Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോടതിയുടെ വിമർശനം കേൾക്കാൻ തയ്യാറാണെങ്കിൽ മാത്രം ഹർജിയുമായി മുന്നോട്ടു പോയാൽ മതിയെന്ന് ജസ്റ്റിസ് കമാൽ പാഷ; ബെഞ്ച് മാറി എത്തിയ റിവിഷർ ഹർജി പിൻവലിച്ച് പരാതിക്കാരൻ; ജസ്റ്റിസ് സുധീന്ദ്രകുമാറിന്റെ ബെഞ്ചിൽ നിന്നും അവസാന നിമിഷം കേസ് മാറ്റിയവരുടെ ലക്ഷ്യം വിജയിച്ചു

കോടതിയുടെ വിമർശനം കേൾക്കാൻ തയ്യാറാണെങ്കിൽ മാത്രം ഹർജിയുമായി മുന്നോട്ടു പോയാൽ മതിയെന്ന് ജസ്റ്റിസ് കമാൽ പാഷ; ബെഞ്ച് മാറി എത്തിയ റിവിഷർ ഹർജി പിൻവലിച്ച് പരാതിക്കാരൻ; ജസ്റ്റിസ് സുധീന്ദ്രകുമാറിന്റെ ബെഞ്ചിൽ നിന്നും അവസാന നിമിഷം കേസ് മാറ്റിയവരുടെ ലക്ഷ്യം വിജയിച്ചു

കൊച്ചി: അവസാന നിമിഷം ബെഞ്ച് മാറ്റത്തിലൂടെ ശ്രദ്ധ നേടിയ ബാർകോഴ കേസിൽ തുടരന്വേഷണം തുടരരുത് എന്നാവശ്യപ്പെട്ട് നൽകിയ ഹർജി കേസ് പരിഗണിക്കും മുമ്പ് ഹർജിക്കാരൻ പിൻവലിച്ചു. കോടതി തുടങ്ങും മുമ്പ് കടുത്ത ഭാഷയിൽ ഹർജിക്കാരനെ വിമർശിച്ച ജഡ്ജി കമാൽ പാഷ കോടതിയുടെ കടുത്ത വിമർശനവും കടുത്ത നടപടി വേണ്ടെങ്കിൾ ഹർജി പിൻവലിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ജസ്റ്റിസ് സുധീന്ദ്രകുമാറിന്റെ ബെഞ്ചിൽ എത്തിയ കേസ് വിശദമായ പരിഗണനയ്ക്ക് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. എന്നാൽ നാടകീയമായ നീക്കങ്ങളിലൂടെ ഇന്നലെ ബെഞ്ച് മാറ്റി കമാൽ പാഷയുടെ ബെഞ്ചിൽ തന്നെ എത്തുകയും കോടതി അതിനിശിദമായ വിമർശത്തിലൂടെ ഹർജി പിൻവലിപ്പിക്കുകയും ആയിരുന്നു. കോടതി വിധി വന്നതോടെ ഇത് സംബന്ധിച്ച് ജഡ്ജിമാർക്കിടയിൽ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നു.

ഇന്ന് രാവിലെ കേസ് കോടതിയിൽ എത്തിയപ്പോഴായിരുന്നു ജസ്റ്റിസ് കമാൽ പാഷയുടെ പരാമർശങ്ങൾ. കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് റിവിഷൻ ഹർജിയുമായി ഇറങ്ങിയിരിക്കുന്നതെന്നും ഇത് പിൻവലിച്ചില്ലെങ്കിൽ കോടതിക്ക് കടുത്ത നടപടി എടുക്കേണ്ടി വരുമെന്നും ജസ്റ്റിസ് കമാൽ പാഷ പറഞ്ഞതോട് ഹർജി പിൻവലിക്കുന്നതായി ഹർജിക്കാന്റെ അഭിഭാഷകൻ അറിയിക്കുക ആയിരുന്നു. കേസിൽ എന്ത് അടിസ്ഥാനത്തിലാണ് ഇപ്പോൾ റിവിഷൻ ഹർജി നൽകുന്നത് എന്നതായിരുന്നു ജസ്റ്റിസ് കമാൽ പാഷ ചോദിച്ചത്. സമാനമായ ഒരു ഹർജി നേരത്തെ കോടതിയുടെ പരിഗണനയിൽ വരികയും അത് തള്ളുകയും ചെയ്തതാണ്. വിജിലൻസ് ഡയറക്ടർ നല്കിയ ആ ഹർജിയിലും ഇതേ ഹർജിക്കാരൻ കക്ഷി ചേരുകയും അതിലെ വാദങ്ങൾ തള്ളുകയും ചെയ്തതാണ്. എന്നിട്ടും അന്ന് ഉന്നയിച്ച തർക്കങ്ങൾ വീണ്ടും ഉന്നയിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.

ഇത്തരം തർക്കങ്ങൾ ആവർത്തിച്ച് മുന്നോട്ടു പോകുകയാണെങ്കിൽ അത് കോടതി നടപടികളുടെ ദുരുപയോഗമാകും. കോടതിയുടെ വിലപ്പെട്ട സമയം പാളാക്കുന്ന ഈ നടപടി ശരിയല്ല. ഇത്തരത്തിൽ ഇനി കേസുമായി മുന്നോട്ടു പോയാൽ കടുത്ത ഭവിഷ്യത്തുകൾ ഹർജിക്കാരൻ നേരിടേണ്ടി വരും. കോടതി ചെലവ് ഹർജിക്കാരൻ നൽകേണ്ടി വരുമെന്നും ഹർജി തള്ളിപ്പോകുമെന്നും കമാൽ പാഷ പറഞ്ഞു. ജസ്റ്റിസ് കമാൽ പാഷ പറഞ്ഞതോടെ ഹർജിക്കാരനായ സണ്ണി മാത്യുവിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹർജി പിൻവലിക്കുന്നതായി അറിയിക്കുകയായിരുന്നു.

നേരത്തെ ഈ ഹർജി ജസ്റ്റിസ് ബി. സുധീന്ദ്രകുമാറിന്റെ ബെഞ്ചാണ് പരിഗണിച്ചത്. കേസിൽ വിശദമായ വാദം കേൾക്കാനും ആരോപണ വിധേയരായവർക്ക് നോട്ടീസ് നൽകാനും തിരുവനന്തപുരം വിജിലൻസ് കോടതിയിലെ രേഖകൾ വിളിച്ചു വരുത്താനും ജസ്റ്റിസ് ബി. സുധീന്ദ്ര കുമാർ ഇടക്കാല ഉത്തരവു നൽകിയിരുന്നു. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥരും അധികാരസ്ഥാനത്ത് ഇരിക്കുന്നവരും കേസിനെക്കുറിച്ച് അഭിപ്രായ പ്രകടനങ്ങൾ നടത്തരുതെന്നും കോടതി നിർദ്ദേശിച്ചു. എന്നാൽ മന്ത്രിമാർ ഉൾപ്പെട്ട കേസ് ആയതിനാൽ സിബിഐയ്ക്ക് വിടേണ്ടേ എന്ന ചോദ്യവും ജസ്റ്റിസ് സുധീന്ദ്രകുമാർ ഉന്നയിച്ചിരുന്നു. മാണി മാത്രമല്ല, ബാബു അടക്കമുള്ള മറ്റ് മന്ത്രിമാർക്കും ബാർകോഴയുമായി ബന്ധമുണ്ടെന്ന സൂചനായിരുന്നു സുധീന്ദ്രകുമാർ നൽകിയത്.

കേസ് സിബിഐയ്ക്ക് വിട്ടേക്കുമെന്നും മറ്റ് മറ്റ് മന്ത്രിമാർക്കുമെതിരെ കോടതി പരാമർശം ഉണ്ടാകുമെന്ന ഘട്ടവും ഉണ്ടായപ്പോഴാണ് അവിചാരിതമായി കോടതിയിൽ ബെഞ്ച് മാറ്റം ഉണ്ടായത്. കഴിഞ്ഞ ആഴ്ച കോടതി റിവിഷൻ ഹർജി പരിഗണിച്ചപ്പോൾ നടത്തിയ പരാമർശങ്ങളാണ് ഉന്നത സമ്മർദ്ദത്തെ തുടർന്ന് ബെഞ്ച് മാറ്റുന്ന സാഹചര്യത്തിലേക്ക് എത്തിച്ചത്. മാണി അടക്കമുള്ളവർക്കെതിരെയുള്ള കേസ് കേരളത്തിലെ ഏജൻസികൾ അന്വേഷിച്ചാൽ എങ്ങനെ ശരിയാവും എന്നതായിരുന്നു വിവാദമായ പരാമർശം. ഇതോടെ സിബിഐ അന്വേഷിച്ചതിന് ഉത്തരവുണ്ടാക്കും എന്ന ഭയം അധികാര കേന്ദ്രങ്ങളിൽ പടർന്നു. മാത്രമല്ല ബിജു രമേശ് ആരോപണം ഉന്നയിച്ച എല്ലാ മന്ത്രിമാരെ കുറിച്ചുമുള്ള വിവരങ്ങളും ജസ്റ്റിസ് സുധീന്ദ്ര കുമാർ അവശ്യപ്പെട്ടിരുന്നു. വിശദമായി കേസ് പഠിക്കാനായി കോടതി ഒരാഴ്ചത്തേക്ക് കേസ് മാറ്റുകയായിരുന്നു. ഇതിന്റെ ഒക്കെ പഞ്ചാത്തലത്തിൽ മാണിക്കൊപ്പം മറ്റ് രണ്ടു മന്ത്രിമാരെ കൂടി വിമർശിക്കുന്നതിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന സൂചനയാണ് ബെഞ്ച് മാറ്റത്തിൽ കലാശിച്ചത്.

കേസിൽ നിന്നും പിന്മാറണമെന്ന് സുധീന്ദ്രകുമാറിനോട് ചീഫ് ജസ്റ്റിസ് നിർദേശിച്ചെന്നും കൂട്ടാക്കാത്തതിനാൽ രജിസ്ട്രാർ ഇടപെട്ട് ഉത്തരവാക്കി മാറ്റുകയായിരുന്നു. ഇതിന് വേണ്ടി ഉന്നത സമ്മർദ്ദങ്ങളുമുണ്ടായി. എംന്നാൽ തുടരന്വേഷണത്തെക്കുറിച്ചുള്ള ഒരു ഹർജി ജസ്റ്റിസ് ബി. കമാൽപാഷയുടെ ബെഞ്ച് പരിഗണിച്ചു വിധി പറഞ്ഞശേഷം ഇതേ വിഷയം മറ്റൊരു ബെഞ്ച് വീണ്ടും പരിഗണിക്കുന്നതിലെ അപാകത കണക്കിലെടുത്താണ് ഹർജി കമാൽപാഷയുടെ ബെഞ്ചിലേക്ക് വിട്ടത് എന്നതായിരുന്നു വിശദീകരണം.

ഇപ്പോൾ ജസ്റ്റിസ് സുധീന്ദ്രകുമാർ ഹർജി പരിഗണിച്ചതിനെ തന്നെ ചോദ്യം ചെയ്തിരിക്കയാണ് ജസ്റ്റിസ് കമാൽ പാഷ തന്റെ പരാമർശങ്ങളിലൂടെ. ഇത് ജഡ്ജിമാർക്കിടയിലെ തന്നെ ഭിന്നത ഈ വിഷയത്തിൽ ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ്. എന്തായാലും ഇപ്പോഴത്തെ കോടതി നടപടിയിലൂടെ കൂടുതൽ വിമർശനങ്ങളിൽ നിന്നും സിബിഐ അന്വേഷണമെന്ന ഭീതിയിൽ നിന്നും സർക്കാർ താൽക്കാലികമായി രക്ഷപെട്ടിരിക്കയാണ്. ഇത് മന്ത്രി ബാബു അടക്കമുള്ള മറ്റ് ആരോപണ വിധേയർക്ക് ആശ്വസവുമായി.

നേരത്തേ വിജിലൻസ് ഡയറക്ടർ കീഴ്‌ക്കോടതി വിധിക്കെതിരെ ഹർജി നൽകിയപ്പോൾ തുടരന്വേഷണത്തിനു തടസ്സമില്ലെന്നു സിംഗിൾ ജഡ്ജി ഉത്തരവിട്ടതാണ്. ക്രിമിനൽ റിവിഷൻ ഹർജി മറ്റൊരു ബെഞ്ചിൽ വരാനാണു സാധ്യത. കേസ് അവസാനിപ്പിക്കണമെന്ന അന്തിമറിപ്പോർട്ട് തള്ളിക്കൊണ്ടായിരുന്നു ഒക്ടോബർ 29ലെ വിജിലൻസ് കോടതി വിധി. വസ്തുതാന്വേഷണ റിപ്പോർട്ട് ആധാരമാക്കി കീഴ്‌ക്കോടതി ചില നിഗമനങ്ങൾക്കു മുതിരുകയും ചെയ്തിരുന്നു. ഇതാണ് മാണിയുടെ രാജിയിലേക്ക് വഴിവച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP