെ സുപ്രീം കോടതിയിൽ പോയ സാമൂഹ്യ പ്രവർത്തകർക്ക് പണനഷ്ടവും മാനഹാനിയും മിച്ചം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അറ്റോർണി ജനറൽ ഭരണഘടനാ പദവി അലങ്കരിക്കുന്ന വ്യക്തിയാണ്. ഇന്ത്യയുടെ അറ്റോർണി ജനറൽ കേന്ദ്ര സർക്കാറിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായാണ് പ്രധാനമായും പ്രവർത്തിക്കുന്നത് എങ്കിലും സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങളെ എതിർക്കാൻ പാടില്ല. ഒരു സംസ്ഥാനം ഒരു നിലപാട് എടുത്താൽ അതിനെ പിന്തുണക്കാനും വേണ്ട ഉപദേശങ്ങൾ നൽകാനും എജിക്ക് ബാധ്യതയുണ്ട്. ഇതൊക്കെ പക്ഷേ നിയമ പുസ്തകത്തിലെ വാചകങ്ങൾ മാത്രമാണ്. പ്രായോഗികമായി അറ്റോർണി ജനറലിന് എന്ത് വേണമെങ്കിലും ചെയ്യാം. ചോദ്യം ചെയ്യാൻ ഇവിടാരും വരില്ല.

ബാർകോഴ വിവാദത്തിൽ ഭരണഘടന വിരുദ്ധമായ ആവശ്യം ഉന്നയിച്ച് ഭരണഘടനാ ചട്ടങ്ങൾ മറികടന്ന് ബാറുടമകൾക്കായി സുപ്രീം കോടതിയിൽ പോയ അറ്റോർണി ജനറലിന് എതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച സാമൂഹ്യ പ്രവർത്തകനുണ്ടായ തിരിച്ചടി ഇത് ശരിവെക്കുന്നു. തികച്ചും ഭരണഘനാ വിരുദ്ധമായ നടപടികൾ ചൂണ്ടിക്കാട്ടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ച കേരളത്തിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകരുടെ ആവശ്യം പരിഗണിക്കുക പോലും ചെയ്യാതെ സുപ്രീം കോടതി തള്ളിക്കളയുക ആയിരുന്നു. കെഎസ്ആർടിസി വിഷയം അടക്കം പൊതുജന താൽപ്പര്യമായ ഒട്ടേറെ കേസുകൾ ജനമധ്യത്തിൽ എത്തിച്ച പാലയിലെ സെന്റർ ഫോർ കൺസ്യൂമർ സ്റ്റഡീസിനാണ് ഇന്ന് സുപ്രീം കോടതിയെ സമീപിച്ചത് തിരിച്ചടി ഏറ്റുവാങ്ങിയത്.

സംസ്ഥാനത്തെ ബാറുകൾ നിരോധിച്ച സർക്കാർ തീരുമാനത്തെ ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തീരുമാനിത്തിനെതിരെ കേരളത്തിലെ ബാറുടമകൾ സുപ്രീം കോടതിയിൽ നൽകിയ അപ്പീലിലാണ് ബാറുടമകൾക്ക് വേണ്ടി ഇന്ത്യയുടെ അറ്റോർണി ജനറൽ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി ഹാജരായയത്. ഇതിനെ ചോദ്യം ചെയ്ത് നൽകിയ സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ സിജോ കാപ്പൻ, അഡ്വ. ജോൺസൺ മനയാനി അഡ്വ. വിൽസ് റാവു എന്നിവർ വഴി സുപ്രീംകോടതിയൽ കേസ് ഫയൽ ചെയ്തത്. എന്നാൽ ഈ ഹർജി പരിഗണിക്ക പോലും ചെയ്യാതെ സുപ്രീം കോടതി തള്ളിക്കളയുക ആയിരുന്നു.

ഭരണഘടന 47 ാം വകുപ്പ് രാജ്യത്ത് മദ്യ നിരോധനം നടപ്പിലാക്കണമെന്നും നിർദ്ദേശിക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കരുകളുടെയും ഭാഗം വാദിക്കേണ്ട അറ്റോർണി ജനറൽ സർക്കാർ നിലപാടുകൾക്കെതിരെ സ്വകാര്യ വ്യക്തിയുടെ പേര് ഹാജരാക്കിയത് ഭരണഘടന 76 ാം വകുപ്പിനും കോ ഓർഡിനേറ്റേഴ്‌സ് കണ്ടീഷൻ ഓഫ് സർവീസ് ഓൾഡ് 1987 ലെ 8 (1) വകുപ്പിന് വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടിയത്.

അറ്റോർണി ജനറൽ ഓഫ് ഇന്ത്യക്ക് ഇന്ത്യയിലെ ഏത് കോടതിയിലും കേസുകൾ വാദിക്കുന്നതിന് ഒന്നാം സ്ഥാനമാണുള്ളത്. അറ്റോർണി ജനറലിന് പറയാനുള്ളത് കേട്ടിട്ട് മാത്രമേ വക്കീലന്മാരുടെ വാദം കോടതികൾ കേൾക്കാവൂ. അഡ്വകേറ്റ്‌സ് ആക്റ്റ് 23 (1) നിന്ന് ഹർജിക്കുള്ളതും ആയതിനാൽ ബാർ കേസിൽ അറ്റോർണി ജനറൽ ബാറുടമകൾക്ക് വേണ്ടി ഹാജരായതിന് ബാറുടമകൾക്ക് താൽപ്പര്യം നൽകിയേക്കാം. കേന്ദ്ര നിയമ വകുപ്പിന്റെ അനുമതിയോടെയാണ് അറ്റോർണി ജനറൽ സ്വകാര്യ ബാറുടമകൾക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായതെന്നും പറയുന്നതെങ്കിൽ അത്തരമൊരു ഉത്തരവ് കോടതിയിൽ ഹാജരാക്കിയില്ല. അങ്ങനെയൊരു അനുവാദം കേന്ദ്ര നിയമ വകുപ്പ് നൽകിയിട്ടുണ്ടെങ്കിൽ അതും നിയമ വിരുദ്ധമാണെന്നുമാണ് ഹർജ്ജിക്കാർ ബോധിപ്പിച്ചത്.

അറ്റോർണി ജനറൽ രാജ്യത്തിന്റെ മൊത്തം അറ്റോർണി ജനറലാണ്. ഭരണഘടന 76 ാം വകുപ്പ് പ്രകാരം അറ്റോർണി ജനറൽ ഇന്ത്യയുടെ അറ്റോർണി ജനറലാണ്. ഭരണഘടന 1 ാം വകുപ്പ് പ്രകാരം ഇന്ത്യ എന്നാൽ കേന്ദ്രവും സംസ്ഥാനവും അടങ്ങിയ ഭരണഘടന സംവിധാനമാണ്. അതുകൊണ്ടു തന്നെ അറ്റോർണി ജനറൽ സംസ്ഥാനങ്ങൾ ഫയൽ ചെയ്യുന്ന കേസുകളിൽ എതിർ കക്ഷികൾക്ക് വേണ്ടി ഒരിക്കലും ഹാജരാകാൻ പാടില്ലാത്തതാണ്. എന്നാൽ ഈ ചട്ടങ്ങൾ ലംഘിച്ചാണ് അറ്റോർണി ജനറൽ ഹാജരായത്.

ഭരണഘടനയുടെ 143 ാം വകുപ്പ് പ്രകാരം പ്രതിക്ക് ഏതെങ്കിലും പൊതു താൽപ്പര്യമുള്ള നിയമ വിഷയത്തിൽ സുപ്രീം കോടതിയുടെ വിദഗ്ദ്ധാഭിപ്രായം തേടണമെന്നും തോന്നിയാൽ അങ്ങനെ ചെയ്യുമ്പോൾ അറ്റോർണി ജനറലിന്റെ ഓഫീസിന് അത്തരമൊരു സാഹചര്യത്തിൽ അറ്റോർണി ജനറൽ ഹാജരായത് നീതീകരിക്കാനാവില്ല. ഇങ്ങനെയുള്ള ഒരു ആശയങ്ങളിൽ ഭരണഘടന വിഭാവനം ചെയ്യുന്നത് നിർദ്ദേശനത്തിനെതിരെയുള്ള കേസിൽ അറ്റോർണി ജനറൽ ഹാജരായത് നിയമാനുസൃതമല്ലാത്തതിനാൽ സ്വകാര്യ വ്യക്തികൾക്ക് വേണ്ടി അറ്റോർണി ജനറൽ കോടതികളിൽ ഹാജരാകുന്നത് അനുവദിക്കരുതെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്.

ഈ ഹർജിയാണ് കോടതി വാദം പോലും കേൾക്കാൻ തുനിയാതെ തള്ളിക്കളഞ്ഞത്. ഇതോടെ ബാർകേസിൽ തുടർവിധിയും നിർണായകമാകുമെന്ന കാര്യം ഉറപ്പാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP