Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജമ്മു-കശ്മീർ നേരത്തെ തന്നെ ഇന്ത്യയുടെ അവിഭാജ്യഘടകം; സംസ്ഥാന സർക്കാരിന്റെ ശുപാർശയില്ലാതെ പ്രത്യേക പദവി എടുത്തുകളയാനാവില്ല; എന്നുമുതൽ പ്രത്യേക പദവി ഇല്ലാതാകുമെന്ന് രാഷ്ട്രപതി പൊതുവിജ്ഞാപനം ഇറക്കണമായിരുന്നു; അനുച്ഛേദം 370 റദ്ദാക്കിയതിനെതിരെ മുൻ സൈനിക ഉദ്യോഗസ്ഥരുടെ ഹർജി സുപ്രീംകോടതിയിൽ

ജമ്മു-കശ്മീർ നേരത്തെ തന്നെ ഇന്ത്യയുടെ അവിഭാജ്യഘടകം; സംസ്ഥാന സർക്കാരിന്റെ ശുപാർശയില്ലാതെ പ്രത്യേക പദവി എടുത്തുകളയാനാവില്ല; എന്നുമുതൽ പ്രത്യേക പദവി ഇല്ലാതാകുമെന്ന് രാഷ്ട്രപതി പൊതുവിജ്ഞാപനം ഇറക്കണമായിരുന്നു; അനുച്ഛേദം 370 റദ്ദാക്കിയതിനെതിരെ മുൻ സൈനിക ഉദ്യോഗസ്ഥരുടെ ഹർജി സുപ്രീംകോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ചോദ്യം ചെയ്ത് മുൻ സൈനിക ഉദ്യോഗസ്ഥർ സുപ്രിംകോടതിയിൽ ഹർജി നൽകി. മുൻ എയർ വൈസ് മാർഷൽ കപിൽ കാക്, റിട്ട. മേജർ ജനറൽ അശോക് മേത്ത തുടങ്ങി ആറുപേർ ചേർന്നാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ജമ്മു കശ്മീർ നേരത്തെ തന്നെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നെന്ന് ഹർജിയിൽ പറയുന്നു.

ഇന്ത്യൻ ഭരണഘടനയുടെ 370-ാം വകുപ്പ് പ്രകാരം പ്രത്യേക സ്വയംഭരണ പദവി അവർക്ക് ലഭ്യമായിരുന്നു. 370-ാം വകുപ്പ് എടുത്ത് കളയുന്നത് എന്നുമുതലാണെന്ന് രാഷ്ട്രപതി പൊതു വിജ്ഞാപനമിറക്കണമായിരുന്നു. കൂടാതെ 370 (3) വകുപ്പ് പ്രകാരം സംസ്ഥാന നിയമസഭയുടെ ശുപാർശയില്ലാതെ പ്രത്യേക പദവി എടുത്തുകളയാനാവില്ലെന്നും ഹർജിയിലുണ്ട്.

ജനഹിതം നോക്കാതെയും നിയമസഭയിൽ ചർച്ചചെയ്യാതെയും ജനങ്ങളുടെ അഭിപ്രായം തേടാതെയുമാണ് സർക്കാർ നടപടി എടുത്തിരിക്കുന്നത്. ഇത് ഫെഡറൽ തത്വങ്ങൾക്കെതിരാണെന്നും ഹർജിയിൽ ആരോപിക്കുന്നു.2010-11 കാലഘട്ടത്തിൽ ജമ്മുകശ്മീരുമായി ബന്ധപ്പെട്ട ചർച്ചക്കായി ആഭ്യന്തര മന്ത്രാലയം നിയോഗിച്ച പ്രത്യേക സമിതിയിൽ അംഗമായിരുന്ന രാധാ കുമാർ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥരായ ഹിന്ദാൽ ഹൈദാർ, അമിതാഭ പാണ്ഡെ, മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ഗോപാൽ പിള്ള തുടങ്ങിയവരാണ് മറ്റു ഹർജിക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP