Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാബു കുമാർ വധശ്രമക്കേസ്: പ്രതികളെ മാപ്പുസാക്ഷിയായ ഗ്രേഡ് എസ് ഐ കോടതിയിൽ തിരിച്ചറിഞ്ഞു; സിഐയുടെ നിർദ്ദേശ പ്രകാരമാണ് തൊണ്ടി കത്തി മാറ്റിയതെന്ന് എസ്‌ഐ

ബാബു കുമാർ വധശ്രമക്കേസ്: പ്രതികളെ മാപ്പുസാക്ഷിയായ ഗ്രേഡ് എസ് ഐ കോടതിയിൽ തിരിച്ചറിഞ്ഞു; സിഐയുടെ നിർദ്ദേശ പ്രകാരമാണ് തൊണ്ടി കത്തി മാറ്റിയതെന്ന് എസ്‌ഐ

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബാബു കുമാറിനെ വീട്ടുമുറ്റത്ത് വച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി ജീണ്ട അനിയെയും അഞ്ചാം പ്രതി സർക്കിൾ ഇൻസ്‌പെക്ടർ എസ്. വിജയനെയും കേസിലെ മാപ്പു സാക്ഷിയായ ഗ്രേഡ് എസ് ഐ കോടതിയിൽ തിരിച്ചറിഞ്ഞു. പ്രതിക്കൂട്ടിൽ നിന്ന രണ്ടു പ്രതികളെയും പേര് എടുത്ത് പറഞ്ഞ് ഗ്രേഡ് എസ് ഐ സുന്ദരേശൻ ജഡ്ജി സനിൽകുമാർ മുമ്പാകെ ചൂണ്ടിക്കാട്ടി ബോധിപ്പിച്ചു. വീണ്ടെടുത്ത യഥാർത്ഥ തൊണ്ടി വിദേശ നിർമ്മിത കത്തി മാറ്റി പകരം മറ്റൊരു കത്തി തൊണ്ടി ലിസ്റ്റിൽ ഉൾപ്പെടുത്തിയത് സി ഐ : വിജയൻ പറഞ്ഞിട്ടാണെന്നും അദ്ദേഹം മൊഴി നൽകി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ സംഭവ കാലത്ത് സൂക്ഷിച്ചിരുന്ന പാറാവ് രജിസ്റ്റർ , ജനറൽ ഡയറി രജിസ്റ്റർ , മിസ ലേനിയസ് രജിസ്റ്റർ , എഫ് ഐ ആർ ഇൻഡക്‌സ് , പേഴ്‌സൺ സ് സെർച്ച് രജിസ്റ്റർ (പി എസ് ആർ ) (ദേഹ പരിശോധന രജിസ്റ്റർ ) എന്നിവ പ്രോസിക്യൂഷൻ ഭാഗം തെളിവായി കോടതി സ്വീകരിച്ചു.

വ്യാജ എഫ് ഐ ആർ തയ്യാറാക്കിയതിനും സി ഡി ഫയൽ സ്റ്റേഷനിൽ നിന്ന് മുക്കി കത്തിച്ചു കളഞ്ഞ് തെളിവു നശിപ്പിച്ചതിനും സുന്ദരേശനെ സി ഐ വിജയനോടൊപ്പം സിബിഐ കൂട്ടു പ്രതിയാക്കിയിരുന്നു. തുടർന്ന് സുന്ദരേശൻ താൻ ചെയ്ത കൃത്യങ്ങളും സിഐയും ഗുണ്ടകളുമടക്കമുള്ള മറ്റു പ്രതികൾ ചെയ്ത കൃത്യങ്ങളും വിവരിച്ച് സ്വമേധയാ കോടതിയിൽ രഹസ്യമൊഴിയായി നൽകി. കേസന്വേഷണ ഘട്ടത്തിൽ മജിസ്‌ട്രേട്ട് മുമ്പാകെ നൽകിയ ഈ മൊഴിയുടെ അടിസ്ഥാനത്തിൽ സിബിഐ ആവശ്യപ്രകാരം ഗ്രേഡ് എസ് ഐയെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി മാപ്പുസാക്ഷിയാക്കിയിരുന്നു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 306 പ്രകാരമാണ് കോടതി പ്രതിക്ക് മാപ്പ് നൽകി പ്രതിപ്പട്ടികയിൽ നിന്ന് കുറവ് ചെയ്ത് മാപ്പു സാക്ഷിയാക്കിയത്.

ഗസ്റ്റ് ഹൗസ് സംഭവം ബാബു കുമാർ വഴി പുറം ലോകമറിഞ്ഞതിൽ വച്ചുള്ള വിരോധത്താലും ജിണ്ടാ അനിയെ ഗുണ്ടാ ലിസ്റ്റിൽ പെടുത്താതിരിക്കാൻ ക്രൈം കേസ് വിവരങ്ങൾ മേലാവിലേക്ക് അയക്കരുതെന്ന് കണ്ടെയ്നർ സന്തോഷ് ആവശ്യപ്പെട്ടിട്ടും ബാബു കുമാർ വഴങ്ങാത്തതിനാലും സന്തോഷ് മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തിയാണ് കൃത്യം നിർവ്വഹിച്ചത്. കേസ് വിചാരണയിലുടനീളം പ്രതി ഭാഗം അനാവശ്യ വാദഗതികൾ ഉന്നയിച്ച് വിചാരണ തടസ്സപ്പെടുത്തി കോടതിയുടെ നീരസം ഏറ്റുവാങ്ങുകയാണ്. ഇത് പ്രതികൾക്ക് ദോഷം ചെയ്യുമെന്ന് നിയമജ്ഞർ അഭിപ്രായപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP