Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൈലൻസറും ഷോർട്ട് ഹാൻഡിലും പിടിപ്പിച്ചു ഞെട്ടിക്കുന്ന കോലത്തിൽ ബൈക്കുകൾ നിരത്തിലിറങ്ങാമെന്ന് ഇനി കരുതണ്ട; ബൈക്കുകൾ രൂപമാറ്റം നടത്തിയിറക്കിയാൽ നടപടിക്ക് ഉത്തരവ്; പടപട ശബ്ദം അലോസരപ്പെടുത്തുന്നുവെന്നും ഹൈക്കോടതി

സൈലൻസറും ഷോർട്ട് ഹാൻഡിലും പിടിപ്പിച്ചു ഞെട്ടിക്കുന്ന കോലത്തിൽ ബൈക്കുകൾ നിരത്തിലിറങ്ങാമെന്ന് ഇനി കരുതണ്ട; ബൈക്കുകൾ രൂപമാറ്റം നടത്തിയിറക്കിയാൽ നടപടിക്ക് ഉത്തരവ്; പടപട ശബ്ദം അലോസരപ്പെടുത്തുന്നുവെന്നും ഹൈക്കോടതി

കൊച്ചി: ബൈക്കുകൾ രൂപം മാറ്റി വല്ലാത്ത കോലത്തിലാക്കി നിരത്തിലിറക്കുന്ന ചുള്ളന്മാർ ജാഗ്രതൈ! നിങ്ങൾക്കു മേൽ ഹൈക്കോടതിയുടെ കണ്ണുണ്ടാകും. മോദിഫൈ ചെയ്ത ബൈക്ക് ഓടിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

സൈലൻസർ, ഷോർട്ട് ഹാൻഡൽ തുടങ്ങി ആഡംബരങ്ങളൊന്നും ബൈക്കുകൾക്കു വേണ്ടെന്നു കോടതി നിർദേശിച്ചു. ബൈക്കുകളുടെ അസാധാരണമായ പട പട പട പട ശബ്ദം അലോരസപ്പെടുത്തുന്നു എന്നും കോടതി നിരീക്ഷിച്ചു.

ബൈക്കുകളുടെ ഘടനയിൽ മാറ്റം വരുത്തി നിരത്തിൽ ഇറക്കുന്നവരെ കർശനമായി തടയണമെന്നു ഗതാഗത ശസക്രട്ടറിക്കാണു ജസ്റ്റിസ് വി ചിദംബരേഷ് നിർദ്ദേശം നൽകിയത്. ബൈക്കിന്റെ സൈലൻസറും ഹാൻഡിലും അടക്കമുള്ള ഭാഗങ്ങൾ മാറ്റി സ്ഥാപിക്കാൻ അനുവദിക്കരുത്. ഇത്തരത്തിൽ നിയമലംഘനം നടത്തിയെന്നു തെളിഞ്ഞാൽ ബൈക്കുകളുടെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്നും കോടതി നിർദേശിച്ചു.

ഘടനയിൽ മാറ്റം വരുത്തിയ ബൈക്കിന്റെ ആർസി ബുക്ക് പിടിച്ചെടുത്ത കൊച്ചിയിലെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ചോദ്യംചെയ്തുള്ള പരാതി പരിഗണിക്കവേയാണു ഹൈക്കോടതി നിർദ്ദേശം നൽകിയത്. അതേസമയം ആർസി ബുക്ക് പിടിച്ചെടുക്കാൻ ഉദ്യോഗസ്ഥർക്ക് അവകാശമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സൈലൻസറിൽ മാറ്റം വരുത്തിയ ബൈക്കുകൾ സൃഷ്ടിക്കുന്ന ശബ്ദമലിനീകരണം പ്രായമായവർക്കും രോഗികൾക്കും ഒരുപോലെ ദോഷകരമാണെന്നും കോടതി നിരീക്ഷിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP