Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202225Sunday

ആൾ ദൈവത്തിനെതിരെ മൊഴി കൊടുക്കാൻ ഇനി ആരെങ്കിലും കോടതിയിൽ പോകുമോ? ഇന്ത്യൻ നീതി വ്യവസ്ഥയെ ഇളഭ്യരാക്കി ആശാറാമിന്റെ ഗുണ്ടകളുടെ തേരോട്ടം; ആറാമത്തെ സാക്ഷിക്ക് നേരെയും വെടി വയ്‌പ്പ്

ആൾ ദൈവത്തിനെതിരെ മൊഴി കൊടുക്കാൻ ഇനി ആരെങ്കിലും കോടതിയിൽ പോകുമോ? ഇന്ത്യൻ നീതി വ്യവസ്ഥയെ ഇളഭ്യരാക്കി ആശാറാമിന്റെ ഗുണ്ടകളുടെ തേരോട്ടം; ആറാമത്തെ സാക്ഷിക്ക് നേരെയും വെടി വയ്‌പ്പ്

പാനിപ്പത്ത്: ഹരിയാനയിലെ ആൾദൈവം ആശാറാം ബാപ്പുവിന്റെ മകൻ നാരായൻ സായിക്കെതിരെയുള്ള പീഡനക്കേസിൽ ഒരു മുഖ്യസാക്ഷി കൂടി ആക്രമണത്തിനിരയായി. സനൗലി സ്വദേശി മഹേന്ദ്ര ചൗലയ്ക്കാണ് ബുധനാഴ്ച രാവിലെ വെടിയേറ്റത്. അജ്ഞാത സംഘമാണ് ഇയാളെ വെടിവച്ചത്. ആശറാമിനും മകനുതെിരായ കേസിൽ ആക്രമിക്കപ്പെടുന്ന ആറാമാത്തെ സാക്ഷിയാണ് മഹേന്ദ്ര ചൗല. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചൗല അപകടനില തരണം ചെയ്തതായി ഐ.ജി ശ്രീകാന്ത് ജാദവ് പറഞ്ഞൂ.

സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തിൽ മഹേന്ദ്ര ചൗലയ്ക്ക് സുരക്ഷയ്ക്കായി ഗൺമാനെ നിയോഗിച്ചിരുന്നു. എന്നാൽ ആക്രമണം നടക്കുമ്പോൾ ഗൺമാൻ എവിടെയായിരുന്നുവെന്ന് വ്യക്തമല്ല. ഇതിൽ ദുരൂഹതയുണ്ടെന്നും പൊലീസ് പറഞ്ഞു. കുറ്റവാളികളെ ഉടൻ പിടികൂടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് എസ്‌പി രാഹുൽ ശർമ്മ അറിയിച്ചു.

നാരായൺ റായിക്കെതിരെ ഒരു യുവതിയാണ് പരാതി നൽകിയത്. സൂറത്തിലെ ആശ്രമത്തിൽ വച്ച് 2002 മുതൽ 2005 വരെ നാരായൺ റായ് തന്നെ നിരന്തം പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി. 2013 ഡിസംബറിൽ നാരായൺ റായ് അറസ്റ്റിലായി. കേസിൽ വിചാരണ നടക്കുന്നിതിനിടെ സാക്ഷികൾ നിരന്തരം ആക്രമിക്കപ്പെട്ടു. പ്രോസിക്യുഷൻ സാക്ഷിക്ക് ജോഥാപൂരിലെ കോടതി പരിസരത്തുവച്ച് കുത്തേറ്റു. മറ്റൊരു സാക്ഷി ഉത്തർപ്രദേശിലെ മുസാഫർനഗറിൽ വച്ച് വെടിയേറ്റു മരിച്ചു. മറ്റ് മൂന്നു പേർക്കു നേരെയും സമാനമായ രീതിയിൽ ആക്രമണം നടന്നുവെങ്കിലും അവർ രക്ഷപ്പെടുകയായിരുന്നു.

ആശാറാംബാബുവിനെതിരായ പീഡനക്കേസിലെ സാക്ഷികൾക്കും ഇത് തന്നെയാണ് അവസ്ഥ. പണവും അധികാരവും ഗുണ്ടായിസവും ഒരുമിക്കുന്ന മേഖലയാണ് ഇന്ത്യയിലെ കപട ആത്മീയവാദികളുടെ വിളനിലം. ഇവർക്കെതിരെ നടപടിയെടുക്കാൻ സർക്കാറിന് പോലും സാധിക്കാറില്ല ജനുവരിയിൽ കേസിലെ മറ്റൊരു സാക്ഷിയും ആശാറാമിന്രെ മുൻ ്രൈഡവറും പാചകക്കാരനുമായിരുന്ന അഖിൽ ഗുപ്തയെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ഉത്തർപ്രദേശിലെ മുസഫർനഗറിൽ വച്ചായിരുന്നു ആക്രമണം. ആശാറാമിനെതിരെ ഗുജറാത്തിലെ ഗാന്ധിനഗർ കോടതിയിൽ ഗുപ്ത നിർണായക തെളിവുകൾ കൈമാറുകയും മൊഴി നൽകുകയും ചെയ്തിരുന്നു. ഈ കേസിലെ മറ്റൊരു സാക്ഷിയും ആശ്രമത്തിലെ ജോലിക്കാരനുമായിരുന്ന അമൃത് പ്രജാപതി കഴിഞ്ഞ വർഷം ജൂണിൽ വെടിയേറ്റ് മരിച്ചിരുന്നു.

ഓഗസ്റ്റ് പതിനഞ്ചിന് ജോധ്പുരിലെ ആശ്രമത്തിൽവച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആശാറാം ബാപ്പുവിനെതിരെയുള്ള കേസ്. ആശ്രമത്തിലെ ഹോസ്റ്റലിൽ അന്തേവാസിയായിരുന്നു ഈ കുട്ടി. 2013 സപ്തംബറിലാണ് ആശാറാം ബാപ്പു അറസ്റ്റിലാവുന്നത്. സാക്ഷികളെ ഓരോരുത്തരെയായി ഭീഷണിപ്പെടുത്തിയും ഇല്ലാതാക്കിയും കേസിൽ നിന്നും രക്ഷപെടാനുള്ള മാർഗ്ഗമാണ് ആശാറാം ബാപ്പു നടത്തുന്നതെന്ന ആരോപണം ശക്തമായിട്ടും പൊലീസിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നതാണ് മറ്റൊരു കാര്യം. ഇത് തന്നെയാണ് മകനെതിരായ കേസിലും പയറ്റുന്ന തന്ത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP