Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആറ്റിങ്ങൽ സൂര്യ കൊലക്കേസ്: മനോരോഗിയായ പ്രതി സംഭവസ്ഥലത്ത് എത്തിയതിന് തെളിവില്ലെന്ന വാദവുമായി പ്രതിഭാഗം; മനോരോഗ വിദഗ്ധനും വിരലടയാള വിദഗ്ധനും ഹാജരാകാൻ ജില്ലാ കോടതി ഉത്തരവ്

ആറ്റിങ്ങൽ സൂര്യ കൊലക്കേസ്: മനോരോഗിയായ പ്രതി സംഭവസ്ഥലത്ത് എത്തിയതിന് തെളിവില്ലെന്ന വാദവുമായി പ്രതിഭാഗം;  മനോരോഗ വിദഗ്ധനും വിരലടയാള വിദഗ്ധനും ഹാജരാകാൻ ജില്ലാ കോടതി ഉത്തരവ്

അഡ്വ.പി. നാഗ് രാജ്

 തിരുവനന്തപുരം: പിരപ്പൻകോട് സ്വകാര്യ ആശുപത്രിയിലെ സൂര്യയെ ആറ്റിങ്ങൽ ബസ് സ്റ്റാന്റിന് സമീപം റോഡിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മനോരോഗ വിദഗ്ധനും വിരലടയാള വിദഗ്ധനും ഹാജരാകാൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലെ സൈക്കോളജി വിഭാഗം തലവൻ മോഹൻ റോയി , തൃശൂർ ഫിംഗർപ്രിന്റ് ബ്യൂറോയിലെ ടെസ്റ്റർ ഇൻസ്‌പെക്ടർ സന്തോഷ് കുമാർ എന്നിവർ 19 ന് നേരിട്ട് ഹാജരായി വിദഗ്ധ അഭിപ്രായ മൊഴി നൽകാനാണ് കോടതി ഉത്തരവ്. ഇരുവരെയും കൂടുതൽ സാക്ഷികളാക്കി വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജിയിലാണ് ജില്ലാ ജഡ്ജി കെ. ബാബു ഇരുവരെയും വിളിച്ചു വരുത്താൻ തീരുമാനിച്ചത്. കൃത്യ സ്ഥലത്ത് പ്രതിയുടെ സാന്നിദ്ധ്യം തെളിയിക്കുന്ന യാതൊരു തെളിവുമില്ലെന്നും പ്രതി മനോരോഗിയാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം ഖണ്ഡിക്കാൻ വിദഗ്ധരെ പ്രോസിക്യൂഷൻ ഭാഗം സാക്ഷികളായി വിസ്തരിക്കണമെന്നായിരുന്നു സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അജകുമാറിന്റെ ഹർജിയിലെ ആവശ്യം.

സൂര്യയുടെ കാമുകനായിരുന്ന ഷിജു എന്ന നന്ദുവാണ് കേസിലെ പ്രതി. വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതി നേരത്തേ തന്റെ കൈപ്പടയിൽ എഴുതി തയ്യാറാക്കി വച്ചിരുന്ന സൂര്യ എഴുതിയതായി രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പ് പ്രതിയുടെ വിരലടയാളം പതിയാതിരിക്കാനായി രക്ത പങ്കിലമായ സൂര്യയുടെ ശരീരത്തിലെ രക്തത്തിൽ കൈമുക്കിയ ശേഷം ആ കൈവിരൽ കൊണ്ട് സൂര്യയുടെ പേഴ്‌സിനുള്ളിൽ വച്ചശേഷം വെട്ടുകത്തി വലിച്ചെറിഞ്ഞ് കൃത്യ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞ് കൊല്ലത്ത് സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് അത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. രക്തക്കറ പുരണ്ട കൈ കൊണ്ട് പേപ്പറിൽ പിടിച്ചാൽ വിരലടയാളം പരിശോധനയിൽ ലഭ്യമാകില്ലെന്ന് തെളിയിക്കാനാണ് വിരലടയാള വിദഗ്ധനെ വിളിച്ചു വരുത്തുന്നത്.

പ്രതിയെ സ്വയം മുറിവുണ്ടാക്കി ആത്മഹത്യക്ക് ശ്രമിച്ച് അവശ നിലയിൽ കൊല്ലം ലോഡ്ജിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത് ജാമ്യം ലഭിക്കുന്നത് വരെ പ്രതി തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ സൈക്കോളജി വിഭാഗം ഡോക്ടർമാരുടെ ചികിത്സയിലായിരുന്നു. എന്നാൽ ജാമ്യം ലഭിച്ച ശേഷം പ്രതി മനോരോഗ ചികിത്സ നടത്തിയിട്ടില്ലെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ജാമ്യത്തിലറങ്ങിയ ശേഷം അപ്രകാരം ചികിത്സ നടത്തിയതിന്റെ യാതൊരു രേഖയും വിചാരണ വേളയിൽ ഹാജരാക്കാൻ പ്രതിക്ക് സാധിച്ചതുമില്ല. അതേ സമയം പ്രതിക്ക് മാനസിക രോഗമില്ലെന്നും ഭ്രാന്ത് അഭിനയിക്കുന്ന ' മലിങ്കെറി ' എന്ന പ്രതിഭാസമാണുള്ളതെന്നും ചൂണ്ടിക്കാട്ടിയുള്ള മനോരോഗ വിദഗ്ധ ഡോ. പി.വി. ഇന്ദുവിന്റെ സാക്ഷ്യപത്രം വിചാരണ വേളയിൽ കോടതി ഡോ. പി.വി. ഇന്ദുവിനെ വിസ്തരിച്ച് പ്രോസിക്യൂഷൻ ഭാഗം തെളിവായി സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങൾ വഴി പ്രതിക്ക് കൃത്യസമയം ഭ്രാന്തില്ലെന്ന് തെളിയിക്കാനും എന്ത് തരം ചികിത്സയാണ് ആശുപത്രിയിൽ കിടന്ന വേളയിൽ പ്രതിക്ക് നൽകിയതെന്നും ആശുപത്രിയിൽ നടന്ന മാനസിക മൂല്യ നിർണ്ണയ ചികിത്സ സംബന്ധിച്ചും വിദഗ്ധ അഭിപ്രായം തേടാനും കൂടി വേണ്ടിയാണ് മനോരോഗ വിദഗ്ധനെ കോടതിയിൽ വിളിച്ചു വരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP