Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വഞ്ചിയൂർ വനിതാ മജിസ്‌ട്രേറ്റിനെതിരായാ കൈയേറ്റം; ബാർ അസോസിയേഷൻ മാപ്പുപറഞ്ഞു തലയൂരി; മജിസ്‌ട്രേറ്റ് ദീപ മോഹനെ ബാർ അസോസിയേഷൻ ഭാരവാഹികൾ ഫോണിൽ വിളിച്ചു ഖേദം പ്രകടിപ്പിച്ചു; മാപ്പു പറഞ്ഞു സെഷൻസ് ജഡ്ജിക്കു കത്തു നൽകുകയും ചെയ്തു; മാപ്പുപറച്ചിൽ ജാമ്യമില്ലാ കേസ് പൊലീസ് രജിസ്റ്റർ ചെയ്തതോടെ

വഞ്ചിയൂർ വനിതാ മജിസ്‌ട്രേറ്റിനെതിരായാ കൈയേറ്റം; ബാർ അസോസിയേഷൻ മാപ്പുപറഞ്ഞു തലയൂരി; മജിസ്‌ട്രേറ്റ് ദീപ മോഹനെ ബാർ അസോസിയേഷൻ ഭാരവാഹികൾ ഫോണിൽ വിളിച്ചു ഖേദം പ്രകടിപ്പിച്ചു; മാപ്പു പറഞ്ഞു സെഷൻസ് ജഡ്ജിക്കു കത്തു നൽകുകയും ചെയ്തു; മാപ്പുപറച്ചിൽ ജാമ്യമില്ലാ കേസ് പൊലീസ് രജിസ്റ്റർ ചെയ്തതോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ മജിസ്‌ട്രേറ്റിനെ അഭിഭാഷകർ ഘെരാവോ ചെയ്യുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ മാപ്പു പറഞ്ഞു തടിയൂരി ബാർ അസോസിയേഷൻ. മജിസ്‌ട്രേറ്റ് ദീപ മോഹനെ ബാർ അസോസിയേഷൻ ഫോണിൽ വിളിച്ചാണ് ഖേദം രേഖപ്പെടുത്തിയത്. മാപ്പു പറഞ്ഞത് കൂടാതെ സെഷൻസ് ജഡ്ജിക്കു കത്തു നൽകുകയും ചെയ്തു. മജിസ്‌ട്രേറ്റിന്റെ പരാതിയിൽ പൊലീസ് ജാമ്യമില്ലാക്കേസ് രജിസ്റ്റർ ചെയ്തതോടെയാണു മാപ്പുപറച്ചിൽ. മജിസ്‌ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.പി. ജയചന്ദ്രനും മറ്റു ഭാരവാഹികളും അടക്കം കണ്ടാലറിയാവുന്ന 10 അഭിഭാഷകരെ പ്രതികളാക്കിയാണു വഞ്ചിയൂർ പൊലീസ് കേസെടുത്തത്.

മജിസ്‌ട്രേറ്റ് ദീപ മോഹന്റെ പരാതിയിൽ ചീഫ് ജുഡീഷൽ മജിസ്‌ട്രേറ്റാണു കേസെടുക്കാൻ നിർദേശിച്ചു പൊലീസിനു കൈമാറിയത്. മജിസ്‌ട്രേറ്റിനെ ചേംബറിൽ തടഞ്ഞുവച്ചതടക്കമുള്ള പരാതിയിൽ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർത്താണു കേസെടുത്തത്. ഇതു സംബന്ധിച്ച എഫ്‌ഐആറും പൊലീസ് രജിസ്റ്റർ ചെയ്തു. വഞ്ചിയൂർ കോടതിയിൽ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതിയിലും പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ മാസം 27-നാണ് വഞ്ചിയൂർ കോടതിയിൽ നാടകീയം സംഭവങ്ങൾ അരങ്ങേറിയത്. കഐസ്ആർടിസി ബസ് യാത്രക്കാരിയായ സ്ത്രീക്കു പരിക്കേറ്റ കേസ് പരിഗണിച്ചപ്പോഴാണു സംഭവം. സാക്ഷിവിസ്താരം തുടങ്ങിയ കേസിൽ സാക്ഷി പറയാനാണ് ലതാകുമാരി കോടതിയിൽ എത്തിയത്. കോടതിയിൽ വരരുതെന്നു പറഞ്ഞു പ്രതി തന്നെ ഭീഷണിപ്പെടുത്തി എന്നു ലതാകുമാരി മജിസ്‌ട്രേറ്റ് ദീപ മോഹനനെ അറിയിച്ചു. ഇതുകേട്ട മജിസ്‌ട്രേറ്റ് പ്രതിയുടെ ജാമ്യം റദ്ദാക്കി. തുടർന്ന് പ്രതിയെ റിമാൻഡ് ചെയ്യാൻ മാറ്റിനിർത്തി.

ഇതു കേട്ടയുടൻ പ്രതിയുടെ അഭിഭാഷകൻ ബാർ അസോസിയേഷൻ ഭാരവാഹികളെ വിവരം അറിയിച്ചു. അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ എത്തിയ അഭിഭാഷകർ മജിസ്‌ട്രേറ്റിന്റെ മുറിക്കു മുന്നിലെത്തി പ്രതിഷേധിച്ചു. മജിസ്‌ട്രേറ്റ് ചീഫ് ജുഡീഷൽ മജിസ്‌ട്രേറ്റിനെ വിവരമറിയിച്ചതിനെത്തുടർന്ന് അഭിഭാഷകരോടു സംസാരിച്ചു പ്രശ്‌നം പരിഹരിച്ചു. പാപ്പനംകോട് ഡിപ്പോയിലെ കഐസ്ആർടിസി ബസ് ഡ്രൈവർ മണിയുടെ ജാമ്യമാണു മജിസ്‌ട്രേറ്റ് റദ്ദാക്കിയത്. പ്രതിക്കു പിന്നീടു ജാമ്യം അനുവദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP