Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

മൂന്നുമാസമായിട്ടും കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞില്ല; ഓൺലൈൻ പെൺവാണിഭക്കേസിൽ അറസ്റ്റിലായ ബിക്കിനി മോഡൽ രശ്മിക്കും ഭർത്താവ് രാഹുൽ പശുപാലനും ജാമ്യം അനുവദിച്ച് കോടതി; ലൈംഗിക ചുവയുള്ള ഫേസ്‌ബുക്ക് പോസ്റ്റുകൾ വിലക്കി

മൂന്നുമാസമായിട്ടും കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞില്ല; ഓൺലൈൻ പെൺവാണിഭക്കേസിൽ അറസ്റ്റിലായ ബിക്കിനി മോഡൽ രശ്മിക്കും ഭർത്താവ് രാഹുൽ പശുപാലനും ജാമ്യം അനുവദിച്ച് കോടതി; ലൈംഗിക ചുവയുള്ള ഫേസ്‌ബുക്ക് പോസ്റ്റുകൾ വിലക്കി

കൊച്ചി : ഓൺലൈൻ പെൺവാണിഭക്കേസിൽ പ്രതികളായ രാഹുൽ പശുപാലനും ഭാര്യ രശ്മി. ആർ. നായർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. ഈ കേസിൽ സമയബന്ധിതമായി അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് സുനിൽ തോമസ് ഇരുവർക്കും ജാമ്യം അനുവദിച്ചത്.

ഒരു കേസ് രജിസ്റ്റർ ചെയ്താൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണ വ്യവസ്ഥ അന്വേഷണ ഉദ്യോഗസ്ഥർക്ക് പാലിക്കാനായില്ല. അതുകൊണ്ടാണ് ജാമ്യം അനുവദിച്ചത്. . 75,000 രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവുമാണ് പ്രധാന വ്യവസ്ഥ. കൂടാതെ ലൈംഗിക സ്വഭാവമുള്ള കമന്റുകളോ വെബ്‌സൈറ്റ് പോസ്റ്റുകളോ പ്രചരിപ്പിക്കരുതെന്ന വ്യവസ്ഥയും ജാമ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാസ്‌പോർട്ട് ഉണ്ടെങ്കിൽ ഹാജരാക്കണം, എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കണം, കോടതിയിൽ ഹാജരാകാനല്ലാതെ സംസ്ഥാനത്തിനു പുറത്തേക്ക് പോകരുത്, സാക്ഷികളെയും കേസിലെ പരാതിക്കാരെയും സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ശ്രമിക്കരുത് എന്നിങ്ങനെയുള്ള വ്യവസ്ഥകളും ജാമ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയുൾപ്പെടെ അശഌല ചിത്രങ്ങൾ വെബ്‌സൈറ്റ് വഴി പ്രചരിപ്പിച്ചു പെൺവാണിഭം നടത്തിയ കേസിൽ രാഹുലിനെയും രശ്മിയെയും കഴിഞ്ഞ നവംബർ 18 നാണ് പൊലീസ് ഇവരെ അറസ്റ്റു ചെയ്തത്. ക്രിമിനൽ കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കാമെന്നാണ് നിയമം. ഈ കേസിൽ തിരുവനന്തപുരത്തെ സൈബർ പൊലീസ് സ്റ്റേഷൻ പ്രതികൾക്കെതിരെ ഇനിയും അന്തിമ റിപ്പോർട്ട് നൽകിയിട്ടില്ല. ഏറെ കരുതലോടെയുള്ള നീക്കങ്ങളിലൂടെയാണ് രശ്മിയും പശുപാലനും അടങ്ങുന്ന വാണിഭ സംഘത്തെ പൊലീസ് പിടികൂടിയത്. പിന്നീൽ ഓൺലൈൻ സെക്‌സ് റാക്കറ്റാണെന്നും വ്യക്തമായി. എന്നാൽ അന്വേഷണം മുന്നോട്ട് കാര്യക്ഷമമായി കൊണ്ടു പോകാൻ സംഘത്തിന് കഴിഞ്ഞില്ല,

ഇതാണ് രശ്മിക്കും പശുപാലനും ജാമ്യം കിട്ടാൻ കാരണം. എന്നാൽ അന്വേഷണം ശരിയായ ദിശയിലാണെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന. തൊണ്ണൂറ് ദിവസം കഴിഞ്ഞാലും കുറ്റപത്രം സമർപ്പിക്കാം. പഴുതുകളടച്ച് കുറ്റപത്രം തയ്യാറാക്കാനാണ് ശ്രദ്ധിക്കുന്നത്. എല്ലാ തെളിവുകളും നിരത്ത് കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പുവരുത്തുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്താണ് അന്വേഷണത്തിന് ചുക്കാൻ പിടിക്കുന്നത്. പല നിർണ്ണായക വെളിപ്പെടുത്തലുകളും രശ്മിയും ശിശുപാലനും ക്രൈംബ്രാഞ്ചിനോട് നടത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വരെ ഉൾപ്പെട്ട ഓൺലൈൻ പെൺവാണിഭ കേസിൽ നിരവധി വിദേശികളും പെട്ടിട്ടുള്ളതായി ഇതോടെ തെളിഞ്ഞു.

ഓൺലൈൻ പെൺവാണിഭസംഘത്തിനു വേണ്ടി വിദേശത്തുനിന്ന് ആവശ്യക്കാരെ തേടിപ്പിടിച്ചു കൊച്ചിയിൽ കൊണ്ടുവന്നത് ഈ കേസിൽ പിടിയിലായ അക്‌ബറായിരുന്നുവെന്നും അന്വേഷണസംഘത്തിനു തെളിവുകൾ കിട്ടിയിട്ടുണ്ട്. കേരളത്തിലുടനീളമുള്ള വൻകിടഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് ഇവർ ഇടപാടുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. ആൺകുട്ടികളെയും ഇതിനുവേണ്ടി ഇവർ ഉപയോഗിച്ചുവെന്നാണ് അന്വേഷണത്തിൽ ക്രൈംബ്രാഞ്ചിനു കിട്ടിയ വിവരം. ആവശ്യക്കാർക്ക് ആൺകുട്ടികളെയും ഇവരെത്തിച്ചു കൊടുത്തിരുന്നു. ബിസിനസ് ആവശ്യത്തിനും മറ്റുമായി വിദേശത്തുനിന്നു കേരളത്തിൽ എത്തുന്നവർക്കാണ് ഗൈഡുകൾ എന്ന പേരിൽ പെൺകുട്ടികളെ അവർ താമസിക്കുന്ന ഹോട്ടൽ മുറികളിൽ എത്തിച്ചു കൊടുത്തിരുന്നത്. പ്രായപൂർത്തിയാവാത്ത കുട്ടികളെ കാഴ്‌ച്ചവയ്ക്കാൻ വൻ തുകയാണ് വിദേശികളിൽ നിന്ന് ഇവർ ഇടാക്കിയിരുന്നത്.

രാഹുൽ പശുപാലനെയും രശ്മി നായരേയും നെടുമ്പാശ്ശേരിയിലെ ഹോട്ടലുകളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. ഇവർ ഇവിടെ പല തവണ എത്തിയിട്ടുണ്ടെന്നും വിദേശികളുൾപ്പെടെ നിരവധി ആളുകൾ ഇവരെത്തേടി ഇവിടെ എത്തിയതായും അന്വേഷണസംഘം കണ്ടെത്തി. ഹോട്ടലിലെ സി.സി ടി.വി. ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചു. രാഹുലിന്റെയും രശ്മിയുടെയും കെണിയിൽ പെട്ട നിരവധി ആളുകൾ ഫോണിലുടെയും മറ്റും ക്രൈംബ്രാഞ്ച് സംഘത്തിനു പരാതി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഇതെല്ലാം കുറ്റപത്രത്തിൽ ഉൾപ്പെടുത്തും.

രാഹുൽ പശുപാലൻ തന്നെ നിർബന്ധപൂർവം പല പ്രമുഖർക്കും കാഴ്ചവച്ചിരുന്നതായി രശ്മി ആർ നായർ മൊഴി നൽകിയതായും സൂചനയുണ്ട്.. രാഹുൽ തന്നെ വില്പന ചരക്കാക്കുകയായിരുന്നു. തന്റെ നഗ്‌ന ചിത്രങ്ങൾ ഓൺലൈനിലൂടെ പ്രചരിപ്പിച്ചതും രാഹുലാണെന്ന് ചോദ്യം ചെയ്യലിൽ പൊലീസിനോട് രശ്മി വെളിപ്പെടുത്തി. രശ്മിയുടേതെന്ന പേരിൽ ഫെയ്‌സ് ബുക്ക് പേജുണ്ടാക്കി മോഡലിങ് സമയത്ത് എടുത്ത ബിക്കിനി ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത് രാഹുൽ പശുപാലനാണെന്ന് പൊലീസ് കണ്ടെത്തി. തന്റെ പേരിൽ ഫേസ്‌ബുക്ക് അക്കൗണ്ട് തുടങ്ങി ബിക്കിനി ചിത്രങ്ങളും അർധനഗ്‌ന ചിത്രങ്ങളും അപ് ലോഡ് ചെയ്തതും രാഹുലാണെന്നും രശ്മി അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.

രശ്മിയുടേതെന്ന പേരിൽ ഫേസ് ബുക്കിൽ പേജുണ്ടാക്കി മോഡലിങ് സമയത്ത് എടുത്ത ബിക്കിനി ചിത്രങ്ങൾ പ്രചരിപ്പിച്ചത് രാഹുൽ പശുപാലനാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പേജിലും ചാറ്റിലും കമന്റിട്ടവർക്കെതിരെ രശ്മിയാണെന്ന രീതിയിൽ കമന്റുകൾ ഇട്ടതും രാഹുലാണെന്ന് പൊലീസ് പറഞ്ഞു. രശ്മിയാണ് രാഹുലിനെ വഴിതെറ്റിച്ചതെന്ന് അച്ഛൻ പശുപാലൻ തുറന്നടിച്ചിരുന്നു. അതിന് പിന്നാലെയാണ് എല്ലാം രാഹുലിന്റെ തലയിൽ വച്ചുള്ള കുറ്റസമ്മതം. ഇതേ പെൺവാണിഭക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി അക്‌ബറിനെയും ഇടനിലക്കാരൻ ജോഷിയെയും ചോദ്യം ചെയ്തതിൽ നിന്ന് പല ഞെട്ടിക്കുന്ന വിവരങ്ങളും ലഭിച്ചു.

കഴിഞ്ഞ ഒരു വർഷക്കാലമായി എസ്‌കോർട്ട് ബിസിനസ് രംഗത്ത് സജീവമായി പ്രവർത്തിച്ച് വരികയായിരുന്നു തങ്ങളെന്ന് രശ്മി വെളിപ്പെടുത്തി. അക്‌ബറും രാഹുലുമാണ് പല ഇടപാടുകളും തനിക്ക് വേണ്ടി നടത്തിയിരുന്നത്. പണമിടപാടുകൾ എല്ലാം അവർ വഴിയാണ് നടന്നത്. മകന്റെ കാര്യം ഓർക്കുമ്പോൾ വിഷമം തോന്നുന്നുണ്ടെന്നും രശ്മി ചോദ്യം ചെയ്യൽ വേളയിൽ പറഞ്ഞു. ഒരിക്കലും തങ്ങൾ പൊലീസ് പിടിയിലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും രശ്മിയുടെ മൊഴിയിൽ പറയുന്നു. പണക്കാരായ ആളുകൾക്ക് സമൂഹത്തിന്റെ മുന്നിൽ ലഭിക്കുന്ന മാന്യതയും ആഡംബരഭ്രമവും തങ്ങൾ ആഗ്രഹിച്ചിരുന്നുവെന്നും രശ്മി പൊലീസിനോട് പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP