Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

ദോഹയിൽ നിന്നും ഭാര്യയ്ക്കൊപ്പം യാത്ര ചെയ്യവേ അടുത്തിരുന്ന യുവതിയുടെ തുടയിൽ പിടിച്ചെന്ന് പരാതി; കൈ അറിയാതെ മുട്ടിയെന്ന് പറഞ്ഞിട്ടും കുറ്റക്കാരനെന്ന് വിധിച്ച് കോടതി

ദോഹയിൽ നിന്നും ഭാര്യയ്ക്കൊപ്പം യാത്ര ചെയ്യവേ അടുത്തിരുന്ന യുവതിയുടെ തുടയിൽ പിടിച്ചെന്ന് പരാതി; കൈ അറിയാതെ മുട്ടിയെന്ന് പറഞ്ഞിട്ടും കുറ്റക്കാരനെന്ന് വിധിച്ച് കോടതി

വിമാനയാത്രയ്ക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റം ചുമത്തി സുമൻദാസ് എന്ന 46കാരൻ എയർപോർട്ടിൽ വച്ച് അറസ്റ്റിലായി. ഭാര്യക്കൊപ്പം ദോഹയിൽ നിന്നും മാഞ്ചസ്റ്ററിലേക്കുള്ള വിമാനയാത്രക്കിടെ ഇദ്ദേഹം അടുത്തിരുന്ന 18കാരിയുടെ തുടയിൽ പിടിച്ചെന്നാണ് പരാതി. തന്റെ കൈ അറിയാതെ തുടയിൽ മുട്ടിയതാണെന്നാണ് സുമൻ ദാസ് പറഞ്ഞിട്ടും കോടതി ഇദ്ദേഹം കുറ്റക്കാരനാണെന്ന് വിധിച്ചിരിക്കുകയാണ്. എന്നാൽ താൻ ഉറങ്ങുന്നതിടയിൽ ദാസ് തന്റെ തുടയിൽ പിടിച്ചുവെന്നാണ് യുവതി ആരോപിക്കുന്നത്. ഇതറിഞ്ഞ് താൻ ഞെട്ടിയുണർന്നുവെന്നും അവർ വെളിപ്പെടുത്തുന്നു. തുടർന്ന് ഞെട്ടിക്കരഞ്ഞ് കൊണ്ട് എഴുന്നേറ്റ് വിമാനത്തിന്റെ പുറക് വശത്തേക്കോടുകയും ചെയ്തിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന ഒരു ക്രൂ മെമ്പറോട് ഇക്കാര്യം പറയുകയും ചെയ്തു. എന്നാൽ ഇതേ സമയം ദാസിന്റെ ഭാര്യ സോണിയ ഭർത്താവിന്റെ വിക്രിയകളൊന്നുമറിയാതെ സമീപത്തിരിക്കുന്നുമുണ്ടായിരുന്നു.

ദോഹയിൽ നിന്നും മാഞ്ചസ്റ്ററിലേക്കുള്ള അഞ്ച് മണിക്കൂർ യാത്രക്കിടെയുണ്ടായ ഈ സംഭവം ജൂലൈയിലായിരുന്നു അരങ്ങേറിയത്. യുകെയിലേക്ക് ഹോളിഡേ ചെലവഴിക്കാനായിരുന്നു ദാസും ഭാര്യയും എത്തിയിരുന്നത്. എന്നാൽ സംഭവത്തിൽ ഉൾപ്പെട്ട യുവതി തായ്ലൻഡിൽ രണ്ട് മാസം ചെലവഴിച്ച് തിരിച്ച് വരുകയായിരുന്നു. അറിഞ്ഞ് കൊണ്ടാണ് ദാസ് തന്റെ തുടയിൽ പിടിച്ചതെന്നാണ് ഇത് സംബന്ധിച്ച കേസിന്റെ വിചാരണക്കിടെ യുവതി കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്. ദാസ് തന്നെ തുറിച്ച് നോക്കിക്കൊണ്ടിരിക്കുന്നത് താൻ നേരത്തെ തന്നെ ശ്രദ്ധിച്ചിരുന്നുവെന്നും യുവതി വെളിപ്പെടുത്തുന്നു.സ്പർശനം അറിഞ്ഞ് താൻ ഞെട്ടിയുണർന്ന് നോക്കുമ്പോൾ ദാസ് പെട്ടെന്ന് നീങ്ങിയിരിക്കുന്നത് കണ്ടിരുന്നുവെന്നും യുവതി ആരോപിക്കുന്നു.

Stories you may Like

യുവതിക്ക് ദാസിനെതിരെ തെറ്റായ ആരോപണമുന്നയിക്കേണ്ട യാതൊരു സാഹചര്യവുമിവിടെയില്ലെന്നും ഇതിനായി ഇവർ ഹാജരാക്കിയ തെളിവുകൾ വിശ്വസനീയമാണെന്നുമാണ് പ്രോസിക്യൂട്ടറായ ഹോളി ഹോൾഡൻ വാദിച്ചത്. അടുത്തിരിക്കുന്നവരെ സ്പർശിച്ച് പോകുന്നത് സ്വാഭാവികമാണെന്നും എന്നാൽ ഇവിടെ ദാസ് മനഃപൂർവം യുവതിയുടെ തുടയിൽ പിടിക്കുകയായിരുന്നുവെന്നതിന് സംശയമൊന്നുമില്ലെന്നും പ്രോസിക്യൂട്ടർ കോടതിയിൽ ബോധിപ്പിച്ചിരുന്നു. തനിക്ക് ഭർത്താവിനെ തീർത്തും വിശ്വാസമാണെന്നാണ് 23കാരി ഭാര്യ സോണിയ വിചാരണയ്ക്കിടെ ബോധിപ്പിച്ചിരുന്നത്. ദാസ് ഇതിന് മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും അതിനാൽ അദ്ദേഹം ഇത്തരത്തിലുള്ള കുറ്റം ചെയ്യില്ലെന്നുമാണ് പ്രതിഭാഗം വക്കീലായ എല്ലി അഖ്ഗാർ വാദിച്ചത്.

ദാസ് കുടുംബസ്ഥനായ മനുഷ്യനാണെന്നും മാതൃകാപരമായതും മാന്യമായതുമായ ജീവിതം നയിക്കുന്നയാളുമാണെന്നും യുകെയിൽ കഴിഞ്ഞ മൂന്ന് മാസമായി താമസിച്ച് വരുകയാണെന്നും അഖ്ഗാർ ബോധിപ്പിച്ചു. ഈ കേസ് തികച്ചും വിഷമം പിടിച്ചതാണെന്നും കേസിൽ ഉൾപ്പെട്ട യുവതി തീർത്തും അതിവൈകാരികമായാണ് പെരുമാറിയിരിക്കുന്നതെന്നും പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. ദാസിന്റെ കൈ ചെറുതായൊന്ന് തട്ടിപ്പോയതിനെ അവർ പർവതീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. തന്റെ കൈ തട്ടിപ്പോയത് തെറ്റാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് ദാസ് യുവതിയോടും അമ്മയോടും മാപ്പ് പറയാൻ പോലും സന്നദ്ധത പ്രകടിപ്പിച്ചതെന്നും എല്ലി അഖ്ഗാർ കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇത് വളരെ തെറ്റിദ്ധാരണയുടെ പേരിലുണ്ടായ കേസാണെന്നും അദ്ദേഹം കോടതിയെ ഓർമിപ്പിച്ചു. അറസ്റ്റിലായതിന് ശേഷം ബോൾട്ടനിലെ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ദാസ് കഴിഞ്ഞ് വരുന്നത്. ഇദ്ദേഹത്തെ ഒക്ടോബർ 27 വരെ സോപാധിക ജാമ്യത്തിൽ വിടുകയായിരുന്നു. തുടർന്ന് ജയിൽ ശിക്ഷ ലഭിക്കുമെന്നാണ് സൂചന.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP