Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബൈക്കിൽ ലിഫ്റ്റ് ചോദിക്കുന്നവർ ഒരു ഹെൽമെറ്റ് കൂടി കരുതിക്കോളൂ; ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിലും ഹെൽമെറ്റ് നിർബന്ധം; ഇളവ് അനുവദിച്ച സർക്കാർ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു; പിന്നിൽനിന്നു തെറിച്ചു വീണു ജീവൻ പൊലിയുന്ന സംഭവം ഇനി ഉണ്ടാകാതിരിക്കട്ടെ

ബൈക്കിൽ ലിഫ്റ്റ് ചോദിക്കുന്നവർ ഒരു ഹെൽമെറ്റ് കൂടി കരുതിക്കോളൂ; ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിലും ഹെൽമെറ്റ് നിർബന്ധം; ഇളവ് അനുവദിച്ച സർക്കാർ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു; പിന്നിൽനിന്നു തെറിച്ചു വീണു ജീവൻ പൊലിയുന്ന സംഭവം ഇനി ഉണ്ടാകാതിരിക്കട്ടെ

കൊച്ചി: റോഡിലിറങ്ങിൽ ബൈക്കിൽ ലിഫ്റ്റ് ചോദിക്കുന്നവർ ഇനി ഒരു ഹെൽമെറ്റ് കൂടി കൈയിൽ കരുതേണ്ടി വരും. ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവരും ഇനി ഹെൽമെറ്റ് നിർബന്ധമായും ധരിക്കണം.

പിൻ സീറ്റിൽ ഇരുന്നു യാത്ര ചെയ്യുന്നവർ തെറിച്ചു വീണു ജീവൻ പൊലിയുന്നതുൾപ്പെടെയുള്ള സംഭവങ്ങൾ കണക്കിലെടുത്താണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവു വന്നത്.

സർക്കാർ നടപടിക്കെതിരെ സമർപ്പിച്ച ഹർജിയിലാണ് പിൻസീറ്റിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പിൻസീറ്റിലിരിക്കുന്നവർ ഹെൽമറ്റ് ധരിക്കുന്നതിന് ഇളവ് നൽകിയ 2003ലെ സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.

കേന്ദ്ര മോട്ടോർ വാഹന നിയമം നടപ്പാക്കാൻ ബാധ്യസ്ഥമാണ് സംസ്ഥാന സർക്കാർ. എന്നാൽ, അക്കാര്യത്തിൽ ഇളവ് അനുവദിക്കാൻ സർക്കാരിന് അവകാശമില്ലെന്നു കാട്ടിയാണ് ഫോർട്ട് കൊച്ചി സ്വദേശി ടി. യു. രവീന്ദ്രൻ ഹർജി സമർപ്പിച്ചത്. യുവാക്കളും സ്ത്രീകളും പിൻസീറ്റിൽ യാത്ര ചെയ്തു റോഡിൽ തെറിച്ചുവീണു ജീവൻ പൊലിയാൻ ഇടയാകുന്നത് ചൂണ്ടിക്കാട്ടിയഅനുവദിക്കരുതെന്നു ആവശ്യപ്പെട്ടാണ് ടി. യു. രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്.

ഹർജിക്കാരന്റെ വാദം പരിഗണിച്ചാണ് ഇളവു നൽകിയ നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. ഹർജിയിൽ സർക്കാരിന്റെയും വാദം കേട്ടം ശേഷം അന്തിമ ഉത്തരവു പുറപ്പെടുവിക്കും.

ഇരുചക്ര വാഹനയാത്രക്കാർക്കു ഹെൽമെറ്റ് നിർബന്ധമാക്കി ഉത്തരവിറക്കാൻ 2003ൽ ഹൈക്കോടതി ഫുൾബെഞ്ചിന്റെ വിധിയുണ്ടായിരുന്നു. ഇതിനു വിരുദ്ധമായി പിൻസീറ്റുകാർക്ക് ഇളവ് അനുവദിക്കുന്നതു കോടതിയലക്ഷ്യമാണെന്നും പരാതിയുണ്ട്. കേന്ദ്ര മോട്ടോർ വാഹന നിയമം 129-ാം വകുപ്പിൽ പറയുന്നത് പിൻസീറ്റിലുള്ളവരും ഹെൽമെറ്റ് ധരിക്കണമെന്നാണ്. ഇതിനു വിരുദ്ധമായ സർക്കാർ ഉത്തരവ് ഭരണഘടനാ ലംഘനവും മോട്ടോർ വാഹന നിയമത്തിന്റെ ലംഘനവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിൽ പുറപ്പെടുവിച്ച ഉത്തരവിലൂടെ ബൈക്കിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർ ഹെൽമെറ്റ് ധരിക്കുന്നത് നിർബന്ധമാക്കണമെന്നു സുപ്രീം കോടതിയും നിർദേശിച്ചിരുന്നു. വർധിച്ചു വരുന്ന വാഹനാപകടങ്ങൾ നിരവധി ജീവനുകൾ കൊയ്യുന്നതു തടയാൻ ഗതാഗത നിയമങ്ങൾ കർശനമാക്കാനാണ് സുപ്രീം കോടതി നിർദ്ദേശം. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരുടെ ലൈസൻസ് മൂന്നു മാസത്തേക്കു റദ്ദാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണു സംസ്ഥാനങ്ങൾക്കു സുപ്രീം കോടതി നിർദ്ദേശം നൽകിയത്.

മുമ്പ് ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചാൽ പിഴ അടച്ചാൽ രക്ഷപെടാമെന്ന വ്യവസ്ഥയാണ് ഉണ്ടായിരുന്നത്. ലൈസൻസ് സസ്‌പെന്റ് ചെയ്യുന്ന വിധത്തിലേക്ക് ശിക്ഷ ഉയർത്താനാണു സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. രണ്ട് വർഷം മുമ്പാണ് റോഡ് സുരക്ഷാ സമിതിക്ക് സുപ്രീംകോടതി രൂപം നൽകിയത്. മുൻ സുപ്രീംകോടതി ജഡ്ജി കെ.എസ്. രാധാകൃഷ്ണൻ അധ്യക്ഷനായ കമ്മിറ്റിയിൽ മുൻ കേന്ദ്ര ഗതാഗത സെക്രട്ടറി ആർ. സുന്ദർ, കേന്ദ്ര റോഡ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ശാസ്ത്രജ്ഞ ഡോ. നിഷി മിത്തൽ എന്നിവർ അംഗങ്ങളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP