അയോധ്യ കേസിൽ വിധി നാളെ; വിധിപ്രഖ്യാപനം രാവിലെ 10.30ന്; കേസിന് അന്തിമ തീർപ്പാകുന്നത് 40 ദിവസം നീണ്ട തുടർവാദത്തിന് ശേഷം; തർക്ക പ്രദേശം 2.77 ഏക്കർ ഭൂമി; വിധി പറയുന്നത് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച്; രാജ്യമെങ്ങും ജാഗ്രത; അയോധ്യ ജില്ലയിൽ സുരക്ഷ ഒരുക്കുക നാല് സോണുകളായി തിരിച്ച്; തർക്കഭൂമിക്ക് അഞ്ച് മൈൽ ചുറ്റളവിലുള്ള റെഡ്, യെല്ലോ സോണുകൾ പൂർണമായും നിയന്ത്രിക്കുക സിആർപിഎഫ്; പതിനാല് മൈൽ വരെയുള്ള ഗ്രീൻ സോണിലും സമീപ ജില്ലകളായ ബ്ലൂ സോണിലും സുരക്ഷ ഒരുക്കുന്നത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: അയോധ്യ കേസിൽ സുപ്രീംകോടതി നാളെ വിധി പറയും. വിധി പറയുന്നത് 40 ദിവസം നീണ്ട തുടർവാദത്തിന് ശേഷമാണ്.. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ ബഞ്ചാണ് വിധി പറയുന്നത്. രാവിലെ 10.30 നാണ് വിധി പറയുന്നത്. തർക്ക പ്രദേശമായി നിൽക്കുന്നത് 2.77 ഏക്കർ ഭൂമിയാണ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് പുറമോ ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൾ നസീർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിക്കാൻ ആയിരുന്നു 2010 ലെ അലഹബാദ് ഹൈക്കോടതി വിധി. ഇത് ചോദ്യം ചെയ്തുള്ള അപ്പീലുകളിൽ ആണ് അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പറയുക.
അന്തിമ വിധി പ്രഖ്യാപിക്കാനിരിക്കെ ഉത്തർപ്രദേശിലും രാജ്യമാകെയും കനത്ത സുരക്ഷയും കർശന ജാഗ്രതയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളും കർശന നിരീക്ഷണത്തിലായിരിക്കും എന്നും മുന്നറിയിപ്പുണ്ട്. അയോധ്യ ജില്ലയിൽ പഴുതടച്ചുള്ള സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നാല് തലങ്ങളിലായാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. റെഡ്, യെല്ലോ, ഗ്രീൻ, ബ്ലൂ എന്നിങ്ങനെ അയോധ്യ ജില്ലയെ നാലു സോണുകളാക്കിയാണ് സുരക്ഷാക്രമീകരണം ഒരുക്കിയിരിക്കുന്നത്.
റെഡ്, യെല്ലോ സോണുകളിൽ സുരക്ഷാ ചുമതല സിആർപിഎഫിനാണ്. മറ്റു രണ്ടു സോണുകൾ പൊലീസ് കൈകാര്യം ചെയ്യും. തർക്കസ്ഥലം ഉൾപ്പെടെ അയോധ്യക്ക് അഞ്ചു മൈൽ ചുറ്റളവിലാണ് റെഡ്, യെല്ലോ സോണുകൾ. 14 മൈൽ വരെ ഗ്രീൻ സോണും അയോധ്യയ്ക്കു ചുറ്റുമുള്ള ജില്ലകൾ ബ്ലൂ സോണും ആയിട്ടാണു നിശ്ചയിച്ചിരിക്കുന്നത്. എണ്ണൂറോളം സ്‌കൂളുകളിലായാണ് രക്ഷാസേന തമ്പടിച്ചിരിക്കുന്നത്. താൽക്കാലിക ജയിലുകളും സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ഗ്രാമങ്ങളിലും വിവിധ വിഭാഗങ്ങളിൽപെട്ട ആളുകളുടെ യോഗം വിളിച്ചുകൂട്ടി പൊലീസ് കാര്യങ്ങൾ വിശദീകരിച്ചു.
നാലായിരം സൈനികരെയാണ് അയോധ്യയിലേക്ക് നിയോഗിച്ചിരിക്കുന്നത്. അയോധ്യയിൽ 12,000 പൊലീസുകാരെ വിന്യസിക്കും. അടുത്താഴ്ച ആദ്യം അർധസൈനികർ ഉൾപ്പെടെ രംഗത്തെത്തും. കർഫ്യൂ പ്രഖ്യാപിക്കാനോ സ്‌കൂളുകൾക്കും കൊളജുകൾക്കും അവധി നൽകാനോ ഉദ്ദേശിക്കുന്നില്ലെന്നും അധികൃതർ അറിയിച്ചു. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണു സുരക്ഷയുടെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഭീകരാക്രമണം, വർഗീയ കലാപം ഉൾപ്പെടെ ഏതു നീക്കവും ചെറുക്കാൻ പഴുതടച്ചുള്ള ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നതെന്നും യുപി പൊലീസ് വ്യക്തമാക്കി. നാലിൽ അധികം ആളുകൾ കൂട്ടം ചേരുന്നത് ഡിസംബർ അവസാനം വരെ വിലക്കിയിട്ടുണ്ട്. ആയുധങ്ങൾ, സ്‌ഫോടകവസ്തുക്കൾ, മൂർച്ചയുള്ള വസ്തുക്കൾ, ലാത്തി എന്നിവ കൈവശം വെക്കുന്നതിൽനിന്നും കൂട്ടംചേർന്ന് നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്നതിനും കർശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക സാഹചര്യം പരിഗണിച്ച് അലിഗഢ് മുസ്ലിം സർവകലാശാലയും കർശനനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
സമൂഹമാധ്യമങ്ങൾ കർശന നിരീക്ഷണത്തിലാണ്.അയോധ്യ കേസിലെ വിധി വരുന്നതിനു മുന്നോടിയായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിക്കാൻ 16000 വോളണ്ടിയർമാരെ നിയമിച്ചു. ഫൈസാബാദ് പൊലീസാണ് സോഷ്യൽ മീഡിയയിൽ ആക്ഷേപകരമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ വോളണ്ടിയർമാരെ നിയമിച്ചിരിക്കുന്നത്.കൂടാതെ അയോധ്യയിലെ 1600 പ്രദേശങ്ങളിലായി ആളുകളെ നിരീക്ഷിക്കാൻ 16000 വോളണ്ടിയർമാരെ വേറേയും നിയമിച്ചിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ആശിഷ് തിവാരി പറഞ്ഞു. പ്രശ്‌നം വഷളാക്കാൻ സമൂഹമാധ്യമങ്ങളിലൂടെ ശ്രമം നടത്തുന്നവർക്കെതിരെ എൻഎസ്എ (ദേശസുരക്ഷാ നിയമം) ചുമത്തും. പ്രകോപനപരമായ പോസ്റ്റുകൾ ഷെയർ ചെയ്യുന്നവർക്കെതിരെയും പൊലീസ് നടപടിയുണ്ടാകുമെന്നും അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
10 കമ്പനി ദ്രുത കർമസേന ഇതിനോടകം യുപിയിൽ എത്തിക്കഴിഞ്ഞു. അയോധ്യയും അസംഗഡും ഉൾപ്പെടെ 12 പ്രശ്‌ന ബാധിത മേഖലകളിലാകും കേന്ദ്ര സേനയെ പ്രധാനമായും വിന്യസിക്കുക.നേരത്തെ ആർഎസ്എസിന്റെ നേതൃത്വത്തിൽ വിവിധ മുസ്ലിം സംഘടനകളുമായി ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. ഇരു വിഭാഗവും സംയമനം പാലിക്കാൻ ധാരണയിലെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി പങ്കെടുത്ത യോഗത്തിലാണ് ധാരണയായത്. ആർഎസ്എസിന്റെ ഈ മാസം 10 നും 20നും ഇടയിലുള്ള പരിപാടികൾ റദ്ദാക്കി. വിധിയും തുടർന്നുള്ള സാഹചര്യങ്ങളും രാജ്യത്തിനകത്തും പുറത്തും ഏറെ ഉറ്റു നോക്കുന്നതിനാൽ കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ കരുതലോടെയാണ് കേന്ദ്ര സർക്കാർ നീങ്ങുന്നത്.
അയോധ്യ കേസിലെ വിധി എന്തുതന്നെ ആയാലും ആത്മനിയന്ത്രണം കൈവിടരുതെന്ന് ആർഎസ്എസ് നേതൃത്വം പ്രവർത്തകർക്ക് നേരത്തേ നിർദ്ദേശം നൽകിയിരുന്നു. കേസിൽ സുപ്രീംകോടതിയുടെ അന്തിമ വിധിവരാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് രാജ്യത്ത് സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കണമെന്ന് കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയത്. ഡൽഹിയിൽ ചേർന്ന ആർഎസ്എസ് നേതൃയോഗമാണ് അയോധ്യ വിധി രാജ്യത്തെ സാമുദായിക സൗഹാർദ്ദത്തെയും സമാധാനത്തെയും ബാധിക്കാതെ നോക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്.അയോധ്യ കേസിൽ വിധി നവംബർ 17ന് മുമ്പ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്നാണ് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്നത്. അദ്ദേഹം വിരമിക്കുന്നതിന് മുമ്പ് വിധി പ്രഖ്യാപിക്കുമെന്ന സൂചനകൾ വന്നിരുന്നു.
തുടർച്ചയായ 40 ദിവസം നടന്ന വാദം കേൾക്കലിനുശേഷമാണ് സുപ്രീംകോടതി വിധി പറയാനായി കേസ് മാറ്റിയത്. അധിക വാദമുഖങ്ങൾ ഉണ്ടെങ്കിൽ എഴുതി നൽകാനായി കക്ഷികൾക്കു സുപ്രീംകോടതി മൂന്നു ദിവസത്തെ സമയവും നൽകിയിരുന്നു. വാദം കേൾക്കുന്നതിന്റെ അവസാന ദിവസം സുപ്രീംകോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങളായിരുന്നു. രാമജന്മ ഭൂമിയുടേതെന്ന് അവകാശവാദത്തോടെ ഹിന്ദു മഹാസഭയുടെ അഭിഭാഷകൻ വികാസ് സിങ് നൽകിയ ഭൂപടവും അയോധ്യ രാമന്റെ ജന്മസ്ഥലമെന്നു തെളിയിക്കുന്നതിന് രേഖയായി നൽകിയ പുസ്തകവും സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ രാജീവ് ധവാൻ വലിച്ചു കീറി.
ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയി, ജസ്റ്റീസുമാരായ എസ്.എ ബോബ്‌ഡേ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൻ, അബ്ദുൾ നാസർ എന്നിവരടങ്ങിയ ബെഞ്ച് വാദം കേൾക്കുന്ന അവസാന ദിവസത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.അതിനിടെ അയോധ്യ തർക്ക വിഷയത്തിൽ തർക്ക പരിഹാരത്തിനായി സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥത സമിതി സുപ്രീംകോടതിയിൽ അനുരഞ്ജന രേഖ സീൽ ചെയ്ത കവറിൽ സമർപ്പിക്കുകയും ചെയ്തു. ഒരു വിഭാഗം മധ്യസ്ഥതയിലൂടെ പ്രശ്‌നപരിഹാരം ഉണ്ടാക്കുന്നതിന് തയാറല്ലെന്നും സുപ്രീംകോടതി ജഡ്ജി എഫ്.എം. ഖലീഫുള്ള, ജീവനകലാചാര്യൻ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന് അഭിഭാഷകൻ ശ്രീരാം പഞ്ചു എന്നിവരടങ്ങിയ മൂന്നംഗ മധ്യസ്ഥത സമിതി വ്യക്തമാക്കി.
കേസിൽ വാദം കേൾക്കുന്ന അവസാന ദിവസം കേസിൽനിന്ന് പിന്മാറണം എന്നാവശ്യപ്പെട്ട ബിജെപിയുടെ പിന്തുണയുള്ള ഉത്തർപ്രദേശ് വഖഫ് ബോർഡ് ചെയർപേഴ്‌സൻ സഫർ അഹമ്മദ് ഫറൂക്കി സുപ്രീംകോടതിയിൽ വ്യക്തിപരമായി അപേക്ഷ നൽകി. മധ്യസ്ഥതയ്ക്കായി സുപ്രീംകോടതി നിയമിച്ച മൂന്നു പേരിലൊരാളായ ശ്രീറാം പഞ്ചു മുഖേനയാണ് അപേക്ഷ നൽകിയത്. ഇത്തരത്തിലൊരു നീക്കത്തെക്കുറിച്ചു തങ്ങൾക്ക് അറിവില്ലെന്ന് സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകർ വ്യക്തമാക്കിയിരുന്നു.അവസാന ദിവസം വാദത്തിനിടെ മുസ്ലിം വിഭാഗം അയോധ്യയിലെ തർക്ക ഭൂമിയിൽ 1989 വരെ ഹിന്ദുക്കൾ അവകാശം ഉന്നയിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. 1992 ഡിസംബറിൽ തകർക്കപ്പെട്ട ബാബറി മസ്ജിദ് പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, 1850ന് മുമ്പുവരെ സ്ഥലത്ത് പതിവായി നിസ്‌കാരം നടന്നതിന് തെളിവില്ലെന്നായിരുന്നു എതിർ കക്ഷികളുടെ വാദം.
അയോധ്യ കേസ് നാൾവഴി
1528: ബാബറി മസ്ജിദ് നിർമ്മിച്ചു. മുഗൾ ചക്രവർത്തി ബാബറുടെ കമാൻഡർ മിർ ബാഖിയാണ് മസ്ജിദ് പണികഴിപ്പിച്ചത്.
1885: മഹന്ത് രഘുബീർ ദാസ് ഫൈസാബാദ് ജില്ലാ കോടതിയിൽ ഒരു ഹർജി നൽകി. മസ്ജിദിന് പുറത്ത് ഒരു കൂടാരം പണിയാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. കോടതി അത് തള്ളി.
1949: ശ്രീരാമന്റെ വിഗ്രഹം ബാബറി മസ്ജിദിൽ കൊണ്ടുവച്ചു.
1950: രാംലല്ല വിഗ്രഹത്തിൽ പൂജ നടത്താൻ അനുവദിക്കണം എന്നവശ്യപ്പെട്ട് ഗോപാൽ സിംല വിശാരദ് എന്നയാൾ ഫൈസാബാദ് ജില്ലാ കോടതിയിൽ ഹർജി നൽകി.
1950: നിരന്തപൂജ അനുവദിക്കണമെന്നും വിഗ്രഹങ്ങൾ സംരക്ഷിക്കണം എന്നും ആവശ്യപ്പെട്ട് പരമഹൻസ രാമചന്ദ്രദാസ് എന്നയാളും ഹർജി നൽകി.
1959: ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് നിർമോഹി അഖാഡ കേസ് ഫയൽ ചെയ്തു.
1981: ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങൾക്ക് തന്നെയാണ് വ്യക്തമാക്കി ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് കേസ് ഫയൽ ചെയ്തു
1986 ഫെബ്രു 1: ഹിന്ദുക്കൾക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കണമെന്ന് കീഴ്‌ക്കോടതി ഉത്തരവ്
1989ഓഗസ്റ്റ് 14: തൽസ്ഥിതി നിലനിർത്തണമെന്ന് അലഹാബാദ് ഹൈക്കോടതി ഉത്തരവ്
1992 ഡിസംബർ 6: കർസേവകർ ബാബറി മസ്ജിദ് തകർത്തു
1993 ഏപ്രിൽ 3 : തർക്കഭൂമിയിലെ ചില ഭാഗം ഏറ്റെടുക്കുന്നതിനുള്ള നിയമം കേന്ദ്രസർക്കാർ പാസാക്കി.
1993: നിയമം ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതയിൽ വിവിധ ഹർജികൾ ഫയൽ ചെയ്തു. ഹൈക്കോടതിയിൽ നിലവിലുള്ള വിവിധ ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റിക്കൊണ്ട് സുപ്രീം കോടതിയുടെ ഉത്തരവ്.
1994 ഒക്ടോബർ 24 : ഇസ്ലാം വിശ്വാസമനുസരിച്ച് ആരാധനയ്ക്ക് പള്ളി അനിവാര്യഘടകമല്ലെന്ന് ചരിത്രപ്രസിദ്ധമായ ഇസ്മായിൽ ഫാറൂഖി കേസിൽ സുപ്രിംകോടതി വിധിച്ചു.
2002 ഏപ്രിൽ : തർക്കഭൂമിയുടെ ഉടമസ്ഥാവകാശം ആർക്ക് എന്നതിൽ ഹൈക്കോടതിയിൽ വാദം തുടങ്ങി
2003 മാർച്ച് 13 : തർക്ക പ്രദേശത്ത് മതപരമായ ഒരു പ്രവൃത്തിയും പാടില്ലെന്ന് ഭൂരെ അസ്ലം കേസിൽ സുപ്രീംകോടതി ഉത്തരവിട്ടു
2003 മാർച്ച് 14: അലഹാബദ് ഹൈക്കോടതി തർക്കഭൂമി സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുംവരെ ഇടക്കാല ഉത്തരവ് പാലിക്കാൻ ബാധ്യമാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
2010 സെപ്തം 30: തർക്കഭൂമി മൂന്നായി വിഭജിച്ച് അലഹാബാദ് ഹൈക്കോടതിയുടെ മൂന്നംഗം ബെഞ്ചിന്റെ ഭൂരിപക്ഷ (2:1) വിധി. സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ, രാംലല്ല എന്നിവർക്കാണ് വീതിച്ചുനൽകിയത്.
2011 മെയ് 9 : ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
2016 ഫെബ്രുവരി 26 : തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുവദിക്കണം എന്നാവാശ്യപ്പെട്ട് സുബ്രഹമണ്യൻ സ്വാമി സുപ്രീം കോടതിയിൽ ഹർജി നൽകി.
2017 മാർച്ച് 21 : കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് സാധ്യത പരിശോധിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് കെഹാർ നിർദ്ദേശിച്ചു.
2017 ഓഗസ്റ്റ് 7: 1994ലെ അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി മൂന്നംഗ ബെഞ്ച് രൂപീകരിച്ചു.
2017 ഓഗസറ്റ് 8: തർക്ക സ്ഥലത്തുനിന്ന് നിശ്ചിതദൂരം മാറി മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പള്ളി പണിയാമെന്ന് യുപി ഷിയാ സെൻട്രൽ വഖഫ് ബോർഡ് സുപ്രീംകോടതിയെ അറിയിച്ചു.
2017 സെപ്റ്റംബർ 11 : തർക്കഭൂമിയുടെ പരിപാലനത്തിന് രണ്ട് ജില്ല ജഡ്ജിമാരെ 10 ദിവസത്തിനകം നിയോഗിക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്.
2017 നവംബർ 20 : അയോധ്യയിൽ അമ്പലവും ലക്‌നൗവിൽ പള്ളിയും പണിയാമെന്ന് യുപി ഷിയാ സെൻട്രൽ വഖഫ് ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു.
2017 ഡിസംബർ 1: 2010ലെ അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് 32 പൗരാവകാശ പ്രവർത്തകർ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു.
2017 ഡിസംബർ 5: അപ്പീലുകളിൽ വാദം തുടങ്ങി. ചീഫ് ജ്സ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ എന്നിവർ ഉൾപ്പെട്ടതാണ് ബെഞ്ച്.
2018 ഫെബ്രുവരി 8 : സുപ്രീംകോടതി സിവിൽ കേസ് അപ്പീലുകളിൽ വാദം കേൾക്കാൻ തുടങ്ങി.
2018 മാർച്ച് 14 : സുബ്രഹ്മണ്യം സ്വാമിയുടേത് ഉൾപ്പടെ ഇടക്കാല ഹർജികൾ പരിഗണിക്കണമെന്ന ആവശ്യം സുപ്രികോടതി തള്ളി
2018 ഏപ്രിൽ 6 : വിശാല ബെഞ്ച് കേസ് പരിഗണിക്കണമെന്ന് വഖഫ് ബോർഡിന് വേണ്ടി ഹാജരായ രാജീവ് ധവാൻ ആവശ്യപ്പെട്ടു
2018 ജൂലൈ 6: ചില മുസ്ലിം സംഘടനകൾ കേസ് കേൾക്കുന്നത് വൈകിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ.
2018 ജൂലൈ 20: ഈ വാദങ്ങളിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റി
2018 സെപ്തിംബർ 27: അഞ്ചംഗ ബെഞ്ചിലേക്ക് കേസ് മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി. പുതുതായി രൂപീകരിക്കുന്ന മൂന്നംഗ ബെഞ്ച് ഒക്ടോബർ 29ന് കേസ് പരിഗണിക്കുമെന്ന് വ്യക്തമാക്കി.
2018 ഒക്ടോബർ 29: ഉചിതമായ ബെഞ്ച് ജനുവരി ആദ്യവാരം കേൾക്കുന്നതിനായി കേസ് മാറ്റി. വാദം കേൾക്കുന്ന തിയതി ആ ബെഞ്ച് നിശ്ചയിക്കുമെന്നും ഉത്തരവിട്ടു.
2018 ഡിസംബർ 24: 2019 ജനുവരി നാല് മുതൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.
2019 ജനുവരി 4 : ഉചിതമായ ബെഞ്ച് ജനുവരി 10ന് കേസിൽ വാദം കേൾക്കുന്നതിനുള്ള തിയതി നിശ്ചയിക്കുമെന്ന പ്രഖ്യാപിച്ചു.
2019 ജനുവരി 8: അഞ്ചംഗ ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്എ ബോബ്ദെ, എൻ വി രമണ, യു യു ലളിത്, ഡി വൈ ചന്ദ്രചൂഡ് എന്നിവർ ബെഞ്ചിൽ
2019 ജനുവരി 10: ജസ്റ്റിസ് യു യു ലളിത് പിന്മാറി. പുതിയ ബെഞ്ച് രൂപീകരിച്ച് ജനുവരി 29ന് കേസ് പരിഗണിക്കാനായി മാറ്റി.
2019 ജനുവരി 25: അഞ്ചംഗ ബെഞ്ച് പുനഃസംഘടിപ്പിച്ചു. ചീഫ് ജസ്റ്റിസ് രഞജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്ദെ, ഡി വൈ ചന്ദ്രൂചൂഡ്, അശോക് ഭൂഷണൻ, എസ് എ നസീർ എന്നിവർ അംഗങ്ങൾ.
2019 ജനുവരി 29: തർക്കഭൂമിക്ക് ചുറ്റമുള്ള 67 ഏക്കർ ഏറ്റെടുത്തത് യഥാർഥ ഉടമകൾക്ക് വിട്ടുകൊടുക്കുന്നതിന് അനുമതി തേടി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.
2019 ഫെബ്രുവരി 26: മധ്യസ്ഥ സാധ്യത സുപ്രീംകോടതി ആരായുന്നു. കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് ശ്രമിക്കണമോ എന്നകാര്യത്തിൽ മാർച്ച് അഞ്ചിന് തീരുമാനിക്കുമെന്ന് വ്യക്തമാക്കി.
2019 മാർച്ച് 8: ഒത്തുതീർപ്പിന് സമിതിയെ നിയോഗിച്ചു. സുപ്രീംകോടതി മുൻ ജസ്റ്റിസ് എഫ് എം ഐ ഖലിഫുള്ള, ഹിന്ദു ആത്മീയാചാര്യൻ ശ്രീശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവർ ഉൾപ്പെട്ടതാണ് മധ്യസ്ഥ സമിതി.
2019 ഏപ്രിൽ 9: തർക്ക ഭൂമി യഥാർഥ ഉടമകൾക്ക് വിട്ടുകൊടുക്കാനുള്ള കേന്ദ്രസർക്കാർ നിർദ്ദേശത്തെ നിർമോഹി അഖാഡ സുപ്രീം കോടതിയിൽ എതിർത്തു
2019 മെയ് 9: മുന്നംഗ മധ്യസ്ഥ സമിതി ഇടക്കാല റിപ്പോർട്ട് നൽകി.
2019 മെയ് 10: മധ്യസ്ഥ സമിതിക്ക് പ്രവർത്തനം തുടരാൻ ഓഗസ്റ്റ് 15വരെ സുപ്രീംകോടതി സമയം നീട്ടിനൽകി.
2019 ജൂലൈ 11: മധ്യസ്ഥ ശ്രമങ്ങളുടെ പുരോഗതി സുപ്രീംകോടതി ആരാഞ്ഞു.
2019 ജൂലൈ18: മധ്യസ്ഥ ശ്രമം തുടരാനും ഓഗസ്റ്റ് ഒ്ന്നിനകം റിപ്പോർട്ട് നൽകാനും കോടതി നിർദ്ദേശിച്ചു.
2019 ഓഗസ്റ്റ് 1: മുദ്രവെച്ച കവറിൽ മധ്യസ്ഥ സമിതി റിപ്പോർട്ട് നൽകി.
2019 ഓഗസ്റ്റ് 2: മധ്യസ്ഥശ്രമം പരാജയപ്പെട്ടതിനാൽ ഓഗസ്റ്റ് ആറ് മുതൽ പ്രതിദിനവാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കി.
2019 ഓഗസ്റ്റ് 6: ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ പ്രതിദിന വാദം തുടങ്ങി.
2019 ഒക്ടോബർ 4: ഒക്ടോബർ 17ന് വാദം കേൾക്കൽ അവസാനിപ്പിക്കുമെന്നും നവംബർ 17നകം വിധി പറയുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാന വഖഫ് ബോർഡ് ചെയർമാന് മതിയായ സംരക്ഷണം ഉറപ്പുവരുത്തണമെന്ന ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി ഉത്തവിട്ടു.
2019 ഒക്ടോബർ 16: വാദം കേൾക്കൽ അവസാനിപ്പിച്ചു. വിധി പറയാനായി മാറ്റി.
2019 ഒക്ടോബർ 17: മാധ്യസ്ഥ സമിതി അന്തിമ റിപ്പോർട്ട് സുപ്രീംകോടതിക്ക് കൈമാറി. അഞ്ചംഗ ബെഞ്ച് ചേംബറിൽ ഇരുന്നു
2019 നവംബർ 08: വിധി പറയാൻ സുപ്രീം കോടതി ലിസ്റ്റ് ചെയ്തു
Stories you may Like
- ബാബരി മസ്ജിദ് തകർത്ത കേസിൽ വിധി പ്രസ്താവം തുടങ്ങി
- വിരമിക്കൽ ദിനത്തിൽ ബാബറി കേസിന്റെ വിധി പറഞ്ഞവസാനിപ്പിച്ച് ജഡ്ജി സുരേന്ദർ കുമാർ യാദവ്
- അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സംഘർഷഭരിതമായ വഴിത്താരകളിലൂടെ
- ബാബറി മസ്ജിദ് കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു
- ഇന്ത്യൻ മതേതരത്വം നീതി തേടി നടന്നത് 27 വർഷവും 9 മാസവും നാലു ദിവസവും
- TODAY
- LAST WEEK
- LAST MONTH
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- ചെല്ലാനം സെന്റ്. സെബാസ്റ്റ്യൻ ഇടവകയിലെ അൾത്താരയിൽ നിന്ന് ഇസ്ലാമിക പ്രഭാഷണം; സാമൂഹ്യ സേവനം നടത്തുന്ന വ്യക്തികളെ ആദരിച്ച ചടങ്ങിൽ ഇസ്ലാമിക സൂക്തങ്ങൾ ഉരുവിട്ടത് ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഹാഷിം; പ്രതിഷേധം ശക്തമായതോടെ വിശ്വാസികളോട് മാപ്പ് പറഞ്ഞ് കത്തോലിക്ക സഭ
- 'അർഹതയില്ലാത്തവർ അങ്ങോട്ട് മാറി നിൽക്ക്'; 'ഇവിടെ ഏട്ടൻ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്'; ഫേസ്ബുക്കിൽ പോസ്റ്റിട്ട് പ്രവാസി മലയാളി ജെസിബി കൈയിൽ തൂങ്ങി മരിച്ചതിന്റെ ഞെട്ടലിൽ ഒമാനിലെ സുഹൃത്തുക്കൾ; മൃതദേഹം നാട്ടിലെത്തിക്കും
- റിസോർട്ടിലെ ടെന്റിൽ നിന്നും പുറത്തിറങ്ങിയ ഷഹാനയെ ആന ഓടിച്ചു വീഴ്ത്തി ആക്രമിച്ചു; ബഹളം കേട്ട് ബന്ധുക്കൾ ഓടി എത്തിയെങ്കിലും ആന ആക്രമണം തുടർന്നതോടെ സംഭവ സ്ഥലത്ത് തന്നെ മരണം: ഇന്നലെ വയനാട്ടിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത് ദാറു നുജൂം കോളജിലെ സൈക്കോളജി വിഭാഗം മേധാവി
- സ്വന്തം ക്ലബ്ബുകളിൽ ഗോൾഫ് കളിച്ചും കള്ളുകുടിച്ചും പ്രസിഡണ്ടല്ലാത്ത ട്രംപ് സമയം പോക്കുന്നു; ട്രംപ് കുടുംബത്തിലെ കൂടുതൽ ദുരൂഹ കഥകൾ പുറത്തേക്ക്; ട്രംപിസ്റ്റുകളായ അമേരിക്കൻ ചാനലുകൾ അടച്ചുപൂട്ടി ബൈഡൻ
- റഫീഖ് ശല്യപ്പെടുത്തിയപ്പോൾ മകന്റെ അരയിലെ ബെൽറ്റ് അഴിച്ചെടുത്ത് അടിച്ചു യുവതി; ഓടിയപ്പോൾ ബഹളം കേട്ടെത്തിയ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും മർദ്ദിച്ചു; യുവതിക്ക് മുന്നിൽ എത്തിയപ്പോൾ കുഴഞ്ഞു വീണു; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം; കാസർകോട്ടെ റഫീഖിന്റെ മരണം മർദനത്താലെങ്കിൽ കൊലക്കുറ്റത്തിന് കേസെടുക്കും
- ഇന്ത്യൻ അതിർത്തിയിൽ ചൈന വലിയതോതിൽ യുദ്ധസന്നാഹം ഒരുക്കുന്നതായി പാശ്ചാത്യ ഏജൻസികൾ; ഇന്ത്യക്കെതിരെ ഏതു നിമിഷവും ചൈനീസ് ആക്രമണമെന്ന് റിപ്പോർട്ടുകൾ; വിദേശകപ്പലുകളെ വെടിവയ്ക്കാൻ നിയമനിർമ്മാണം നടത്തിയത് ഇന്ത്യ ആക്രമണത്തിന് നിയമസാധുത നൽകാൻ
- പോൾ ദിനകരന്റെ സ്ഥാപനങ്ങളിലെ നിന്നും കണ്ടെടുത്തത് കണക്കിൽപ്പെടാത്ത 120 കോടി രൂപയും 4.5 കിലോ സ്വർണവും; ചട്ടങ്ങൾ ലംഘിച്ചും നേരിട്ടു വിദേശനിക്ഷേപം സ്വീകരിച്ചു; 12 രാജ്യങ്ങളിൽ വിവിധ കമ്പനികളും ഇരുനൂറിലേറെ ബാങ്ക് അക്കൗണ്ടുകളും; പോൾ ദിനകറിന് 5000 കോടിയുടെ സ്വത്തുണ്ടെന്ന നിഗമനത്തിൽ ആദായ നികുതി വകുപ്പ്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍